Jump to content

അൻഗാരാലാൻഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അൻഗാരാലാൻഡ്

അതിപ്രാചീന കാലഘട്ടങ്ങളിൽ നിലനിന്നിരുന്നു എന്നു കരുതപ്പെടുന്ന ഒരു വൻകരയാണ് അൻഗാരാലാൻഡ്. ഭൌമായുസ്സിലെ മധ്യയുഗങ്ങളിലൊന്നായ കാർബോണിഫെറസിന്റെ (Carboniferous)[1] രണ്ടാം പകുതിയിൽ ഭൂപ്രതലം വ്യാപകമായ പരിവർത്തനങ്ങൾക്കു വിധേയമായി. ഇവയെ ഭൂവിജ്ഞാനികൾ ഹെർസീനിയൻ പർവതനം (Hercynian orogeny)[2] എന്നു വിശേഷിപ്പിക്കുന്നു. അന്ന് ഇന്നത്തെ ചൈന മുതൽ സ്പെയിൻ വരെയുള്ള പ്രദേശങ്ങൾ സമുദ്രത്തിനടിയിലായിരുന്നു. ഈ ഭൂമധ്യ സമുദ്രമാണ് ടെഥിസ് (Tethys).[3] ടെഥിസിനു വടക്കുള്ള വൻകരയായിരുന്നു അൻഗാരാലാൻഡ്; തെക്കുള്ളത് ഗോണ്ഡ്വാനയും. ഇന്നത്തെ സൈബീരിയൻ പ്രദേശം അന്ന് അൻഗാരാലാൻഡിന്റെ ഭാഗമായിരുന്നു.

അവലംബം

[തിരുത്തുക]
  1. http://www.ucmp.berkeley.edu/carboniferous/carboniferous.html The Carboniferous
  2. http://www.britannica.com/EBchecked/topic/262850/Hercynian-orogeny Hercynian orogeny
  3. http://www.britannica.com/EBchecked/topic/588887/Tethys-Sea Tethys Sea

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അൻഗാരാലാൻഡ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അൻഗാരാലാൻഡ്&oldid=1696176" എന്ന താളിൽനിന്ന് ശേഖരിച്ചത്