അശ്വതി (മാസിക)
ദൃശ്യരൂപം
കൊല്ലത്തു നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സാഹിത്യ മാസികയാണ് അശ്വതി. ഡോ. സേവ്യർ പോളായിരുന്നു പത്രാധിപർ. വിശ്വ സാഹിത്യത്തിലെ നിരവധി രചനകൾ ഈ മാസികയിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടു. 1985 ൽ തുടങ്ങിയ മാസിക രണ്ടു വർഷത്തോളം മുടങ്ങാതെ പ്രസിദ്ധീകരിച്ചിരുന്നു. സാർത്ര്, കാഫ്ക തുടങ്ങി ആധുനിക സാഹിത്യ ലോകത്തെ നിരവധി പ്രമുഖ സാഹിത്യകാരന്മാരുടെ രചനകളായിരുന്നു ഇതിന്റെ ഉള്ളടക്കം.