Jump to content

അൺകാപ്പിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അൺകാപ്പിങ്ങ് എന്നു പറയുന്നത് ഇൻറർനെറ്റ് സേവനദാതാക്കൾ നൽകുന്ന കേബിൾ മോഡം സെറ്റിഗ്സുകൾ മാറ്റി തൻറേതായ കോൺഫിഗറേഷൻ നൽകി ഉയർന്ന ബാൻഡ്-വിഡ്ത് തട്ടിയെടുക്കുന്ന പ്രവർത്തിയാണ്‌. അതായത് ഇതു വഴി 512kb/sec എന്ന നിരക്കിൽ വാങ്ങുന്ന പ്ലാൻ അൺകാപ്പിങ്ങ് മുഖേന 10MB/sec. എന്ന നിരക്കിലേക്ക് മാറ്റാൻ സാധിക്കും.[1]

അൺകാപ്പിങ്ങ് നിയമപ്രകാരം കുറ്റമാണ്‌. കേബിൾ ഇൻറർനെറ്റ് സേവനദാതാക്കൾ അൺകാപ്പ് ചെയ്യപ്പെട്ട കേബിൾ മോഡം കണ്ടുപിടിക്കുന്നതിനായി രാത്രികാലങ്ങളിൽ പരിശോധന നടത്തുന്നത് പതിവാണ്‌. പിടിക്കപ്പെട്ടാൽ സേവനം മോഷ്ടിച്ചു എന്ന കാരണം ചുമത്തി ഉപയോക്താവിനെ അറസ്റ്റ് ചെയ്യാൻ നിയമമുണ്ട്.

രീതികൾ

[തിരുത്തുക]

പല രീതികൾ അൺകാപ്പിങ് നടത്താൻ ഉപയോഗിക്കുന്നു. ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, തന്ത്രങ്ങൾ, മാറ്റങ്ങൾ, പരിഷ്‌ക്കരണങ്ങൾ എന്നിവയിലൂടെ. വ്യാജ ടി.എഫ്.ടി.പി. സർവ്വർ മുഖേന കോൺഫിഗറേഷൻ ഫയൽ കേബിൾ മോഡത്തിലോക്ക് ഇൻസ്റ്റാൾ ചെയ്യുന്നു.

മോട്ടറോള മോഡങ്ങളിൽ (SB3100, SB4100, SB4200 മോഡലുകൾ പോലുള്ളവ) ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ പരിഷ്‌ക്കരണങ്ങളിലൊന്ന്; ഇന്റർനെറ്റ് സേവന ദാതാവിന്റെ ടിഎഫ്ടിപി(TFTP) സെർവറിനെ കബളിപ്പിച്ച്, ടിഎഫ്ടിപി സെർവർ നൽകുന്നതിൽ നിന്ന് വ്യത്യസ്തമായ ഒരു കോൺഫിഗറേഷൻ ഫയൽ സ്വീകരിക്കുന്ന തരത്തിലാണ് മോഡം നിർമ്മിച്ചിരിക്കുന്നത്. ഈ കോൺഫിഗറേഷൻ ഫയൽ മോഡത്തിനോട് അത് നടപ്പിലാക്കേണ്ട ഡൗൺലോഡും അപ്‌ലോഡ് ക്യാപ്‌സും പറയുന്നു. ഒരു ഡോക്‌സിസ് എഡിറ്റർ ഉപയോഗിച്ച് ആവശ്യമായ കോൺഫിഗറേഷൻ ഫയൽ എഡിറ്റ് ചെയ്യുകയോ കോൺഫിഗറേഷൻ ഫയലിന് പകരം വേഗമേറിയ മോഡത്തിൽ നിന്ന് (ഉദാ. ഗ്നുട്ടെല്ല നെറ്റ്‌വർക്ക് വഴി) ലഭിച്ച ഒന്ന് ഉപയോഗിച്ച് മാറ്റി സ്ഥാപിക്കുകയോ ചെയ്യുന്നതാണ് ഇത്തരം സ്പൂഫിംഗിന്റെ ഉദാഹരണം.[2]

പുറം കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. McMillan, Robert (November 2, 2009). "Cable modem hacker busted by feds". Computerworld. IDG News Service. Hackers have known for years that certain models of cable modem, [sic] such as the Motorola Surfboard 5100, can be hacked to run faster on a network, a process known as uncapping. However, the question of whether uncapping a modem is illegal is "not clear."
  2. https://manualzz.com/doc/24749838/cable-modem-hacking-guide-with-pictures
"https://ml.wikipedia.org/w/index.php?title=അൺകാപ്പിങ്ങ്&oldid=3911353" എന്ന താളിൽനിന്ന് ശേഖരിച്ചത്