അസാവേരി
ദൃശ്യരൂപം
എട്ടാമത്തെ മേളകർത്താരാഗമായ ഹനുമതോടി യുടെ ജന്യരാഗം ആണ് അസാവേരി .
- ആരോഹണം - സരിമപധസ
- അവരോഹണം - സനിസപധമപരിഗാരിസ
സനിസപധനിധപമഗരിസ, സനിധപരമരിഗാരിസ, സനിസപധപമരിഗാരിസ, എന്നീ ക്രമങ്ങളിലും അവരോഹണം പ്രയോഗിച്ചുകാണുന്നു. ശുദ്ധഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധമധ്യമം, ശുദ്ധധൈവതം, കൈശികിനിഷാദം എന്നിവയാണ് വികൃതിസ്വരങ്ങൾ. `രിഗധ' എന്നിവ ജീവസ്വരങ്ങളും രിമപ എന്നതിലും രിഗാരിസ എന്ന പ്രയോഗത്തിൽ ആദ്യവും ചതുരശ്രതിഋഷഭം ഉള്ളതുകൊണ്ട് ഇതിനെ ഭാഷാങ്ഗരാഗമെന്നു പറയുന്നു.
ക്യതികൾ
[തിരുത്തുക]മുത്തുസ്വാമിദീക്ഷിതരുടെ നവഗ്രഹകൃതികളിൽ പെട്ട ചന്ദ്രാഭജമാനസ് അസാവേരിയിൽ വിരചിതമായ പ്രസിദ്ധ കീർത്തനമാണ്.