Jump to content

അരപാഹോ ദേശീയ വനം

Coordinates: 39°35′19″N 105°38′34″W / 39.588611°N 105.642778°W / 39.588611; -105.642778
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരപാഹോ ദേശീയ വനം
Map showing the location of അരപാഹോ ദേശീയ വനം
Map showing the location of അരപാഹോ ദേശീയ വനം
LocationColorado, United States
Nearest cityFort Collins, CO
Coordinates39°35′19″N 105°38′34″W / 39.588611°N 105.642778°W / 39.588611; -105.642778
Area723,744 acres (2,928.89 km2)
EstablishedJuly 1, 1908
Governing bodyU.S. Forest Service
WebsiteArapaho & Roosevelt National Forests and Pawnee National Grassland

അരപാഹോ ദേശീയ വനം അമേരിക്കൻ ഐക്യനാടുകളിൽ കൊളറാഡോ സംസ്ഥാനത്തിൻറെ വടക്ക്-മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ദേശീയ വനമാണ്. കൊളറാഡോയിലെ ഫോർട്ട് കോളിൻസിലെ യു.എസ്. ഫോറസ്റ്റ് സർവീസ് ഓഫീസിൽ നിന്ന് റൂസ്‌വെൽറ്റ് ദേശീയവനം, പാവ്നീ നാഷണൽ ഗ്രാസ്‌ലാൻഡ് എന്നിവയോടൊപ്പം സംയുക്തമായി ഈ പ്രദേശം നിയന്ത്രിക്കപ്പെടുന്നു. ഇവിടുത്തെ വന്യജീവി സങ്കേതം എല്ലായിനം പക്ഷികൾക്കും സസ്തനികൾക്കും സംരക്ഷണം നൽകുന്നു. 1,730,603 ഏക്കർ (7,004 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള ഈ സംയോജിത വിഭാഗത്തെ വനംവകുപ്പ് ARP (അരപാഹോ, റൂസ്‌വെൽറ്റ്, പാവ്നീ) എന്ന് ചുരുക്കി സൂചിപ്പിക്കുന്നു. അരപാഹോ ദേശീയ വനത്തിൻറെ മാത്രം വിസ്തൃതി 723,744 ഏക്കർ (2,929 ചതുരശ്ര കിലോമീറ്റർ) ആണ്.[1]

ഡെൻവറിന് പടിഞ്ഞാറ്, ഫ്രണ്ട് റേഞ്ചിൽ, ഭൂഖണ്ഡാന്തര വിഭജനത്തിലൂടെ കടന്നുപോകുന്ന റോക്കി മലനിരകളിലാണ് ഈ ദേശീയ വനം സ്ഥിതി ചെയ്യുന്നത്. മുമ്പ് കൊളറാഡോയുടെ കിഴക്കൻ സമതലങ്ങളിൽ അധിവസിച്ചിരുന്ന തദ്ദേശീയ അമേരിന്ത്യൻ വംശമായിരുന്ന അരപാഹോ ഗോത്രത്തിൻറെ പേരിൽ അറിയപ്പെടുന്ന ഇത് 1908 ജൂലൈ 1 ന് പ്രസിഡന്റ് തിയോഡോർ റൂസ്‌വെൽറ്റാണ് സ്ഥാപിച്ചത്. കൊളറാഡോ നദിയുടെയും സൗത്ത് പ്ലാറ്റ് നദിയുടെയും മുകൾത്തട്ടിലുള്ള ഉന്നത റോക്കി പർവ്വതനിരകളുടേയും നദീതടങ്ങളുടെയും ഒരു ഭാഗവും ഈ വനത്തിൽ ഉൾപ്പെടുന്നു. ഈ വനം പ്രധാനമായും ഗ്രാൻഡ്, ക്ലിയർ ക്രീക്ക് കൗണ്ടികളിലാണെങ്കിലും, ഗിൽപിൻ, പാർക്ക്, റൗട്ട്, ജാക്സൺ, ജെഫേഴ്സൺ തുടങ്ങിയ അയൽ  കൗണ്ടികളിലേക്കും വ്യാപിച്ചുകിടക്കുന്നു. ഗ്രാൻബിയിലും ഐഡഹോ സ്പ്രിംഗ്സിലും ഇതിൻറെ പ്രാദേശിക ജില്ലാ റേഞ്ച് ഓഫീസുകൾ സ്ഥിതിചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. Table 6 - NFS Acreage by State, Congressional District and County - United States Forest Service - September 30, 2007
"https://ml.wikipedia.org/w/index.php?title=അരപാഹോ_ദേശീയ_വനം&oldid=3777727" എന്ന താളിൽനിന്ന് ശേഖരിച്ചത്