അഹമ്മദ് പട്ടേൽ
അഹമ്മദ് പട്ടേൽ | |
---|---|
Member of Parliament for Bharuch | |
ഓഫീസിൽ 1977–1989 | |
മുൻഗാമി | ചന്ദുഭായ് ദേശ്‍മുഖ് |
പിൻഗാമി | Mansinhji Rana |
Member of Parliament for Gujarat | |
പദവിയിൽ | |
ഓഫീസിൽ 1993 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഭരുച്, ഗുജറാത്ത്, ഇന്ത്യ | 21 ഓഗസ്റ്റ് 1949
മരണം | 25 നവംബർ 2020 ഗുരുഗ്രാം,ഹരിയാന |
ദേശീയത | ഇന്ത്യൻ |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | മേമൂന പട്ടേൽ |
വസതി | 23, മദർ തെരേസ ക്രസന്റ് |
അൽമ മേറ്റർ | South Gujarat University |
വെബ്‌വിലാസം | http://www.ahmedmpatel.in/ |
ഗുജറാത്തിൽ നിന്നുമുള്ള ഒരു മുതിർന്ന കോൺഗ്രസ് നേതാവായിരുന്നു അഹമ്മദ് പട്ടേൽ (ജീവിതകാലം: 21 ഓഗസ്റ്റ് 1949 - 25 നവംബർ 2020) . ഗുജറാത്തിൽ നിന്നും മൂന്ന് തവണ ലോക്സഭയിലേക്കും അഞ്ചുതവണ രാജ്യസഭയിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്[1]. 2001 മുതൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായും പ്രവർത്തിച്ചു. എ.ഐ.സി.സി. ട്രഷററായിരുന്നു.
ആദ്യകാലം
[തിരുത്തുക]1976 ൽ ഗുജറാത്തിലെ ഭരുച് ജില്ലയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ചുകൊണ്ടാണ് അഹമ്മദ് പട്ടേൽ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.1977 ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അദ്ദേഹത്തെ ഭരുചയിൽനിന്ന് ആറാമത്തെ ലോക്സഭയിലേക്ക് മത്സരിക്കുന്നതിനു നിർദ്ദേശിക്കുകയും തിരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹം തുടർന്ന് 1980 ലേയും 1984 ലേയും ലോക്സഭാ തെരഞ്ഞെടുപ്പുകളിലും വിജയിക്കുകയും 1989 വരെ പാർലമെന്റിൽ ഭരുച് മണ്ഡലത്തെ പ്രതിനിധീകരിച്ച് തുടരുകയും ചെയ്തു.[2] 1985 ൽ അദ്ദേഹം അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പാർലമെന്ററി സെക്രട്ടറിയായി നിയമിതനായി.[3] 1987 ൽ പാർലമെന്റ് അംഗമെന്ന നിലയിൽ സർദാർ സരോവർ പദ്ധതി നിരീക്ഷിക്കാനുള്ള നർമദ മാനേജ്‌മെന്റ് അതോറിറ്റിയുടെ രൂപീകരണത്തിലും അദ്ദേഹം സഹായിച്ചിരുന്നു.[4][5]
സ്വകാര്യജീവിതം
[തിരുത്തുക]1976 ൽ പട്ടൂൽ മെമ്മൂന അഹമ്മദ് പട്ടേലിനെ വിവാഹം കഴിച്ചു.[6][7] ദമ്പതികൾക്ക് ഒരു മകളും മകനുമുണ്ട്. താഴ്ന്ന പ്രൊഫൈൽ കാത്തു സൂക്ഷിക്കുന്ന അദ്ദേഹം മാധ്യമങ്ങളുമായി അപൂർവമായി മാത്രമേ സംവദിച്ചിരുന്നുള്ളൂ.[8]
മരണം
[തിരുത്തുക]COVID-19 ൽ നിന്നുള്ള സങ്കീർണ്ണതകളാലുള്ള ഒന്നിലധികം അവയവങ്ങളുടെ തകരാറുകൾ കാരണം 2020 നവംബർ 25 ന് അദ്ദേഹം മരിച്ചു. കോവിഡ് -19 രോഗം കണ്ടെത്തിയതിനെ തുടർന്ന് മെഡന്ത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം അവിടെ ഐസിയുവിൽ ചികിത്സയിലായിരുന്നു.[9]
അവലംബം
[തിരുത്തുക]- ↑ http://www.archive.india.gov.in/govt/rajyasabhampbiodata.php?mpcode=205
- ↑ "Ahmed Patel: Sonia Gandhi's most trusted advisor, top Congress troubleshooter". DNA India (in ഇംഗ്ലീഷ്). 25 November 2020. Retrieved 25 November 2020.
- ↑ "Detailed Profile – Shri Ahmed Patel – Members of Parliament (Rajya Sabha) – Who's Who – Government: National Portal of India". Archive.india.gov.in. Retrieved 13 May 2014.
- ↑ "Press Information Bureau Archive". Retrieved 8 November 2014.
- ↑ "Ahmed Patel" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 25 November 2020.
- ↑ Detailed Profile – Shri Ahmed Patel – Members of Parliament (Rajya Sabha) – Who's Who – Government: National Portal of India
- ↑ "Ahmed Patel inaugurates HMP Dediapada Healthcare Centre". DeshGujarat. 21 February 2015.
- ↑ DelhiNovember 25, India Today Web Desk New; November 25, 2020UPDATED:; Ist, 2020 06:18. "Congress veteran Ahmed Patel succumbs to post-Covid complications at 71". India Today (in ഇംഗ്ലീഷ്). Retrieved 25 November 2020.
{{cite web}}
:|first3=
has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link) - ↑ "Senior Congress leader Ahmed Patel in ICU weeks after contracting Covid-19". The Indian Express. 15 November 2020.
- Pages using the JsonConfig extension
- CS1 അമേരിക്കൻ ഇംഗ്ലീഷ്-language sources (en-us)
- CS1 errors: numeric name
- 1949-ൽ ജനിച്ചവർ
- ഗുജറാത്തിൽ നിന്നും രാജ്യസഭയിൽ അംഗമായവർ
- ആറാം ലോക്സഭയിലെ അംഗങ്ങൾ
- ഏഴാം ലോക്സഭയിലെ അംഗങ്ങൾ
- എട്ടാം ലോക്സഭയിലെ അംഗങ്ങൾ
- ഗുജറാത്തിൽ നിന്നുള്ള ലോക്സഭാംഗങ്ങൾ
- 2020-ൽ മരിച്ചവർ
- നവംബർ 25-ന് മരിച്ചവർ
- കോവിഡ്-19 മൂലം മരിച്ചവർ