അലസാനി നദി
അലസാനി നദി | |
---|---|
Country | Georgia and Azerbaijan |
Physical characteristics | |
പ്രധാന സ്രോതസ്സ് | the Greater Caucasus Range |
നദീമുഖം | Kura in Mingəçevir, Azerbaijan |
നീളം | 391 കി.മീ (243 മൈ) |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 11,455 കി.m2 (4,423 ച മൈ) |
അലസാനി നദി കോക്കസസിലൂടെ ഒഴുകുന്ന ഒരു നദിയാണ്. കിഴക്കൻ ജോർജിയയിലെ കുറ നദിയുടെ പ്രധാന പോഷകനദിയായി ഇത് 351 കിലോമീറ്റർ (218 മൈൽ) നീളത്തിൽ ഒഴുകുന്നു.[1] മിൻഗഷെവിർ റിസർവോയറിൽ വച്ച് കുറ നദിയുമായി ചേരുന്നതിനു മുമ്പ് ഈ നദിയുടെ ഒരു ഭാഗം ജോർജ്ജിയയും അസർബൈജാനും തമ്മിലുള്ള അതിർത്തിയുടെ ഭാഗമായി മാറുന്നു. അഖ്‍മെറ്റ ജില്ലയുടെ വടക്കുപടിഞ്ഞാറുള്ള പ്രധാന ഗിരിശിഖരത്തിൻറെ തെക്ക്, ഗ്രേറ്റർ കോക്കസിൽനിന്നാണ് അലസാനി നദി ഉത്ഭവിക്കുന്നത്. ഈ നദി പ്രാഥമികമായി തെക്കോട്ട് അഖ്‍മെറ്റ പട്ടണത്തിൻറെ ഭാഗത്തേയ്ക്കും തുടർന്ന് കഖെട്ടിയിലെ ഫലഭൂയിഷ്ടമായ അലസാനി താഴ്‍വരയിലൂടെ തെക്കുകിഴക്കുഭാഗത്തേയ്ക്കും ഒഴുകുന്നു. ജോർജിയൻ വൈൻ വ്യവസായത്തിന്റെ കേന്ദ്രമാണ് അലാസാനി മേഖല. നൂറ്റാണ്ടുകളായി പേർഷ്യൻ ആക്രമണകാരികളുടെ ഒരു പ്രവേശന കവാടവുമായിരുന്നു ഈ പ്രദേശം. ഈ നദി സഞ്ചാരികൾക്ക് റാഫ്റ്റിംഗിന് പ്രിയങ്കരമാണ്.[2]
അവലംബം
[തിരുത്തുക]- ↑ United Nations. Economic Commission for Europe (2007). Our Waters: Joining Hands Across Borders : First Assessment of Transboundary Rivers, Lakes and Groundwaters. United Nations Publications. p. 5. ISBN 978-92-1-116972-0. Retrieved 7 June 2017.
- ↑ Ajit K. Danda (2003). Asia, Land and People. Asiatic Society. pp. 278–287. ISBN 978-81-7236-140-2. Retrieved 7 June 2017.