അറുപത്തിനാല് ഗ്രാമങ്ങൾ
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ദക്ഷിണദേശത്ത് കുടിയേറിയ ബ്രാഹ്മണർ ക്രിസ്ത്വബ്ദം പത്താംനൂറ്റാണ്ടോടെ തുളുനാട്ടിലും കേരളത്തിലുമായി അറുപത്തിനാല് ഗ്രാമങ്ങൾ സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു[1][അവലംബം ആവശ്യമാണ്]. പരശുരാമൻ കേരളത്തെ സൃഷ്ടിച്ചുവെന്നും അറുപത്തിനാല് ബ്രാഹ്മണഗ്രാമങ്ങളായി ഭാഗിച്ചുവെന്നുമാണ് ഐതിഹ്യം പറയുന്നത്. കേരളോത്പത്തികഥകൾ പ്രകാരം കേരളം പഴയ തുളുനാട് കൂടി ഉൾപ്പെടുന്ന ഗോകർണ്ണം മുതൽ കന്യാകുമാരിവരെയുള്ള ഈ പ്രദേശമാണ്. ഇവയിൽ 32 ഗ്രാമങ്ങളാണ് ആധുനികകേരളത്തിൽ ഉൾപ്പെടുന്നത്. താഴെപ്പറയുന്നവയാണ് അറുപത്തിനാലു ഗ്രാമങ്ങൾ:
- ഗോകർണ്ണം
- ഗോമടം
- കാരവള്ളി
- കല്ലൂർ
- എപ്പന്നൂർ
- ചെമ്പന്നൂർ
- കടലൂർ
- കല്ലന്നൂർ
- കാര്യച്ചിറ
- വൈയൽച്ചിറ
- തൃക്കണ്ണി
- തൃക്കട്ട
- തൃക്കൺപാല
- തൃച്ചോല
- കൊല്ലൂർ
- കോമലം
- വെള്ളാര
- വെങ്ങാട്
- പെൻകരം
- ചൊങ്ങൊട്
- കോഡടീശ്വരം
- മഞ്ചേശ്വരം
- ഉടുപ്പി
- ശങ്കരനാരായണം
- കൊട്ടം
- ശ്രീവല്ലി
- മൊറാ
- പഞ്ച
- പിട്ടല
- കുമാരമംഗലം
- അനന്തപുരം
- കർണ്ണപുരം
- പയ്യന്നൂർ
- പെരുഞ്ചെല്ലൂർ
- കരിക്കാട്
- ഈശാനമംഗലം
- ആലത്തൂർ
- കരിന്തൊളം
- പന്നിയൂർ (ഭാരതപ്പുഴക്ക് തെക്ക്)
- ചൊവ്വരം (ശുകപുരം)
- ശിവപുരം (തൃശിവപേരൂർ)
- പെരുമനം
- ഇരിങ്ങാലക്കുട
- പറവൂർ
- ഐരാണിക്കുളം
- മൂഴിക്കുളം
- അടവൂർ
- ചെങ്ങമനാട്
- ഉളിയന്നൂർ
- കഴുതനാട്
- കളപ്പൂർ
- ഇളിഭ്യം
- ചുമണ്ണ
- ആവട്ടത്തൂർ
- കാടക്കറുക
- കിടങ്ങൂർ
- കുമാരനല്ലൂർ
- കവിയൂർ
- ഏറ്റുമാനൂർ
- നിമ്മണ്ണ
- വെണ്മണി
- ആറന്മുള
- തിരുവല്ല
- ചെങ്ങന്നൂർ
കേരളോല്പത്തിയിലെ തെക്ക് 32
[തിരുത്തുക]64 നാലു ഗ്രാമങ്ങളെ പയസ്വനി പെരുമ്പുഴെക്ക് വടക്ക് 32 ഗ്രാമവും, അതിന്റെ തെക്ക് 32 ഗ്രാമവും ആയിട്ടാണ് വിഭജിച്ചത്. അവയിൽ പയസ്വിനിപ്പുഴ മുതൽ കന്യാകുമാരി വരെയുള്ള തെക്കൻ ഭാഗത്തെ 32 ഗ്രാമങ്ങൾ ഇങ്ങനെയാണ്.[2]
- കരുമാൻ പുഴയ്ക്കു വടക്ക് (10 ഗ്രാമങ്ങൾ)
- പയ്യന്നൂർ
- പെരിഞ്ചെല്ലൂർ
- കരിക്കാട്ടു
- ഈശാനമംഗലം
- ആലത്തൂർ
- കരിന്തൊളം
- തൃശ്ശിവപേരൂർ
- തൃച്ചമ്പേരൂർ
- പെരുമാനം
- പന്നിയൂർ
- ചൊവ്വരം
- കരുമാൻ പുഴക്ക് തെക്ക് പുണ്യാറ്റിന്നു വടക്ക് (12 ഗ്രാമങ്ങൾ)
- പറവൂർ
- ഐരാണിക്കുളം
- മൂഷികക്കുളം
- ഇരിങ്ങാണിക്കുടം
- അടവൂർ
- ചെങ്ങനാടു
- ഉളിയന്നൂർ
- കഴുതനാടും
- കുഴയൂർ
- ഇളിഭ്യം
- ചാമുണ്ട
- ആവട്ടിപ്പുത്തൂർ
- പുണ്യാറ്റിന്നു തെക്ക് കന്യാകുമാരിക്ക് വടക്ക് (10 ഗ്രാമങ്ങൾ)
- കിടങ്ങൂർ
- കാടുകറുക
- കാരനെല്ലൂർ
- കവിയൂർ
- ഏറ്റുമാനൂർ
- നിർമ്മണ്ണു
- ആണ്മണി
- ആണ്മലം, അമ്മളം, മംഗലം
- ചെങ്ങനിയൂർ
- തിരുവില്വായി
അവലംബം
[തിരുത്തുക]- ↑ Keralolpaththi. Unknown.
{{cite book}}
:|first=
missing|last=
(help) - ↑ പെരുമാക്കന്മാരുടെ കാലം -> ആദ്യ പെരുമാക്കന്മാർ