അലംകൃത ശ്രീവാസ്തവ
ദൃശ്യരൂപം
അലംകൃത ശ്രീവാസ്തവ | |
---|---|
കലാലയം | ലേഡി ശ്രീറാം കോളജ് ജാമിയ മില്ലിയ ഇസ്ലാമിയ |
തൊഴിൽ(s) | സംവിധായിക, എഴുത്തുകാരി |
സജീവ കാലം | 2005–തുടരുന്നു |
Notable work | ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ |
ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായികയാണ് അലംകൃത ശ്രീവാസ്തവ. പ്രകാശ് ഝായുടെ സംവിധാന സഹായിയായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. "ടേർണിംഗ് 30!!!" എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായികയായി. 2017-ൽ നിരൂപകപ്രശംസ നേടിയ "ലിപ്സ്റ്റിക് അണ്ടർ മൈ ബുർഖ" എന്ന ചിത്രം സംവിധാനം ചെയ്തു[1][2].ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് ഫിലിം ആയി ഈ ചിത്രം പ്രദര്ശിപ്പിക്കുകയും കൊങ്കണ സെന്നിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിക്കുകയും ചെയ്തിരുന്നു.
ആദ്യകാലജീവിതം
[തിരുത്തുക]ഡൽഹിയാണ് അലംകൃതയുടെ സ്വദേശം. ഡെറാഡൂണിലെ പെൺകുട്ടികൾക്കായുള്ള ബോർഡിംഗ് സ്കൂളായ വെൽഹം ഗേൾസ് സ്കൂളിലായിരുന്നു ആദ്യകാല വിദ്യാഭ്യാസം. തുടർന്ന് ഡൽഹിയിലെ ലേഡി ശ്രീറാം കോളേജിൽ ചേർന്നു. ജാമിയ മില്ലിയ ഇസ്ലാമിയയിലെ എ.ജെ.കെ. മാസ് കമ്മ്യൂണിക്കേഷൻ റിസേർച്ച് സെന്ററിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി.
അവലംബം
[തിരുത്തുക]- ↑ "ALANKRITA SHRIVASTAVA". Miami Film Festival. Retrieved 23 June 2017.
- ↑ "Alankrita Shrivastava: Storytelling has been controlled by men - Times of India". The Times of India. Retrieved 2017-11-22.