അറേബ്യൻ മരംകൊത്തി
അറേബ്യൻ മരംകൊത്തി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | D. dorae
|
Binomial name | |
Dendrocoptes dorae | |
Synonyms | |
Dendropicos dorae |
അറേബ്യൻ മരംകൊത്തി (Dendrocoptes dorae) അറേബ്യൻ ഉപദ്വീപിൽ , പ്രത്യേകിച്ച്, സൌദി അറേബ്യയുടെ തെക്കുപടിഞ്ഞാറു ഭാഗങ്ങൾ, യമൻ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒരിനം മരംകൊത്തിയാണ്. പർവ്വത പ്രദേശങ്ങളിലെ ചെറുകാടുകളിലെ മരങ്ങളിലാണ് ഇവയെ പൊതുവായി കാണാറുള്ളത്. അറേബ്യൻ ഉപദ്വീപിൽ കാണപ്പെടുന്ന ഒരേയൊരു മരം കൊത്തിവർഗ്ഗമാണ് ഇത്.
ഈ വർഗ്ഗത്തിൻ നിലനിൽപ്പ് ആദ്യമായി മനസ്സിലാക്കിയത് 1935 ൽ അമേരിക്കൻ പ്രകൃതിശാസ്‌ത്രൻ ജോർജ്ജ് ലാറ്റിമെർ ബെയ്റ്റ്സും സ്കോട്ടീഷ് സുവോളജിസ്റ്റ് നോർമൻ ബോയ്‍ഡ് കിന്നിയറുമായിരുന്നു. ഈ വർഗ്ഗത്തിൻറ ശാസ്ത്രീയനാമം നിർദ്ദേശിച്ചത് അവരുടെ വല്ലപ്പോഴുമുള്ള സഹായിയായിരുന്ന ബ്രിട്ടീഷ്-അറബിസ്റ്റ് ജോൺ ഫിൽബിയായിരുന്നു. അദ്ദേഹത്തിൻറെ ഭാര്യയായിരുന്ന ഡോറ ഫിൽബിയോടുള്ള ബഹുമതിയായിട്ടായിരുന്നു ഇത്.
ചെറുവിവരണം
[തിരുത്തുക]അറേബ്യൻ മരംകൊത്തി ഏകദേശം 18 സെ.മീ (7 ഇഞ്ച്) വരെ വളരുന്നു. ആൺ പക്ഷിയുടെ തലഭാഗം തവിട്ടു നിറമോ വിളറിയ ചാര നിറമോ ആയിരിക്കും. തലയിലെ ഒരു കിരീടം ചൂടിയതു പോലെ കടും ചുവപ്പു നിറമാണ്. ചിറകുകളും വാലും ഒലിവ്-ഗ്രേ മുതൽ തവിട്ടു നിറം വരെയാകാം. ചിറകിൽ വെള്ള നിറത്തിൽ പുള്ളികളുണ്ട്. ശരീരത്തിനു അടിവശം മങ്ങിയ നിറവും അത് വാൽ വരെ നീളുന്നതുമാണ്. ചാരനിറവും വയറിൻറെ മദ്ധ്യഭാഗം ഒരൽപ്പം ചുവന്നുമാണ് കാണപ്പെടുക. പെൺപക്ഷിയുടെ ശാരീരിക പ്രത്യേകതകൾ ആൺപക്ഷികളുടേതിന് സമാനമാണെങ്കിലും തലയിൽ ചുവന്ന പൂവുപോലെ തോന്നിക്കുന്ന നിറം ഉണ്ടായിരിക്കുയില്ല.[2]
കാണപ്പെടുന്ന പ്രദേശങ്ങൾ
[തിരുത്തുക]ഈ വർഗ്ഗത്തിലുള്ള മരം കൊത്തികൾ ഈ നാട്ടിൽ മാത്രം കാണപ്പെടുന്നവയാണ്. അറേബ്യൻ ഉപദ്വീപിൻറെ തെക്കു പടിഞ്ഞാറുള്ള മലനിരകളിലും മലഞ്ചെരിവകളിലുമാണ് സാധാരണയായി കാണപ്പെടുന്നത്. സൌദി അറേബ്യയുടെ തെക്കു പടിഞ്ഞാറും പടിഞ്ഞാറൻ യമനിലും ഇവയെ കണ്ടുവരുന്നു. ഉയരം കുറഞ്ഞ പ്രദേശത്തെ മരങ്ങളിലും ഈന്തപ്പനകളിലുമൊക്കെ അവ കൂടു കൂട്ടാറുണ്ട്. അറേബ്യയിലെയും യെമനിലെയും ചെറുകാടുകൾ, കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശം എന്നിവിടങ്ങളിലെ 1,000 മുതൽ 2,800 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലാണ് ഇവയടെ പ്രധാന ആവാസ കേന്ദ്രങ്ങൾ.
മറ്റു മരംകൊത്തികളേപ്പോലെ തന്നെ അറേബ്യൻ മരംകൊത്തിയും പ്രാണികളെയും മരത്തിൻറെ പോടുകളിൽ മറഞ്ഞിരിക്കുന്ന കീടങ്ങളേയും പുഴുക്കളേയുമൊക്കെ ആഹാരമാക്കുന്നു. മരങ്ങളിലെ പോടുകളിൽ നിന്നു പ്രാണികളെ പിടിയിലാക്കാൻ അവ നീണ്ട നാക്കുപയോഗപ്പെടുത്തുന്നു. ചിലന്തികൾ, കടന്നലുകൾ തുടങ്ങിയവയെയും ഇവ അകത്താക്കാറുണ്ട്.
പ്രത്യുൽപാദനം
[തിരുത്തുക]ഉണങ്ങി വീഴാറായ മരങ്ങളിൽ തൻറെ ശക്തിയറിയതും മൂർച്ചയുള്ളതുമായ നീണ്ട ചുണ്ടുകളുയോഗിച്ച് പോടുകളുണ്ടാക്കി അവ കൂടുണ്ടാക്കുന്നു. മാർച്ചു മാസം മുതൽ മെയ് മാസം വരെയാണ് ഈ മരം കൊത്തി വർഗ്ഗത്തിൻറെ പ്രത്യുൽപ്പാദന കാലം. പക്ഷെ യെമനിൽ അപൂർവ്വമായി നവംബർ മാസത്തിലാണ്.[3] വെള്ളനിറമുള്ള മൂന്നു മുട്ടകൾ വരെ ഇടുന്നു. ഈ മുട്ടകൾക്കു മുകളിൽ ആൺ മരം കൊത്തിയും പെൺമരംകൊത്തിയും മാറി മാറി അടയിരിക്കുന്നു. ഏകദേശം ഇരുപത്തി രണ്ടു ദിവസം കൊണ്ട് മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തു വരുന്നു.
ഇന്നത്തെ അവസ്ഥ
[തിരുത്തുക]അറേബ്യൻ മരംകൊത്തി അപൂർവ്വമായ ഒരു വർഗ്ഗമാണ്. ഏകദേശം 633 എണ്ണം മാത്രമാണ് അറേബ്യയിലും യെമനിലുമായി ബാക്കിയുള്ളതായി കണക്കെടുത്തിട്ടുണ്ട്. വീടുകളിലും മറ്റും നിയമവിരുദ്ധമായി കൂട്ടിലിട്ടു വളർത്തുന്നവയുടെയും മറ്റും കൃത്യമായ എണ്ണം അറിയാൻ സാധിച്ചിട്ടില്ല. ഇത്തരം പക്ഷകളുടെ എണ്ണം ഭീതിതമായി ചുരുങ്ങിവരുന്നതിന് കാരണം അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥ അതിവേഗം ചുരുങ്ങി വരുന്നതാണ്. വന മേഖലകൾ കാർഷകാവശ്യത്തിനു വേണ്ടി വെട്ടി നശിപ്പിക്കുന്നത്, ഉണക്കമരങ്ങൾ കരിയുടെ ഉപയോഗത്തിനായി കത്തിക്കുന്നത് എന്നിവയാണ് ഇതിനു പ്രധാന കാരണം. ഇവയും എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള ഉദ്യമങ്ങളുടെ ഭാഗമായി അറേബ്യയിലെ ചില സ്ഥലങ്ങളിൽ മരങ്ങളും മറ്റും വച്ചുപിടിപ്പിച്ചു വരുന്നു. എളുപ്പത്തിൽ വംശമറ്റു പോകാൻ സദ്ധ്യതയുള്ള പക്ഷിവർഗ്ഗമായിട്ടാണ് ഇതിനെ ഇൻറർ നാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ്‍ നേച്ചർ പരിഗണരിച്ചിരിക്കുന്നത്.[4]
അവലംബം
[തിരുത്തുക]- ↑ BirdLife International (2012). "Dendropicos dorae". IUCN Red List of Threatened Species. 2012. IUCN: e.T22681095A40633020. doi:10.2305/IUCN.UK.2012-1.RLTS.T22681095A40633020.en. Retrieved 27 August 2016.
- ↑ Winkler, H.; Christie, D.A (2002). "Arabian Woodpecker (Dendropicos dorae)". Handbook of the Birds of the World Alive. Lynx Edicions, Barcelona. Retrieved 25 November 2015.
- ↑ Winkler, H.; Christie, D.A (2002). "Arabian Woodpecker (Dendropicos dorae)". Handbook of the Birds of the World Alive. Lynx Edicions, Barcelona. Retrieved 25 November 2015.
- ↑
{{cite web}}
: Empty citation (help)