Jump to content

അറ്റസ്കാഡെറോ

Coordinates: 35°29′3″N 120°40′21″W / 35.48417°N 120.67250°W / 35.48417; -120.67250
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അറ്റസ്‍കാഡെറോ, കാലിഫോർണിയ
City of Atascadero
Atascadero City Hall (Administration Building), built 1914 - 1918
Atascadero City Hall (Administration Building), built 1914 - 1918
Official seal of അറ്റസ്‍കാഡെറോ, കാലിഫോർണിയ
Location in San Luis Obispo County and the U.S. state of California
Location in San Luis Obispo County and the U.S. state of California
അറ്റസ്‍കാഡെറോ, കാലിഫോർണിയ is located in the United States
അറ്റസ്‍കാഡെറോ, കാലിഫോർണിയ
അറ്റസ്‍കാഡെറോ, കാലിഫോർണിയ
Location in the United States
Coordinates: 35°29′3″N 120°40′21″W / 35.48417°N 120.67250°W / 35.48417; -120.67250
CountryUnited States
StateCalifornia
CountySan Luis Obispo
IncorporatedJuly 2, 1979[1]
സ്ഥാപകൻEdward Gardner Lewis
സർക്കാർ
 • MayorTom O'Malley
വിസ്തീർണ്ണം
 • ആകെ
26.130 ച മൈ (67.675 ച.കി.മീ.)
 • ഭൂമി25.641 ച മൈ (66.409 ച.കി.മീ.)
 • ജലം0.489 ച മൈ (1.265 ച.കി.മീ.)  1.87%
ഉയരം879 അടി (268 മീ)
ജനസംഖ്യ
 • ആകെ
28,310
 • ഏകദേശം 
(2013)[4]
29,096
 • ജനസാന്ദ്രത1,100/ച മൈ (420/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
93422–93423[5]
Area code805
FIPS code06-03064
GNIS feature IDs1660277, 2409745
വെബ്സൈറ്റ്www.atascadero.org

അറ്റസ്‍കാഡെറോ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാൻ ലൂയിസ് ഒബിസ്പോ കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. ലോസ് ഏഞ്ചൽസിൽ നിന്നും സാൻഫ്രാൻസിസ്കോയിൽ നിന്നും യു.എസ് റൂട്ട് 101 വഴി ഏകദേശം സമദൂരമാണ് ഇവിടേയ്ക്ക്. അറ്റസ്‍കാഡെറോ നഗരം, സാൻ ലൂയിസ് ഒബിസ്പോ - അറ്റസ്കാഡെറോ - പാസോ റോബിൾസ് മെട്രോപ്പോളിറ്റൻ പ്രദേശത്തിൻറെ ഭാഗമാണ്. കൌണ്ടിയിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് അറ്റസ്കാഡെറോ വളരെ അകലെ സ്ഥിതി ചെയ്യുന്ന ഉൾപ്രദേശമായതിനാൽ സമീപത്തെ സാൾ ലൂയിസ് ഓബിസ്പോ, പിസ്മോ ബീച്ച് തുടങ്ങിയ നഗരങ്ങളെ അപേക്ഷിച്ച് ചൂടുള്ളതും വരണ്ടതുമായ വേനൽക്കാലം, തണുപ്പുള്ള ശീതകാലം എന്നിവയാണ് ഇവിടെ സാധാരണയായി അനുഭവപ്പെടുന്നത്. നഗരത്തിലൂടെപ്പോകുന്ന പ്രധാന ഫ്രീവേ US 101 ആണ്. സമീപത്തായുള്ള സ്റ്റേറ്റ് റൂട്ട് 41, സ്റ്റേറ്റ് റൂട്ട് 46 എന്നിവ പസഫിക് തീരത്തേയ്ക്കും കാലിഫോർണിയ സെൻട്രൽ വാലിയിലേക്കും പ്രവേശനം നൽകുന്നു. 1913 ൽ ഇ.ജി. ലെവിസ് സ്ഥാപിച്ച ഈ നഗരത്തിലെ ജനസംഖ്യ 2013 ൽ 29,096 ആയി വളർന്നിരുന്നു.

1 ചരിത്രം

[തിരുത്തുക]

സലിനാൻ ഇൻഡ്യക്കാരുടെ വാസഗേഹമായിരുന്നു ഒരുകാലത്ത് ഈ പ്രദേശം. 1769 നും 1823 നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ സ്പാനിഷ് ഫ്രാൻസിസ്കൻസ്, കാലിഫോർണിയ തീരത്തുടനീളമായി 21 മിഷനുകൾ സ്ഥാപിച്ചു. ഇവയിൽ സമീപത്തെ മിഷൻ സാൻ മിഗുവേൽ ആർക്കാൻഗൽ, മിഷൻ സാൻ ലൂയിസ് ഒബിസ്പോ ഡി ടോളാസ എന്നിവയും ഉൾപ്പെടുന്നു. 1821-ൽ സ്പെയിനിൽ നിന്നു മെക്സിക്കോക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ കാലിഫോർണിയ ഒരു മെക്സിക്കൻ പ്രവിശ്യയായി മാറി. 1833-ൽ മെക്സിക്കൻ സർക്കാർ മിഷൻ ഭൂമികളെ മതേതരവൽക്കരിച്ചു. 1842 ൽ മെക്സിക്കൻ ഗവർണറായിരുന്ന ജുവാൻ അൽവാറഡോ, റാഞ്ചോ അറ്റകാഡെറോ പ്രദേശം ട്രൈറോൺ ഗാർഷ്യക്കും, 1845 ൽ പിയോ പിക്കോ പെഡ്രോ എസ്ട്രാഡായ്ക്ക് റാഞ്ചോ അസൂൻസിയോണും നിയമപരമായി പതിച്ചു നൽകി. പാട്രിക് വാഷിംഗ്ടൺ മർഫി എന്നയാൾ 61,000 ഏക്കർ (25,000 ഹെക്ടർ) പ്രദേശം ഒരിക്കൽ സ്വന്തമാക്കിയിരുന്നു.

കിഴക്കുനിന്നുള്ള ഒരു മാഗസിൻ പ്രസാധകനായിരുന്ന എഡ്വാർഡ് ഗാർഡ്നർ ലെവിസ് എന്നയാൾ 1913 ൽ ഒരു ഉട്ടോപ്പിയൻ ആസൂത്രണ കോളനിയായി അറ്റസ്കാഡെറോ സ്ഥാപിച്ചു. അദ്ദേഹം മുമ്പ് മിസോറിയിലെ യൂണിവേഴ്സിറ്റി സിറ്റിയിൽ അത്തരമൊരു സമൂഹത്തെ സൃഷ്ടിച്ചിരുന്നു.

ഭൂമിശാസ്ത്രം

[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ ആകെ വിസ്തീർണ്ണം 26.1 ചതുരശ്ര മൈൽ (68 കിമീ2 ആണ്). ഇതിൽ 25.6 ചതുരശ്ര മൈൽ (66 കിമീ 2) കരഭൂമിയും ബാക്കി 0.5 ചതുരശ്ര മൈൽ (1.3 കിമീ 2) അഥവാ 1.87 ശതമാനം ഭാഗം വെള്ളവുമാണ്. സാൻ ലൂയിസ് ഒബിസ്പോ കൌണ്ടിയിലെ ഏറ്റവും വലിയ നഗരവുമാണ് അറ്റസ്‍കാഡെറോ.

കാലാവസ്ഥ

[തിരുത്തുക]

കോപ്പൻ കാലാവസ്ഥാ വിഭാഗീകരണ രീതിയനുസരിച്ച് ചൂടുള്ള അർദ്ധ-വരൾച്ച കാലാവസ്ഥയാണിവിടെ അനുഭവപ്പെടാറുള്ളത്. (Köppen Climate classification BSh).

Atascadero പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °F (°C) 61
(16)
65
(18)
67
(19)
73
(23)
80
(27)
87
(31)
91
(33)
92
(33)
88
(31)
81
(27)
68
(20)
62
(17)
76.3
(24.6)
ശരാശരി താഴ്ന്ന °F (°C) 33
(1)
37
(3)
39
(4)
40
(4)
45
(7)
49
(9)
52
(11)
52
(11)
48
(9)
42
(6)
39
(4)
31
(−1)
42.3
(5.7)
മഴ/മഞ്ഞ് inches (mm) 3.23
(82)
3.29
(83.6)
2.88
(73.2)
0.80
(20.3)
0.24
(6.1)
0.03
(0.8)
0.02
(0.5)
0.06
(1.5)
0.34
(8.6)
0.59
(15)
1.29
(32.8)
1.94
(49.3)
14.71
(373.6)
ഉറവിടം: [6]

അവലംബം

[തിരുത്തുക]
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  3. "Atascadero". Geographic Names Information System. United States Geological Survey. Retrieved October 22, 2014.
  4. 4.0 4.1 "Atascadero (city) QuickFacts". United States Census Bureau. Archived from the original on 2012-09-28. Retrieved February 2, 2015.
  5. "ZIP Code(tm) Lookup". United States Postal Service. Retrieved November 7, 2014.
  6. "Atascadero historic weather averages". Intellicast. Retrieved October 25, 2009.
"https://ml.wikipedia.org/w/index.php?title=അറ്റസ്കാഡെറോ&oldid=3623659" എന്ന താളിൽനിന്ന് ശേഖരിച്ചത്