ഉള്ളടക്കത്തിലേക്ക് പോവുക

അമ്പലപ്പുഴ കുഞ്ഞുകൃഷ്ണപ്പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1013 -1085. കരൂർ-പനയ്ക്കൽ വീട്; അഭ്യാസത്തികവുകൊണ്ടും അഭിനയപാടവംകൊണ്ടും അക്കാലത്തെ പ്രസിദ്ധ നടന്മാരുടെ കൂട്ടത്തിൽ ആദരണീയമായ ഒരു സ്ഥാനം അലങ്കരിച്ചിരുന്നയാളാണു അമ്പലപ്പുഴ കുഞ്ഞുകൃഷ്ണപ്പണിക്കർ, ചൊല്ലിയാട്ടവും, കയ്യും, മെയ്യും വളരെ വിശേഷമത്രെ. ഇദ്ദേഹത്തിൻറ ഗുരുനാഥൻ കഥകളി ആചാര്യനായിരുന്ന കാവാലം കൊച്ചുനാരായണപ്പണിക്കരാകുന്നു. കിർമ്മിരവധത്തിൽ ധൎമ്മപുത്രൻ, പൂതനാമോക്ഷത്തിൽ വസുദേവൻ, കുചേലൻ, ഇവ പ്രസിദ്ധമാണ്. സ്ത്രീവേഷങ്ങളിൽ ഉർവ്വശിയും ലളിതയും സുപ്രസിദ്ധി സമ്പാദിച്ചു. "ഉർവ്വശി കുഞ്ഞുകൃഷ്ണപണിക്കർ' എന്നും ഇദ്ദേഹത്തിനു അപരനാമമുണ്ട്. കുചേലന്റെയും പൂതന ലളിതയുടെയും ആട്ടം പണിക്കർ ചിട്ടപ്പെടുത്തിയിട്ടുണ്ട്. തോപ്പിൽ കഥകളിയോഗത്തിലെ പ്രധാന നടനായിരുന്ന കുഞ്ഞുകൃഷ്ണപ്പണിക്കർക്ക് ശിഷ്യന്മാരധികമില്ലാ; എന്നാൽ ചെങ്ങന്നൂർ രാമൻപിള്ളയെ കുറെക്കാലം അഭ്യസിപ്പിച്ചിട്ടുണ്ട്

അവലംബം

[തിരുത്തുക]