അലി സർദാർ ജാഫ്രി
ദൃശ്യരൂപം
അലി സർദാർ ജാഫ്രി | |
---|---|
ജനനം | 1916 നവംബർ 29 |
മരണം | ഓഗസ്‌റ്റ് 1, 2000 | (പ്രായം 83)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കവി |
അറിയപ്പെടുന്നത് | ജ്ഞാനപീഠം പുരസ്കാര ജേതാവ് |
ഇന്ത്യയിലെ പ്രമുഖനായ ഉറുദു കവി, ജ്ഞാനപീഠം പുരസ്കാര ജേതാവ്. ഉത്തർ പ്രദേശിലെ ബൽറാംപുർ എന്ന സ്ഥലത്ത് 1916 നവംബർ 29ന് ജനനം.[1] സ്വാതന്ത്ര സമര സേനാനിയായിരുന്നു അലി സർദാർ ജാഫ്രി. സ്വാതന്ത്ര സമരക്കാലത്ത് അലിഗഢ് മുസ്ലിം സർവകലാശാലയിൽ വിദ്യാർത്ഥിയായിരുന്ന ജഫ്രി നിരവധി തവണ ജയിലിലടക്കപ്പെട്ടിട്ടുണ്ട്.
പുരസ്കാരങ്ങൾ
[തിരുത്തുക]- ജ്ഞാനപീഠപുരസ്കാരം(1997)
- പത്മശ്രീ പുരസ്കാരം(1967)
- ഉത്തർ പ്രദേശ് ഉറുദു അക്കാദമി പുരസ്കാരം
- മഖ് ദൂം പുരസ്കാരം
- ഫാഇസ് അഹ്മദ് ഫാഇസ് പുരസ്കാരം
- ഇഖ് ബാൽ സമ്മാൻ - മദ്ധ്യപ്രദേശ് സർക്കാർ
- The Sant Dyaneshwar Award of the Maharashtra government.
- The Aligarh Muslim University had conferred a D.Litt. on him in 1986.
മരണം
[തിരുത്തുക]തലച്ചോറിൽ ക്യാൻസർ ബാധിതനായ ജാഫ്രി 2000 ഓഗസ്‌റ്റ് 1 ന് ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക് ബോംബെയിലെ ആശുപത്രിയിൽ വെച്ച് മരണപെട്ടു.[2]
അവലംബസൂചി
[തിരുത്തുക]- ↑ Obituary www.rediff.com, August, 2000.
- ↑ Ali Sardar Jafri Memorium Annual of Urdu Stdies, October 2000
കൂടുതൽ അറിവിന്
[തിരുത്തുക]- ഔദ്യോഗിക വെബ് വിലാസം Archived 2019-12-12 at the Wayback Machine.
- അലി സർദാർ ജാഫ്രിയുടെ ഒരു കവിതാ ശേഖരം Archived 2007-06-11 at the Wayback Machine.
- ഒരു ശ്രദ്ധാഞ്ജലി