അസ്ഗർ ഫർഹാദി
അസ്ഗർ ഫർഹാദി | |
---|---|
ജനനം | |
തൊഴിൽ | തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനും |
സജീവ കാലം | 1997–മുതൽ |
ജീവിതപങ്കാളി(കൾ) | പരീസബക്ത്വാർ (1990-present) |
കുട്ടികൾ | സറീന (b. 1992) |
ഒരു പ്രമുഖ ഇറാനി തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമാണ് അസ്ഗർ ഫർഹാദി. ഗോൾഡൻ ഗ്ലോബ് പുരസ്‌കാരമടക്കം നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് ലഭിച്ചിട്ടുണ്ട്.മികച്ച വിദേശചിത്രത്തിനുള്ള അക്കാദമി പുരസ്കാരം 2012 ൽ നാദർ ആന്റ് സിമിൻ, എ സെപ്പറേഷൻ എന്ന ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.[1]
ജീവിതരേഖ
[തിരുത്തുക]ഇറാനിലെ പുതുയുഗ സംവിധായകരിൽ ഏറ്റവും ശ്രദ്ധേയമായ വ്യക്തിത്വമാണ് അസ്ഗർ ഫർഹാദി.[2] ടെഹ്റാൻ സർവ്വകലാശാലയിൽ നിന്നും നാടക പഠനത്തിൽ ബിരുദവും ടാർബിയാത്ത് മൊദാരസ് (Tarbiat Modarres ) സർവ്വകലാശാലയിൽ നിന്നും സംവിധാനത്തിലും ബിരുദാനന്തര ബിരുദവും നേടി. ഇറാനിലെ യംഗ് സിനിമ സൊസൈറ്റിയുടെ 8 mm,16 mm ചിത്രങ്ങളിലൂടെ ശ്രദ്ധേയനായി. ഇറാൻ ഉൻഫർമേഷൻ ബ്യൂറോയ്ക്കു വേണ്ടിയും പ്രവർത്തിച്ചു. എ ടേൽ ഓഫ് ദ സിറ്റി തുടങ്ങിയ ടെലിവിഷൻ സീരിയലുകൾ സംവിധാനം ചെയ്തു.
ഡാൻസിംഗ് ഇൻ ദ ഡസ്റ്റ് ആയിരുന്നു പ്രഥമ ചിത്രം.2006ൽ കേരളത്തിൽ നടന്ന പതിനൊന്നാം അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ മികച്ച സംവിധായകനുള്ള രജതചകോരം അസ്ഗർ ഫർഹാദിക്കായിരുന്നു. അദ്ദേഹത്തിൻറെ ഫയർവർക്സ് വെനസ്ഡേ നിരൂപകശ്രദ്ധ നേടി. എബൗട്ട് എല്ലിയിലൂടെ മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ലഭിച്ചു . ഐ.എഫ്.എഫ്.കെരാജ്യാന്തരമേളയിൽ തുടർച്ചയായ സിനിമകളിലൂടെ രണ്ടു ചകോരം സ്വന്തമാക്കിയ ആദ്യ സംവിധായകനെന്ന ബഹുമതിയും ഫർഹാദിക്കാണ്. ബെർലിൻ ചലച്ചിത്രോത്സവത്തിൽ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം എബൗട്ട് എല്ലി നേടിയിരുന്നു. ഈ ചിത്രം ഇറാനിൽ നിന്ന് ഔദ്യോഗികമായി ഓസ്‌കാറിന് പരിഗണിക്കപ്പെടുകയും ചെയ്തു. വിവിധ ചലച്ചിത്രമേളകളിൽ നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമാണ് 'നാദർ ആന്റ് സിമിൻ, എ സെപ്പറേഷൻ'. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ നല്ല സംവിധായകനുള്ള പുരസ്‌കാരവും ഈ ചിത്രം നേടി. ഗോൾഡൻ ബർളിൻ പുരസ്‌കാരമുൾപ്പടെ നാല്പതോളം മറ്റ് പുരസ്‌കാരങ്ങളും ചിത്രം വാങ്ങിക്കൂട്ടി.[3] മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള 69-മത് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭിച്ചു.[4]
മതപരമായ വിലക്കുകൾ നേരിടുന്ന ഇറാനിയൻ സിനിമകളിൽ നിയന്ത്രണങ്ങൾ നിരവധിയാണ്. സർക്കാർ വിലക്കേർപ്പെടുത്തിയ സംവിധായകരായ ജാഫർ പനാഹി ,ബഹ്മൻ ഗോബാദി എന്നിവരെ അനുകൂലിച്ചു സംസാരിച്ചതിന് സംവിധായകൻ അസ്ഗർ ഫർഹാദിക്ക് കുറെ ദിവസങ്ങൾ ഷൂട്ടിംഗ് നിർത്തിവയ്‌ക്കേണ്ടി വന്നിട്ടുണ്ട്.[5]
സംവിധാനം ചെയ്ത ചിത്രങ്ങൾ
[തിരുത്തുക]Year | English title | Original title | Transliteration |
---|---|---|---|
2003 | ഡാൻസിംഗ് ഇൻ ദ ഡസ്റ്റ് | رقص در غبار | Raghs dar ghobar |
2004 | ദ ബ്യൂട്ടിഫുൾ സിറ്റി | شهر زیبا | Shahr-e ziba |
2006 | ഫയർ വർക്ക്സ് വെനസ്ഡെ | چهارشنبه سوری | Chaharshanbe-soori |
2009 | എബൗട്ട് എല്ലി | درباره الی | Darbareye Elly |
2011 | നദീർ ആൻഡ് സമിൻ, എ സെപ്പറേഷൻ[6] | جدایی نادر از سیمین | Jodaeiye Nader az Simin |
പുരസ്കാരങ്ങൾ
[തിരുത്തുക]- സ്പെഷ്യൽ ജൂറി അവാർഡ് - ഡാൻസിംഗ് ഇൻ ദ ഡസ്റ്റ് , Fajr International Film Festival (2003)
- നല്ല സംവിധായകൻ - ഡാൻസിംഗ് ഇൻ ദ ഡസ്റ്റ് t, Asia Pacific Film Festival (2003)
- നല്ല തിരക്കഥ - ഡാൻസിംഗ് ഇൻ ദ ഡസ്റ്റ് , Asia Pacific Film Festival (2003)
- ഗ്രാൻഡ് പ്രിക്സ് - ദ ബ്യൂട്ടിഫുൾ സിറ്റി, Warsaw International Film Festival (2004)
- സുവർണ്ണ മയൂരം - ദ ബ്യൂട്ടിഫുൾ സിറ്റി, International Film Festival of India (2004)
- ഫിപ്രസി പുരസ്കാരം ദ ബ്യൂട്ടിഫുൾ സിറ്റി, Split Film Festival (2005)
- ക്രിസ്റ്റൽ സിമോർഗ് (നല്ല സംവിധായകൻ) - ഫയർ വർക്ക്സ് വെനസ്ഡെ, Fajr International Film Festival (2006)
- ഗോൾഡ് ഹ്യൂഗോ - ഫയർ വർക്ക്സ് വെനസ്ഡെ, Chicago International Film Festival (2006)
- ഗോൾഡൻ ലേഡി ഹർമുഗാദ - ഫയർ വർക്ക്സ് വെനസ്ഡെ, Las Palmas de Gran Canaria International Film Festival (2007)
- ക്രിസ്റ്റൽ സിമോർഗ് (നല്ല സംവിധായകൻ) - എബൗട്ട് എല്ലി, Fajr International Film Festival (2009)
- ആഡിയൻസ് അവാർഡ് - എബൗട്ട് എല്ലി, Fajr International Film Festival (2009)
- സിൽവർ ബിയർ (നല്ല സംവിധായകൻ) - എബൗട്ട് എല്ലി, Berlin International Film Festival (2009)
- നല്ല നരേറ്റീവ് for എബൗട്ട് എല്ലി, Tribeca Film Festival (2009)
- ഗോൾഡൻക്രോ ഫെസന്റ് - എബൗട്ട് എല്ലി, അന്തർദേശീയ ചലച്ചിത്രോത്സവം (കേരളം) (2009)
- നല്ല തിരക്കഥ - എബൗട്ട് എല്ലി, Asia Pacific Screen Awards (2009)
- ജൂറി ഗ്രാൻഡ് പ്രൈസ് - എബൗട്ട് എല്ലി, Asia Pacific Screen Awards (2009)
- നാറ്റ്പാക്ക് - എബൗട്ട് എല്ലി, Brisbane International Film Festival (2009)
- ക്രിസ്റ്റൽ സിമോർഗ് (നല്ല സംവിധായകൻ) - നദീർ ആൻഡ് സമിൻ, എ സെപ്പറേഷൻ, Fajr International Film Festival (2011)
- ക്രിസ്റ്റൽ സിമോർഗ് (നല്ല തിരക്കഥ) - നദീർ ആൻഡ് സമിൻ, എ സെപ്പറേഷൻ, Fajr International Film Festival (2011)
- ആഡിയൻസ് അവാർഡ് - നദീർ ആൻഡ് സമിൻ, എ സെപ്പറേഷൻ, Fajr International Film Festival (2011)
- ബെർലിൻ അന്താരാഷ്ട്ര റീഡർ ജൂറി പുരസ്കാരംനദീർ ആൻഡ് സമിൻ, എ സെപ്പറേഷൻ, Berlin International Film Festival (2011)
- സ്പെഷ്യൽ ജൂറി പുരസ്കാരം നദീർ ആൻഡ് സമിൻ, എ സെപ്പറേഷൻ, Berlin International Film Festival (2011)
- ഗോൾഡൻ ബയർ പുരസ്കാരം നദീർ ആൻഡ് സമിൻ, എ സെപ്പറേഷൻ, Berlin International Film Festival (2011)
- മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള 69-മത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം. നദീർ ആൻഡ് സമിൻ, എ സെപ്പറേഷൻ, The Golden Globe Awards (2012)[4]
- മികച്ച വിദേശചിത്രത്തിനുള്ള അക്കാദമി പുരസ്കാരം 2012 നദീർ ആൻഡ് സമിൻ, എ സെപ്പറേഷൻ
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-07. Retrieved 2012-02-28.
- ↑ http://www.metrovaartha.com/2009/12/19023418/asgar.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://veekshanam.com/content/view/15030/27/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ 4.0 4.1 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-16. Retrieved 2012-01-17.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-28. Retrieved 2012-02-28.
- ↑ "റോസാദലങ്ങൾ" (PDF). മലയാളം വാരിക. 2012 മാർച്ച് 30. Archived from the original (PDF) on 2016-03-06. Retrieved 2013 ഫെബ്രുവരി 27.
{{cite news}}
: Check date values in:|accessdate=
and|date=
(help)