അരുണോദയം
ദൃശ്യരൂപം
വേലൂർ ശങ്കരൻനായരുടെ ഷഷ്ടിപൂർത്തി സ്മാരകമായി അദ്ദേഹത്തിന്റെ മകൻ പി. നാരായണൻനായരുടെ ഉടമസ്ഥതയിൽ, 1927 ജൂണിൽ ഒറ്റപ്പാലത്തുനിന്നും ചേലനാട്ട് അച്യുതമേനോൻ, വിദ്വാൻ സി.എസ്.നായർ എന്നിവരിടെ സാഹിത്യ നായകത്വത്തിൽ പുറത്തിറങ്ങിയ ഒരു മാസികയാണ് അരുണോദയം. പി. കുഞ്ഞിരാമൻനായരുടെ അരുണോദയം എന്ന കവിതയായിരുന്നു ആദ്യലക്കത്തിലെ ആദ്യയിനം.
പത്ത് ഗദ്യലേഖനങ്ങൾ, ആറു പദ്യകൃതികൾ, രണ്ടുകഥകൾ എന്നിവയാണ് ഒരു ലക്കത്തിലുണ്ടാകുക. ഉള്ളൂർ, വള്ളത്തോൾ, ആർ. ഈശ്വരപിള്ള, ആറ്റൂർ, എ. നാരായണപ്പൊതുവാൾ, കെ. സുകുമാരൻ, പുന്നശ്ശേരിനമ്പി നീലകണ്ഠശർമ്മ തുടങ്ങിയവരാണ് എഴുത്തുകാർ.