ഉള്ളടക്കത്തിലേക്ക് പോവുക

അമ്പാട്ട് ശങ്കരമേനോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1026--1069 പാലക്കാട്ടു ചമ്രകുളമാണു ജന്മസ്ഥലം. കുഞ്ഞുണ്ണി പണിക്കരുടെ ശിഷ്യനായ ഇദ്ദേഹം കല്ലടിക്കോടൻ സമ്പ്രദായത്തിൽ പ്രസിദ്ധനായ ഒരു ആദ്യവസാനക്കാരനും ആശാനുമായിരുന്നു. വേഷപ്പകർച്ച, രംഗശ്രീ, രസഭാവാവിഷ്കരണനിപുണത എന്നിവയെല്ലാം സമ്പൂർണ്ണമായി ആശ്ലേഷിച്ചിരുന്ന ശങ്കരമേനോൻ കിൎമ്മീരവധത്തിൽ ധൎമ്മപുത്രർ, നളൻ, കീചകൻ, ഉത്ഭവത്തിലും വിജയത്തിലും രാവണൻ, ചെറിയ നരകാസുരൻ മുതലായവേഷങ്ങൾ എണ്ണപ്പെട്ടതാണ്. നളചരിതം രണ്ടാം ദിവസത്തെ കഥയ്ക്ക് മലബാറിൽ പ്രചാരം വരുത്തിയതുശങ്കരമേനോനാകുന്നു. കുറേക്കാലം ഇദ്ദേഹം സ്വന്തമായികളിയോഗം നടത്തുകയുണ്ടായി. ശിഷ്യന്മാരിൽപ്രധാനി കോണാത്ത് അച്ചുതമേനോനാണ്.

"https://ml.wikipedia.org/w/index.php?title=അമ്പാട്ട്_ശങ്കരമേനോൻ&oldid=4440509" എന്ന താളിൽനിന്ന് ശേഖരിച്ചത്