Jump to content

അരാരത്ത് പ്രവിശ്യ

Coordinates: 39°55′N 44°43′E / 39.917°N 44.717°E / 39.917; 44.717
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അരാരത്ത്

Արարատ
Location of Ararat within Armenia
Location of Ararat within Armenia
Coordinates: 39°55′N 44°43′E / 39.917°N 44.717°E / 39.917; 44.717
Country അർമേനിയ
Capital
and largest city
Artashat
ഭരണസമ്പ്രദായം
 • GovernorGarik Sargsyan
വിസ്തീർണ്ണം
 • ആകെ2,090 ച.കി.മീ.(810 ച മൈ)
•റാങ്ക്9th
ജനസംഖ്യ
 (2011)
 • ആകെ260,367[1]
 • കണക്ക് 
(1 January 2019)
256,700[2]
 • റാങ്ക്3rd
സമയമേഖലAMT (UTC+04)
Postal code
0601-0823
ISO കോഡ്AM.AR
FIPS 10-4AM02
HDI (2017)0.728[3]
high · 8th
വെബ്സൈറ്റ്Official website

അരാരത്ത് (Armenian: Արարատ, Armenian pronunciation: [ɑɾɑˈɾɑt] ) അർമേനിയയിലെ ഒരു പ്രവിശ്യയാണ് (മാർസ്). പ്രവിശ്യാ തലസ്ഥാനവും ഏറ്റവും വലിയ നഗരവും അർട്ടാഷാത്ത് പട്ടണമാണ്. ബൈബിളിലെ അരരാത്ത് പർവതത്തിന്റെ പേരിലാണ് ഈ പ്രവിശ്യ അറിയപ്പെടുന്നത്. പടിഞ്ഞാറ് നിന്ന് തുർക്കിയും തെക്ക് നിന്ന് അസർബൈജാനിലെ നഖ്‌ചിവൻ സ്വയംഭരണ റിപ്പബ്ലിക്കുമാണ് പ്രവിശ്യയുടെ അതിരുകൾ. 1992 മെയ് മാസത്തിൽ ഒന്നാം നഗോർണോ-കറാബാക്ക് യുദ്ധത്തിൽ പിടിച്ചടക്കിയതുമുതൽ അർമേനിയയുടെ നിയന്ത്രണത്തിലുള്ള നഖ്ചിവനിലെ കാർക്കി എക്‌സ്‌ക്ലേവിനെ ഇത് വലയം ചെയ്യുന്നു. വടക്കുപടിഞ്ഞാറ് അർമാവിർ പ്രവിശ്യയും വടക്ക് കോട്ടയ്ക് പ്രവിശ്യയും കിഴക്ക് ഗെഘാർകുനിക് പ്രവിശ്യയും തെക്കുകിഴക്ക് വയോത്സ് ഡ്സോർ പ്രവിശ്യയും വടക്ക് യെരേവൻ നഗരവുമാണ് അരാരത്ത് പ്രവിശ്യയുടെ ആഭ്യന്തര അതിർത്തികൾ. അർമേനിയയുടെ രണ്ട് മുൻ തലസ്ഥാനങ്ങളായ അർതാക്‌സാറ്റ, ഡ്വിൻ എന്നിവ ആധുനിക കാല അരാരത്ത് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്നു. ഗ്രിഗറി ദി ഇല്യൂമിനേറ്ററിന്റെ 13 വർഷത്തെ ജയിൽവാസ സ്ഥാനം, അർമേനിയൻ അതിർത്തിക്കുള്ളിൽ അറാറത്ത് പർവതത്തിന് ഏറ്റവും അടുത്തുള്ള സ്ഥലം എന്നീ നിലകളിൽ അറിയപ്പെടുന്ന ഖോർ വിരാപ് ആശ്രമത്തിന്റെ ആസ്ഥാനം കൂടിയാണിത്.

ഭൂമിശാസ്ത്രം

[തിരുത്തുക]
പ്രവിശ്യയുടെ മധ്യഭാഗത്തുള്ള യെറാഖ് പർവതനിരകൾ.

2,090 ചതുരശ്ര കിലോമീറ്റർ (അർമേനിയയുടെ മൊത്തം വിസ്തീർണ്ണത്തിന്റെ 7 ശതമാനം) വിസ്തീർണ്ണമുണ്ട് അരാരത്ത് പ്രവിശ്യയ്ക്ക്. ആധുനിക അർമേനിയയുടെ മധ്യഭാഗത്തിന്റെ കിഴക്കുവശത്തെ ഇത് ഉൾക്കൊള്ളുന്നു. വടക്കുവശത്ത് അർമാവീർ പ്രവിശ്യ, യെരേവൻ പ്രവിശ്യ, കോട്ടയ്ക് പ്രവിശ്യകൾക്ക് ഇതുമായി അതിർത്തികളുണ്ട്. കിഴക്ക് വശത്ത് ഗെഘാർകുനിക്, വയോത്സ് ഡ്സോറും എന്നിവയുമായി ഇത് അതിർത്തി പങ്കിടുന്നു. തുർക്കിയിലെ ഇഗ്ദിർ പ്രവിശ്യയും അസർബൈജാനിലെ നഖ്‌ചിവൻ സ്വയംഭരണ റിപ്പബ്ലിക്കും യഥാക്രമം പ്രവിശ്യയുടെ പടിഞ്ഞാറൻ, തെക്ക് അതിർത്തികൾ രൂപീകരിക്കുന്നു. ചരിത്രപരമായി, പ്രവിശ്യയുടെ നിലവിലെ പ്രദേശം പ്രധാനമായും പുരാതന അർമേനിയയിലെ അയറാറാത്ത് പ്രവിശ്യയിലെ വോസ്താൻ ഹയോട്ട്സ് കന്റോണാണ്.

അരരാത്ത് സമതലത്തിന്റെ തെക്കുകിഴക്കായി, വടക്ക് നിന്ന് യെരാനോസ് പർവതങ്ങൾ, കിഴക്ക് നിന്ന് ഗെഘാം, ദഹ്നാക്, മഷ്കാറ്റർ പർവതങ്ങൾ, തെക്ക്നിന്ന് ഉർട്സ് പർവതങ്ങൾ, പടിഞ്ഞാറ് നിന്ന് അറാക്സ് നദി എന്നിവയാൽ വലയംചെയ്യപ്പെട്ടാണ് ഈ പ്രവിശ്യ സ്ഥിതിചെയ്യുന്നത്. പ്രവിശ്യയുടെ മധ്യഭാഗത്തായാണ് യെറാഖ് മലനിരകൾ സ്ഥിതി ചെയ്യുന്നത്. ഏകദേശം, പ്രദേശത്തിന്റെ 30 ശതമാനം ഭാഗം സമതലവും ബാക്കിയുള്ളത് പർവതങ്ങൾ ആധിപത്യം പുലർത്തുന്ന പ്രദേശങ്ങളുമാണ്.

അരരാത്ത് പ്രവിശ്യയിലെ ഏറ്റവും ഉയരമുള്ള സ്ഥലം 3560 മീറ്റർ ഉയരമുള്ള ഗെഘാം പർവതനിരകളിലെ സ്പിറ്റകാസർ കൊടുമുടിയാണ്. അറാക്‌സ് താഴ്‌വരയിലെ 801 മീറ്റർ ഉയരമുള്ള സ്ഥലമാണ് പ്രവിശ്യയിലെ ഏറ്റവും താഴ്ന്ന ഭാഗം. അറാക്സ്, ഹ്രസ്ദാൻ, ആസാറ്റ്, വേദി എന്നിവയാണ് പ്രവിശ്യയിലൂടെ ഒഴുകുന്ന 4 പ്രധാന നദികൾ. പ്രവിശ്യയുടെ പ്രദേശത്തെ കാലാവസ്ഥ വളരെ വൈവിധ്യപൂർണ്ണമാണ്. താഴ്ന്ന സമതലങ്ങളിലെ വളരെ വരണ്ട കാലാവസ്ഥയ്ക്കും ഉയരങ്ങളിൽ തണുത്ത മഞ്ഞുവീഴ്ചയുള്ള കാലാവസ്ഥയ്ക്കും ഇടയിലാണിത്.

പ്രവിശ്യയുടെ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഖോസ്രോവ് വനത്തിലെ കിഴുക്കാംതൂക്കായ പാറക്കെട്ടുകൾ അർമേനിയയിലെ വംശനാശഭീഷണി നേരിടുന്ന കൊക്കേഷ്യൻ പുള്ളിപ്പുലികളുടെ ശക്തികേന്ദ്രമായിരുന്നു. 2000 ഒക്ടോബറിനും 2002 ജൂലൈയ്ക്കും ഇടയിലുള്ള കാലയളവിൽ 780 ചതുരശ്ര കിലോമീറ്റർ (300 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള പ്രദേശത്ത് 10 ലധികം മൃഗങ്ങളുടെ അടയാളങ്ങൾ കണ്ടെത്തി.[4]

ചരിത്രം

[തിരുത്തുക]

അർമേനിയൻ മലമ്പ്രദേശത്തെ ജനങ്ങൾ സ്ഥിരതാമസമാക്കിയ ആദ്യകാല വാസസ്ഥലങ്ങളിൽ ഒന്നായിരുന്ന ആധുനിക അരാരത്ത് പ്രവിശ്യയുടെ പ്രദേശം. ചരിത്രപ്രസിദ്ധമായ അയ്റാറാത്ത് പ്രവിശ്യയിലെ വോസ്താൻ ഹയോട്ട്‌സ്, ഉർസ്റ്റാഡ്‌സർ, അരാറ്റ്സ് എന്നീ 3 കന്റോണുകൾ ഇതിൽ പ്രധാനമായും ഉൾപ്പെടുന്നു.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ՀՀ Արարատի մարզի ցուցանիշները / Հայաստանի Հանրապետության վիճակագրական կոմիտե".
  2. "Statistical Committee of the Republic of Armenia".
  3. "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
  4. Khorozyan, I., Malkhasyan, A. (2002). Ecology of the leopard (Panthera pardus) in Khosrov Reserve, Armenia: implications for conservation. Scientific Reports of the Zoological Society “La Torbiera” 6: 1–41.
"https://ml.wikipedia.org/w/index.php?title=അരാരത്ത്_പ്രവിശ്യ&oldid=3695702" എന്ന താളിൽനിന്ന് ശേഖരിച്ചത്