അസ്മ അൽ ഗുൽ
ദൃശ്യരൂപം
പലസ്തീനിയൻ ഫെമിനിസ്റ്റും മാധ്യമ പ്രവർത്തകയുമാണ് അസ്മ അൽ ഗുൽ - (English: Asma al-Ghul (also Al Ghoul, Alghoul ) റാമല്ലയിൽ നിന്ന് പുറത്തിറങ്ങുന്ന അൽ അയ്യാം എന്ന ദിനപത്രത്തിൽ സ്ഥിരമായി എഴുതി വരുന്നു. ഫതഹ് പാർട്ടിയുടെ അഴിമതിയും ഹമാസിന്റെ തീവ്രവാദവും എന്ന പേരിൽ അൽ അയ്യാമിൽ ലേഖന പരമ്പര എഴുതി.[1]
ജനനം
[തിരുത്തുക]ഈജിപ്തിന്റെ ഫലസ്തീൻ അതിർത്തി നഗരമായ ഗസയിലെ റാഫയിൽ 1982ൽ ജനിച്ചു. 2003ൽ ഈജിപ്ത് കവിയെ വിവാഹം ചെയ്ത്, അബു ദാബിയിലേക്ക് താമസം മാറ്റി. പിന്നീട് വിവാഹ ബന്ധം പിരിഞ്ഞു. 2006ൽ മകനുമായി ഗാസയിലേക്ക് തന്നെ തിരിച്ചുവന്നു.
പുരസ്‌കാരങ്ങൾ
[തിരുത്തുക]2012ൽ ഇന്റർനാഷണൽ വിമൻസ് മീഡിയ ഫൗണ്ടേഷന്റെ പത്രപ്രവർത്തക അവാർഡ് ലഭിച്ചു.[2] 2010ൽ 18ാം വയസ്സിൽ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ പലസ്തീനിയൻ യൂത്ത് ലിറ്ററേച്ചർ അവാർഡ് നേടി.[3]
അവലംബം
[തിരുത്തുക]- ↑ Bates, Ashley (16 December 2010). "Sorry, Hamas, I'm Wearing Blue Jeans". Mother Jones magazine. Archived from the original on 31 May 2011. Retrieved 30 May 2011.
- ↑ "Asmaa al-Ghoul aims to keep thorn in Hamas' side" in the Jerusalem Post, October 23, 2012
- ↑ "Banned, Censored, Harassed and Jailed". Human Rights Watch. Archived from the original on 7 June 2011. Retrieved 30 May 2011.