Jump to content

അസദുദ്ദിൻ ഒവൈസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസദുദ്ദിൻ ഒവൈസി
Asaduddin Owaisi - President of AIMIM
Member of Lok Sabha MP
പദവിയിൽ
ഓഫീസിൽ
2004
മുൻഗാമിSultan Salahuddin Owaisi
മണ്ഡലംHyderabad.[1]
വ്യക്തിഗത വിവരങ്ങൾ
ജനനം (1969-05-13) 13 മേയ് 1969  (55 വയസ്സ്)[1]
Hyderabad, Andhra Pradesh, India
രാഷ്ട്രീയ കക്ഷിAll India Majlis-e Ittihad al-Muslimin.[1]
RelationsSultan Salahuddin Owaisi (Father)
Akbaruddin Owaisi (Brother)
കുട്ടികൾ5 daughters and 1 son[1][2]
വസതിs36-149, Hyderguda, Hyderabad-500 029
34, Ashoka Road, New Delhi-110 001.[1]
അൽമ മേറ്റർB.A. (Osmania University)
LL.B (London)
Barrister-at-Law (Lincoln's Inn)
തൊഴിൽBarrister
Politician, Social Worker
As of Aug 14, 2012

ഹൈദരബാദ് ആസ്ഥാനമായുള്ള ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ എന്ന മുസ്ലിം രാഷ്ട്രീയ പാർട്ടിയുടെ അദ്ധ്യക്ഷനാണ് അസദുദ്ദിൻ ഒവൈസി. ഹൈദരബാദിൽ നിന്നുള്ള ലോക് സഭാ മെമ്പറുമാണ് അദ്ദേഹം.

മുൻകാലജീവിതം

[തിരുത്തുക]

സുൽത്താൻ സലാഹുദ്ദീൻ ഒവൈസി,നജ്മുന്നിസ ബീഗാം എന്നിവരുടെ മകനായി 1969 മേയ് 13 ന് അസദുദ്ദീൻ ഉവൈസി ജനിച്ചു. ഹൈദരാബാദിലെ ഒരു രാഷ്ട്രീയ കുടുംബത്തിൽ നിന്നാണ് അദ്ദേഹം വരുന്നത്. അദ്ദേഹത്തിന്റെ മുത്തച്ഛൻ അബ്ദുൾ വാഹിദ് ഉവൈസി മജ്ലിസ് -ഇ- ഇത്തിഹാദുൽ മുസ്ലിമീനെ 1957 സെപ്റ്റംബർ 18-ന് അഖിലേന്ത്യാ മജ്ലിസ്-ഇ-ഇത്തിഹാദുൽ മുസ്ലിമീൻ എന്നാക്കി മാറ്റുകയും ചെയ്തു. പിതാവ് സുൽത്താൻ സലാഹുദ്ദീൻ 1962 ൽ ആന്ധ്രാ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സലാഹുദ്ദീൻ 1984 ൽ ആദ്യമായി ഹൈദരാബാദ് നിയോജകമണ്ഡലത്തിൽ നിന്ന് ഇന്ത്യൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2004 മുതൽ തിരഞ്ഞെടുപ്പു വരെ അദ്ദേഹം തുടർച്ചയായി വിജയിച്ചു. 2008 ൽ സലാഹുദ്ദീൻ അന്തരിച്ചു.

ഹൈദരാബാദിലെ നിസാം കോളേജിൽ (ഉസ്മാനിയ യൂണിവേഴ്സിറ്റി) നിന്ന് അസദുദ്ദീൻ ഒവൈസി ബിരുദം പൂർത്തിയാക്കി. 1994 ൽ വിസി ട്രോഫിയിൽ സൗത്ത് സോൺ ഇന്റർ യൂണിവേഴ്‌സിറ്റി അണ്ടർ 25 ക്രിക്കറ്റ് ടീമിനെ ഫാസ്റ്റ് ബഔളറായി പ്രതിനിധീകരിച്ച അദ്ദേഹം പിന്നീട് സൗത്ത് സോൺ യൂണിവേഴ്‌സിറ്റി ടീമിൽ തിരഞ്ഞെടുക്കപ്പെട്ടു. തൊഴിൽപരമായി ബാരിസ്റ്ററായ അദ്ദേഹം ലണ്ടനിലെ ലിങ്കൺസ് ഇൻ എന്ന കോർട്ടിലാണ് പഠനം നടത്തിയത്. അസദുദ്ദീൻ ഉവൈസിയുടെ സഹോദരൻ അക്ബറുദ്ദീൻ ഉവൈസി തെലുങ്കാന നിയമസഭയിലെ അംഗമാണ്. അദ്ദേഹത്തിന്റെ ഇളയ സഹോദരൻ ബുർഹാനുദ്ദീൻ ഉവൈസിയാണ് ഉറുദു പത്രമായ ഇത്തിമാദിന്റെ എഡിറ്റർ.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 "Lok Sabha profile". Lok Sabha website. Archived from the original on 2018-12-24. Retrieved Aug 2012. {{cite news}}: Check date values in: |accessdate= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-24. Retrieved 2014-04-19.
"https://ml.wikipedia.org/w/index.php?title=അസദുദ്ദിൻ_ഒവൈസി&oldid=4098773" എന്ന താളിൽനിന്ന് ശേഖരിച്ചത്