Jump to content

അസാഗ്നി ദേശീയോദ്യാനം

Coordinates: 5°12′N 4°53′W / 5.200°N 4.883°W / 5.200; -4.883
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Assagny National Park
Map showing the location of Assagny National Park
Map showing the location of Assagny National Park
LocationCôte d'Ivoire
Nearest cityGrand-Lahou
Coordinates5°12′N 4°53′W / 5.200°N 4.883°W / 5.200; -4.883
Area19,400 km²
EstablishedJanuary 1981
DesignatedFebruary 27, 1996 [1]

അസാഗ്നി ദേശീയോദ്യാനം, കോട്ട് ദ്’ഇവാറിൽ (ഐവറി കോസ്റ്റ്) സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. അബിജന്റെ പടിഞ്ഞാറ് ഭാഗത്ത് ഏകദേശം 75 കി.മീ (47 മൈൽ) തീരത്ത് ബന്ദമാ നദിയുടെ മുഖത്തിനും എബ്രി ലഗൂണിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്, കൂടാതെ ഏകദേശം 17,000 ഹെക്ടർ (42,000 ഏക്കർ) വിസ്തൃതിയുണ്ട്.[2]

വിവരണം

[തിരുത്തുക]

ഗിനിയ ഉൾക്കടലിനോട് ചേർന്ന് ഐവറി കോസ്റ്റിലാണ് അസാഗ്നി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് ബന്ദമാ നദിയും കിഴക്ക് എബ്രി ലഗൂണും സ്ഥിതിചെയ്യുന്നു. ഇവ രണ്ടിനെയും ബന്ധിപ്പിക്കുന്ന സഞ്ചാരയോഗ്യമായ അസാഗ്നി കനാൽ ഈ പാർക്കിലൂടെ കടന്നുപോകുന്നു. പാർക്കിന് ചുറ്റും അൽപ്പം ഉയർന്ന നിലമുണ്ട്. കൂടാതെ വിശാലമായ പലപ്പോഴും വെള്ളക്കെട്ടുള്ള ജലനിരപ്പിൽ ഏറ്റക്കുറച്ചിലുണ്ടാകുന്ന തടം ഉൾക്കൊള്ളുന്നു. ഇവിടുത്തെ കാലാവസ്ഥ വർഷം മുഴുവനും ഈർപ്പമുള്ളതാണ്. ശരാശരി 2,300 മില്ലിമീറ്റർ (91 ഇഞ്ച്) മഴ ലഭിക്കും. പാർക്കിന്റെ മൂന്നിൽ രണ്ട് ഭാഗവും കണ്ടൽക്കാടുകളാൽ ആധിപത്യം പുലർത്തുന്ന ചതുപ്പുകൾ ഉൾക്കൊള്ളുന്നു. കൂടാതെ കുറച്ച് ഈർപ്പമുള്ള വനവും തീരദേശ സവന്നയും ഉണ്ട്.[2] പാർക്കിന് വിനോദസഞ്ചാര സാധ്യതകളുണ്ട്. [3]

അവലംബം

[തിരുത്തുക]
  1. "Ramsar List". Ramsar.org. Retrieved 13 April 2013.
  2. 2.0 2.1 "Parc national d'Azagny". United Nations Environment Programme. 1983. Archived from the original on 2010-11-01. Retrieved 2 June 2019.
  3. East, Rod (1990). Antelopes: Global Survey and Regional Action Plans. IUCN. pp. 51–58. ISBN 978-2-8317-0016-8.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അസാഗ്നി_ദേശീയോദ്യാനം&oldid=3698227" എന്ന താളിൽനിന്ന് ശേഖരിച്ചത്