അരുഷ ദേശീയോദ്യാനം
അരുഷ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Arusha Region, Tanzania |
Coordinates | 3°15′S 36°50′E / 3.250°S 36.833°E |
Area | 137 കി.m2 (53 ച മൈ) |
Established | 1960 |
Visitors | 66,808 (in 2012[1]) |
Governing body | Tanzania National Parks Authority |
അരുഷ ദേശീയോദ്യാനം, വടക്കുകിഴക്കൻ ടാൻസാനിയയിലെ അരുഷ മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 4566 മീറ്റർ ഉയരമുള്ള ഒരു പ്രമുഖ അഗ്നിപർവ്വതമായ മൌണ്ട് മേരു ഈ ദേശീയോദ്യാനത്തിലുൾപ്പെടുന്നു. ഉദ്യാനത്തിൻറെ വലിപ്പം താരമ്യേന ചെറുതെങ്കിലും മൂന്നു വ്യത്യസ്ത മേഖലകളിലെ വ്യതിരിക്തമായ ഭൂപ്രകൃതിയാൽ വ്യത്യസ്തമാണ്.
വന്യജീവികൾ
[തിരുത്തുക]അരുഷ ദേശീയോദ്യാനം വന്യജീവിവൈവിധ്യത്താൽ സമ്പന്നമാണ്. എന്നാൽ, ടാൻസാനിയയുടെ വടക്കൻ മണ്ഡലത്തിലെ മറ്റ് ദേശീയ ഉദ്യാനങ്ങളിലെ സന്ദർശകർക്കു ലഭിക്കുന്ന അതേ അനുഭവങ്ങൾ സന്ദർശകർ ഇവിടെ പ്രതീക്ഷിക്കരുത്. ദേശീയോദ്യാനത്തിൻറെ വലിപ്പം കുറവായിരുന്നിട്ടും ജിറാഫ്, കേപ്പ് കാട്ടുപോത്ത്, സീബ്ര, വാർത്തോഗ് (പന്നിയുടെ വർഗ്ഗത്തിൽപ്പെട്ട ജന്തു), ബ്ലാക്ക് ആൻഡ് വൈറ്റ് കൊലോബസ് കുരങ്ങ്, നീല കുരങ്ങ്, ഫ്ലമിംഗൊ, ആന, സിംഹം തുടങ്ങി നിരവധി ആഫ്രിക്കൻ മൃഗങ്ങളെ ഇവിടെ കാണുവാൻ സാധിക്കുന്നു. പുള്ളിപ്പുലികളും ഇവിടെയുണ്ടെങ്കിലും അപൂർവമായി മാത്രമേ കാണപ്പെടുന്നുള്ളൂ.
ചിത്രശാല
[തിരുത്തുക]-
ഭൂപ്രകൃതി
-
Jungle road
-
ഫ്ലമിംഗോകൾ
-
മൊമെല്ല തടാകം
-
ജിറാഫുകൾ
അവലംബം
[തിരുത്തുക]- ↑ "Tanzania National parks Corporate Information". Tanzania Parks. TANAPA. Archived from the original on 2015-12-20. Retrieved 22 December 2015.