അശ്വതി നായർ
അശ്വതി നായർ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാമൂഹ്യപ്രവർത്തക |
ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയയായ വിദ്യാർത്ഥിനിയാണ് അശ്വതി നായർ. തിരുവനന്തപുരം സ്വദേശിയായ അശ്വതി, എല്ലാ ദിവസവും നിരവധി അഗതികൾക്ക് സൗജന്യമായി ഭക്ഷണം നൽകി വരുന്നുണ്ട്.[1] ഇവരുടെ നേതൃത്വത്തിൽ ജ്വാല എന്ന പേരിൽ ഒരു എൻ. ജി. ഓ. നടത്തി വരുന്നു.[2] മികച്ച സാമൂഹ്യസേവനപ്രവർത്തനത്തിനുള്ള ജീവദീപ്തി പുരസ്‌കാരത്തിന് ഇവർ അർഹയായിട്ടുണ്ട്[3]. തെരുവിൽ അലയുന്ന പ്രായമായ മനുഷ്യരെ കേന്ദ്രീകരിച്ചാണ് അശ്വതിയുടെ പ്രവർത്തനം.
തിരുവനന്തപുരം ലോ അക്കാദമിയിൽ രണ്ടാം വർഷ നിയമ വിദ്യാർത്ഥിയാണ് അശ്വതി.
ലോക്സഭാ തെരഞ്ഞെടുപ്പ് വിവാദം
[തിരുത്തുക]2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് വേണ്ടി ആലപ്പുഴയിൽ നിന്നും മത്സരിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ പിന്നീട് അവർ സ്ഥാനാർത്ഥിയാകുന്നതിൽ നിന്നും പിന്മാറി. ആലപ്പുഴയിൽ നിന്നും മാറി കൊല്ലത്തേക്ക് മത്സരിക്കണമെന്ന ആവശ്യവുമായി പാർട്ടിക്കാർ തന്നെ സമീപിച്ചുവെന്നായിരുന്നു അശ്വതിയുടെ ആരോപണം. [4]
പുറത്തേക്കുള്ള കണ്ണി
[തിരുത്തുക]- ആശ്വതിയെ കുറിച്ച് Archived 2013-08-03 at the Wayback Machine.
അവലംബം
[തിരുത്തുക]- ↑ ഡെക്കാൻ ക്ലോണിക്കിൾ വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
- ↑ ഹിന്ദു ദിനപ്രതത്തിൽ വന്ന വാർത്ത[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "മാതൃഭൂമി വാർത്ത". Archived from the original on 2014-02-27. Retrieved 2014-03-14.
- ↑ "കൊല്ലം മണ്ഡലത്തിൽ മത്സരിക്കാൻ പണം വാഗ്ദാനം; അശ്വതി നായരുടെ ആരോപണം അന്വേഷിക്കുമെന്ന് അരവിന്ദ് കെജ്രിവാൾ". malayaleereporter.com. Archived from the original on 2014-03-25. Retrieved 31 മാർച്ച് 2014.