Jump to content

അരിഷ്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആസവം പോലെയുള്ള ഒരു ആയുർവേദ ഔഷധമാണു് അരിഷ്ടം '.[1] ഔഷധയോഗങ്ങൾ കഷായം ഉപയോഗിച്ച് ഉണ്ടാക്കുന്നതിന് അരിഷ്ടങ്ങൾ എന്നും ശുദ്ധജലത്തിൽ ഉണ്ടാക്കുന്നതിന് ആസവങ്ങൾ എന്നും പറയുന്നു.

നിർമ്മാണരീതി

[തിരുത്തുക]

പുഷ്പങ്ങൾ, ഫലങ്ങൾ, വേരുകൾ, ധാന്യങ്ങൾ, മരത്തൊലികൾ, കാണ്ഡങ്ങൾ, ഇലകൾ, നിര്യാസം, ശർക്കര എന്നിവയൊക്കെ അരിഷ്ട നിർമാണതിന് ഉപയോഗിക്കുന്നു എന്ന് ചരക സംഹിതയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മൺപാത്രങ്ങളിലോ മരവീപ്പകളിലോ ആണ് പണ്ടുകാലങ്ങളിൽ അരിഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നത്. മരുന്നുകൾ കഷായം വെച്ച്, അരിച്ച് മൂന്നിലൊന്നു ശർക്കരയോ തേനോ ചേർത്തു് മണ്ണിൽ കുഴിച്ചിട്ടിട്ടു് ഒരു നിശ്ചിതകാലത്തിനു ശേഷം എടുക്കുന്നു. മരുന്നുകളുടെയും വെള്ളത്തിന്റെയും മറ്റും അളവു് പ്രത്യേകം പറഞ്ഞിട്ടില്ലെങ്കിൽ 16 ഇടങ്ങഴി കഷായത്തിൽ ഒരു തുലാം ശർക്കരയും അര തുലാം തേനും ശർക്കരയുടെ പത്തിലൊന്നു തൂക്കം പ്രക്ഷേപദ്രവ്യവും (ദീപനപാചനാദി ഗുണങ്ങൾ ഉണ്ടാക്കുന്ന സംസ്കരണദ്രവ്യം) ചേർത്താണു് മണ്ണിൽ കുഴിച്ചിടുന്നതു്.[2]

ഇങ്ങനെ കുറച്ചുദിവസം കാറ്റു തട്ടാതെ അടച്ചു സൂക്ഷിക്കുമ്പോൾ അതിൽ മദ്യാംശവും ഉത്പന്നമാകുന്നുണ്ടു്. ഈ മദ്യാംശം കാലാവസ്ഥാഭേദങ്ങൾക്കും അതിലടങ്ങിയ ദ്രവ്യങ്ങളുടെ സ്വഭാവഭേദങ്ങൾക്കുമനുസരിച്ച് 5% മുതൽ 10% വരെ ഉണ്ടാകാം.[2]

ഇപ്പോൾ വ്യാവസായികമായി സ്റ്റൈയിൻലെസ്സ് സ്റ്റീലിന്റെ വലിയ പാത്രങ്ങളിലാണ് അരിഷ്ടങ്ങൾഉണ്ടാക്കുന്നത്. ഇവയുടെ ഗുണനിലവാരം ആയുഷ് ഡിപ്പാർട്ടുമെന്റ് നിർദേശിച്ച രീതിയിൽ ഉള്ള ലബോറട്ടറി പരിശോധനകൾ നടത്തി ഉറപ്പുവരുത്തുന്നു.

കാലാവധി

[തിരുത്തുക]

എത്രകാലം വേണമെങ്കിലും സൂക്ഷിക്കാമെന്ന പ്രസിദ്ധി അരിഷ്ടത്തിനുണ്ടെങ്കിലും ഈ ഔഷധ കല്പനകളുടെ കാലാവധി പത്ത് വർഷമായി ഡ്രഗ് ആൻഡ് കോസ്മെറ്റിക് ആക്റ്റിൽ നിശ്ചയിച്ചിട്ടുണ്ട്.

അവലംബം

[തിരുത്തുക]
  1. മഷിത്തണ്ട് നിഘണ്ടു[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 സർവവിജ്ഞാനകോശം[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അരിഷ്ടം&oldid=3958116" എന്ന താളിൽനിന്ന് ശേഖരിച്ചത്