അലക്സാൻഡ്രിയ ഗ്രന്ഥാലയം
ദൃശ്യരൂപം
പുരാതന ലോകത്തിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ പ്രാചീന ലൈബ്രറികളിലൊന്നായിരുന്നു ഈജിപ്തിലെ അലക്സാൻഡ്രിയ ഗ്രന്ഥാലയം അല്ലെങ്കിൽ അലക്സാൻഡ്രിയ. വൈജ്ഞാനിക വിഭാഗങ്ങളായി ക്രമീകരിച്ചിട്ടുള്ളതും പുരോഹിതരാൽ ഭരിക്കപ്പെടുന്നതുമായ വിഖ്യാത ഗ്രന്ഥശേഖരമുള്ള ഒരു ഗവേഷണ സ്ഥാപനമായിരുന്നു അത്.[1] കലയുടെ ഒമ്പത് ദേവതകളായ മ്യൂസസിനായി സമർപ്പിച്ച മൗസിയൻ എന്ന വലിയ ഗവേഷണ സ്ഥാപനത്തിന്റെ ഭാഗമായിരുന്നു ലൈബ്രറി.[2]