അസീം താന്നിമൂട്
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അസീം താന്നിമൂട് | |
---|---|
തൂലികാ നാമം | അസീം താന്നീമൂട് |
തൊഴിൽ | പത്രലേഖകൻ,ദേശാഭിമാനി |
ദേശീയത | ഇന്ത്യ |
Genre | കവിത, ലേഖനം |
പങ്കാളി | അസീസ അസീം |
കുട്ടികൾ | 2 |
കേരളീയനായ ഒരു കവിയാണ് അസീം താന്നിമൂട്. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിനു സമീപം താന്നിമൂട് ഗ്രാമത്തിൽ ഇ അബ്ദുൽ റഹുമാൻറെയും എസ് സഫിയാ ബീവിയുടെയും മകനായി ജനിച്ചു. മാതൃഭൂമി ബാലപംക്തിയിലൂടെയാണ് കാവ്യരംഗത്തു സജീവമായത്. മുഖ്യധാര,സമാന്തര,ഓൺലൈൻ മാഗസിനുകളിൽ കവിതകളും റിവ്യൂകളും അനുഭവക്കുറിപ്പുകളും എഴുതുന്നു. ആദ്യ സമാഹാരം 'കാണാതായ വാക്കുകൾ' ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചു. രണ്ടാം സമാഹാരം 'മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്' ഡി.സി ബുക്സ് ആണ് പ്രസിദ്ധീകരിച്ചത്.[1]അന്നുകണ്ട കിളിയുടെ മട്ട്-കവിതാസമാഹാരം (ഡി സി ബുക്സ്)[2]മിണ്ടിയും മിണ്ടാതെയും-ഉപന്യാസ സമാഹാരം (മൈത്രി ബുക്സ്) [3]എന്നീ പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രധാന പദവികൾ
[തിരുത്തുക]ജില്ലാ റൂറൽ പ്രസ്‍ക്ലബ്ബ് സെക്രട്ടറി, പ്രസിഡന്റ്, കവന കൗമുദി പത്രാധിപ സമിതി അംഗം, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ദേശാഭിമാനി ദിനപത്രം [4]നെടുമങ്ങാട് പ്രാദേശിക ലേഖകനായി ജോലി ചെയ്യുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]2021 വർഷത്തെ മൂലൂർ സ്മാരക പുരസ്കാരം[5], അബുദാബി ശക്തി അവാർഡ്[6], 2022ലെ ഡോ.നെല്ലിക്കൽ മുരളീധരൻ സ്മാരക അവാർഡ്[7] എന്നിവ `മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്' എന്ന സമാഹാരത്തിനും വൈലോപ്പിള്ളി പുരസ്കാരം, വി ടി കുമാരൻ മാസ്റ്റർ പുരസ്കാരം, വൈക്കം മുഹമ്മദ് ബഷീർ സ്മാരക പുരസ്കാരം, തിരുനെല്ലൂർ കരുണാകരൻ പുരസ്കാരം[8], മൂടാടി ദാമോദരൻ സ്മാരക പുരസ്കാരം[9], അനിയാവ സാഹിത്യ പുരസ്കാരം, യുവ സാഹിത്യ പുരസ്കാരം, കന്യാകുമാരി മലയാള സമാജം പുരസ്കാരം തുടങ്ങി പത്തോളം പുരസ്കാരങ്ങൾ ആദ്യ സമാഹാരമായ കാണാതായ വാക്കുകൾക്കും ലഭിച്ചു. മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്തിന് ഉള്ളൂർ സ്മാരക പുരസ്കാരം(2023)[10] പൂർണ്ണ- ആർ രാമചന്ദ്രൻ സ്മാരക പുരസ്കാരം.(2023) [11] അന്നുകണ്ട കിളിയുടെ മട്ടിന് ചാത്തന്നൂർ മോഹൻ സ്മാരക പുരസ്കാരം(2023)[12] ബി സി വി സ്മാരക പുരസ്കാരം(2024) [13]എന്നിവ ലഭിച്ചിട്ടുണ്ട്.കേന്ദ്ര സാഹിത്യ അക്കാദമിയുടെ Anthology of poems in Malayalam(1980-2010) ഗ്രന്ഥത്തിലും 21st Century Malayalam Poetry Supplementary Special Section-നിലും പോണ്ടിച്ചേരി സർവകലാശാല, കേരള സർവകലാശാല, കണ്ണൂർ യൂണിവേഴ്സിറ്റി സിലബസുകളിലും കവിതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 2021ലെ കൃത്യ ഇന്റർ നാഷണൽ പൊയട്രി ഫെസ്റ്റിവെലിൽ മലയാള കവിതയെ പ്രതിനിധീകരിച്ചു.[14][15]
അവലംബം
[തിരുത്തുക]- ↑ കാണാതായ വാക്കുകൾ
- ↑ https://www.dcbooks.com/annukanda-kiliyude-mattu-by-azeem-thannimoodu-book-release.html%7Ctitle=അന്നുകണ്ട കിളിയുടെ മട്ട്
- ↑ [https://keralabookstore.com/book/mindiyum-mindatheyum/20692/മിണ്ടിയും മിണ്ടാതെയും
- ↑ "ദേശാഭിമാനി".
- ↑ "സരസകവി മൂലൂർ സ്മാരക സാഹിത്യ പുരസ്‌കാരം കവി അസിം താന്നിമൂടിന്". Archived from the original on 2022-05-17. Retrieved 2022-05-17.
- ↑ "പ്രഫ.എം.കെ.സാനു, പി.രാജീവ് എന്നിവർക്ക് അബുദാബി ശക്തി അവാർഡ്". Retrieved 2022-05-17.
- ↑ www.dcbooks.com (2022-04-16). "ഡോ. നെല്ലിക്കൽ മുരളീധരൻ സ്മാരക കവിതാ പുരസ്‌കാരം അസീം താന്നിമൂടിന്" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2022-05-17.
- ↑ പുഴ. "നാലാമത് തിരുനല്ലൂർ കരുണാകരൻ പുരസ്കാരം അസീം താന്നിമൂടിന് | പുഴ.കോം - നവസംസ്കൃതിയുടെ ജലസമൃദ്ധി" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-05-17.
- ↑ ഡെസ്ക്, വെബ് (2022-04-21). "മൂടാടി ദാമോദരൻ സ്മാരക പുരസ്കാരം | Madhyamam". Retrieved 2022-05-17.
- ↑ {{Cite web|url=https://newspaper.mathrubhumi.com/amp/news/kerala/kerala-1.7675245%7Ctitle=ഉള്ളൂർ[പ്രവർത്തിക്കാത്ത കണ്ണി] സ്മാരക പുരസ്കാരം(2023)
- ↑ {{Cite web|url=https://www.lnvmagazine.com/reportshidden/775-2022-06-15-09-00-11%7Ctitle=പൂർണ്ണ- ആർ രാമചന്ദ്രൻ സ്മാരക പുരസ്കാരം.(2023)
- ↑ {{Cite web|url=https://newspaper.mathrubhumi.com/amp/kollam/news/kollam-1.8586209%7Ctitle=ചാത്തന്നൂർ[പ്രവർത്തിക്കാത്ത കണ്ണി] മോഹൻ സ്മാരക പുരസ്കാരം(2023)
- ↑ {{Cite web|url=https://www.dcbooks.com/bcv-award.htm%7Ctitle=ബി സി വി സ്മാരക പുരസ്കാരം(2024)
- ↑ "'ആംഗ്യം'- അസീം താന്നിമൂട് എഴുതിയ കവിത". Retrieved 2022-05-17.
- ↑ rasheed. "റാന്തൽ, അസീം താന്നിമൂട് എഴുതിയ കവിതകൾ". Retrieved 2022-05-17.
- Pages using the JsonConfig extension
- CS1 ബ്രിട്ടീഷ് ഇംഗ്ലീഷ്-language sources (en-gb)
- CS1 അമേരിക്കൻ ഇംഗ്ലീഷ്-language sources (en-us)
- Articles with dead external links from ഫെബ്രുവരി 2024
- Pages using Infobox writer with unknown parameters
- തിരുവനന്തപുരം ജില്ലയിൽ ജനിച്ചവർ
- 1975-ൽ ജനിച്ചവർ
- ഏപ്രിൽ 15-ന് ജനിച്ചവർ
- സാഹിത്യകാരന്മാർ