Jump to content

അയ്യപ്പക്കുറുപ്പ് (കഥകളിനടൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1040-1101. കുറിച്ചിയാണ് ഇദ്ദേഹത്തിന്റെ ജന്മദേശം (വിവാ ഹാനന്തരം വെല്ലൂരിൽ താമസമാക്കി). കുറിച്ചി കൃഷ്ണപിള്ളയും കൊച്ചയ്യപ്പപ്പണിക്കരും അയ്യപ്പക്കുറുപ്പിനെ അഭ്യസിപ്പിച്ചിട്ടുണ്ട്. ആദ്യവസാനങ്ങളും, വെള്ളത്താടിയും ചുവന്ന താടിയിൽ ബാലിയും പ്രസിദ്ധമാണു്. കണ്ണ് ഒന്നാംതരം, അല‍ച്ചയും ഗംഭീരമാണ്. ഇദ്ദേഹത്തിന്റെ നരസിംഹം, കുചേലൻ എന്നീ വേഷങ്ങളും പ്രസിദ്ധമായിരുന്നു. മരണം 1101-ലാണെന്നൂഹിക്കുന്നു; ഏതു കൊല്ലമെന്ന് തിട്ടമായി അറിവില്ല.