Jump to content

അലക്സാണ്ട്ര ഡഡ്ഡാറിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അലക്സാണ്ട്ര ഡഡ്ഡാറിയോ
Daddario in 2017
ജനനം
അലക്സാണ്ട്ര അന്ന ഡഡ്ഡാറിയോ

(1986-03-16) മാർച്ച് 16, 1986  (38 വയസ്സ്)
ന്യൂയോർക്ക് സിറ്റി, യു.എസ്.
തൊഴിൽനടി
സജീവ കാലം2002–ഇതുവരെ
ജീവിതപങ്കാളി(കൾ)
ബന്ധുക്കൾ

അലക്സാണ്ട്ര അന്ന ഡഡ്ഡാറിയോ[1] (ജനനം: മാർച്ച് 16, 1986) ഒരു അമേരിക്കൻ നടിയാണ്. പെർസി ജാക്സൺ സിനിമാ പരമ്പരയിലെ (2010 - 2013) അന്നാബെത് ചെയ്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ അവർക്ക് അഭിനയരംഗത്ത് ഒരു വഴിത്തിരിവ് ലഭിച്ചു. അതിനുശേഷം അവർ ഹാൾ പാസ് (2011), ടെക്സസ് ചെയിൻസോ 3D (2013) എന്ന ചിത്രത്തിൽ ഹീതർ മില്ലർ, സാൻ ആൻഡ്രിയാസ് (2015) എന്ന ചിത്രത്തിൽ ബ്ലെയ്ക്ക് ഗെയിൻസ്, ബേവാച്ച് (2017) എന്ന ചിത്രത്തിൽ സമ്മർ ക്വിൻ, വീ സമ്മൺ ദി ഡാർക്ക്നസ് (2019) എന്ന ചിത്രത്തിൽ അലക്സിസ് ബട്ട്‌ലർ എന്നീ വേഷങ്ങളിൽ അഭിനയിച്ചു. വൈറ്റ് കോളർ, ഇറ്റ്സ് ഓൾവേസ് സണ്ണി ഇൻ ഫിലാഡൽഫിയ, ട്രൂ ഡിറ്റക്ടീവ്, ന്യൂ ഗേൾ, അമേരിക്കൻ ഹൊറർ സ്റ്റോറി: ഹോട്ടൽ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലും അവർ അതിഥി താരമായി വേഷമിട്ടു. 2021-ൽ, HBO പരമ്പരയായ ദി വൈറ്റ് ലോട്ടസിന്റെ ആദ്യ സീസണിൽ അഭിനയിച്ചതോടെ, വ്യാപകമായ നിരൂപക പ്രശംസയും 2022-ൽ ഒരു ലിമിറ്റഡ് അല്ലെങ്കിൽ ആന്തോളജി പരമ്പര അല്ലെങ്കിൽ സിനിമയിലെ മികച്ച സഹനടിക്കുള്ള എമ്മി പുരസ്കാര നാമനിർദ്ദേശവും ലഭിച്ചു. 2023-ൽ സാഹിത്യകാരിയായ ആൻ റൈസ് എഴുതിയ നോവലുകളുടെ ഒരു പരമ്പരയെ അടിസ്ഥാനമാക്കിയുള്ള മേഫെയർ വിച്ചസ് എന്ന എഎംസി ഷോയിൽ ഡോ. റോവൻ ഫീൽഡിംഗിന്റെ പ്രധാന വേഷം അവർ അവതരിപ്പിക്കാൻ തുടങ്ങി.[2]

അഭിനയിച്ച ചിത്രങ്ങൾ

[തിരുത്തുക]
വർഷം സിനിമയുടെ പേര് കഥാപാത്രം കുറിപ്പുകൾ
2005 ദ സ്ക്വിഡ്ആൻറ് ദ വെയ്ൽസ് സുന്ദരിയായ പെൺകുട്ടി
2006 പിച്ച് അലക്സ് ഹ്രസ്വ ചിത്രം
2006 ദ ഹോട്ടസ്റ്റ് സ്റ്റേറ്റ് കിം
2007 ദ ബേബിസിറ്റേർസ് ബാർബറ യേറ്റ്സ്
2007 ദ അറ്റിക് അവ സ്ട്രൌസ്
2009 ജോനാസ് ബ്രദേർസ്: The 3D Concert Experience കാമുകി
2010 പെർസി ജാക്സൺ & ദ ഒളിമ്പ്യൻസ്: ദ ലൈറ്റ്നിംഗ് തീഫ് അന്നാബെത്ത് ചേസ്
2010 ബിറീവ്മെൻറ് അല്ലിസൺ മില്ലർ
2011 ഹാൾ പാസ്സ് പെയ്ഗി
2013 ടെക്സസ് ചെയ്ൻസോ 3D ഹീതർ മില്ലർ
2013 പെർസി ജാക്സൺ: സീ ഓഫ് മോൺസ്റ്റേർസ് അന്നാബെത് ചേസ്
2013 ലൈഫ് ഇൻ ടെക്സ്റ്റ് ഹാലി ഗ്രീൻ ഹ്രസ്വ ചിത്രം
2014 ബറിയിംഗ് ദ എക്സ് ഒലിവിയ
2015 സാൻ ആൻഡ്രിയാസ് ബ്ലേക്ക് ഗെയ്ൻസ്
2016 ദ ചോയ്സ് മോനിക്ക
2016 ബേക്ക്ഡ് ഇൻ ബ്രൂക്ലിൻ കേറ്റ് വിൻസ്റ്റൻ
2017 ബേവാച്ച് സമ്മർ ക്വിൻ
2017 ദ ഹൌസ് കോർസിക്ക
2017 ദ ലേഓവർ കേറ്റ് ജെഫ്രിസ്
2018 നൈറ്റ് ഹണ്ടർ റേച്ചൽ ചേസ്
റാമ്പേജ് സ്കൂബ ഡൈവർ Deleted scene only[3]
വി ഹാവ് ആൾവേസ് ലിവ്ഡ് ഇൻ ദ കാസിൽ കോൺസ്റ്റൻസ് ബ്ലാക്വുഡ്
വെൻ വി ഫസ്റ്റ് മെറ്റ് ആവെറി മാർട്ടിൻ
2019 കാൻ യു കീപ്പ് എ സിക്രട്ട്? എമ്മ കൊറിഗൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
ലോസ്റ്റ് ട്രാൻസ്മിഷൻസ് ഡാനാ ലീ
വി സമൺ ദ ഡാർക്നസ് അലക്സിസ് ബട്ലർ നിർമ്മാതാവ്
2020 ലോസ്റ്റ് ഗേൾസ് & ലവ് ഹോട്ടൽസ് മാർഗരറ്റ് 2017 ൽ ചിത്രീകരിച്ചത്
1 നൈറ്റ് ഇൻ സാൻ ഡിയേഗോ കെൽസ് [4]
സോങ്ബേഡ് മെയ് ഡയറക്ട്-ടു- വീഡിയോ
സൂപ്പർമാൻ: മാൻ ഓഫ് ടുമോറോ ലൂയിസ് ലെയ്ൻ ശബ്ദ കഥാപാത്രം; ഡയറക്ട്-ടു- വീഡിയോ
2021 ഡൈ ഇൻ എ ഗൺഫൈറ്റ് മേരി രാത്കാർട്ട്
2022 വൈൽഡ് ഫ്ലവർ ജോയ്

അവലംബം

[തിരുത്തുക]
  1. Alexandra Daddario [AADaddario] (April 3, 2010). "Alexandra Daddario tweet" (Tweet) – via Twitter. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. Mangalindan, JP (1 February 2023). "'Mayfair Witches' star Alexandra Daddario says she approached her character's 'toxic' demon lover like 'a relationship with the boyfriend you shouldn't go back to'". Insider (in അമേരിക്കൻ ഇംഗ്ലീഷ്). Insider Inc. Archived from the original on July 12, 2023. Retrieved 16 April 2023.
  3. "Rampage Deleted Scene – Alexandra Daddario Cameo (2018)". Cypriumnews. July 26, 2018. Retrieved September 1, 2018. [പ്രവർത്തിക്കാത്ത കണ്ണി]
  4. "Alexandra Daddario to spend 1 Night in San Diego". Flickering Myth. February 12, 2019. Archived from the original on July 23, 2020. Retrieved February 12, 2019.
"https://ml.wikipedia.org/w/index.php?title=അലക്സാണ്ട്ര_ഡഡ്ഡാറിയോ&oldid=4120995" എന്ന താളിൽനിന്ന് ശേഖരിച്ചത്