അലി മാവൊ മാലിൻ
ദൃശ്യരൂപം
അലി മാവൊ മാലിൻ | |
---|---|
പ്രമാണം:Ali Maow Maalin (1977)en.jpeg | |
ജനനം | 1954 |
മരണം | July 22, 2013 Merca, Somalia | (aged 58)
ദേശീയത | Somali |
തൊഴിൽ | Smallpox survivor, vaccine advocate |
അറിയപ്പെടുന്നത് | Last person in history recorded to be infected with naturally occurring smallpox |
സ്വാഭാവികമായി വസൂരി രോഗം ബാധിച്ച ലോകത്തിലെ അവസാനത്തെ വ്യക്തിയാണ് അലി മാവൊ മാലിൻ.(Ali Maow Maalin- 1954 – 22 July 2013).സൊമാലിയയിലെ മെർകാ നഗരത്തിലെ ഒരു ആശുപത്രിയിലെ പാചകക്കാരനും ആരോഗ്യ പ്രവർത്തകനുമായിരുന്നു ഇദ്ദേഹം.1977 ഒക്ടോബറിൽ വാരിയോള മൈനർ വൈറസ് കാരണമായുള്ള വസൂരി ബാധ മാലിനിൽ കണ്ടെത്തി.ചികിത്സയുടെ ഫലമായി 1977 നവംബറിൽ പൂർണ്ണ രോഗവിമുക്തി നേടി. രണ്ടു വർഷത്തിനു ശേഷം ലോകവ്യാപകമായി വസൂരി രോഗം നിർമ്മാർജ്ജനം ചെയ്തതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.