അൻസർ എർകോമൈഷ്വിലി
അൻസർ എർകോമൈഷ്‌വിലി (ജോർജിയൻ: ანზორ ერქომაიშვილი; 10 ഓഗസ്റ്റ് 1940 - 31 മാർച്ച് 2021) ഒരു ജോർജിയൻ ഗായകനും കമ്പോസറും നാടോടി സംഗീത ഗവേഷകനുമായിരുന്നു. 1968 മുതൽ നാടോടി ഗായകസംഘമായ റസ്താവിയുടെ സംഗീത സംവിധായകനെന്ന നിലയിലുള്ള ദീർഘകാല പ്രവർത്തനത്തിനും ജോർജിയയുടെ നാടോടി ആലാപന പാരമ്പര്യം സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ പേലിലും അദ്ദേഹം പ്രശസ്തനാണ്.
ജീവചരിത്രം
[തിരുത്തുക]അൻസർ എർകോമൈഷ്‌വിലി സോവിയറ്റ് ജോർജിയയിലെ ബറ്റുമിയിൽ ദീർഘകാല സംഗീത പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് ജനിച്ചത്.[1] അദ്ദേഹത്തിന്റെ മുത്തച്ഛൻ ജോർജിയൻ നാടോടി ഗായകനായിരുന്ന ആർടെം എർകോമൈഷ്വിലി ആയിരുന്നു. 1969-ൽ ടിബിലിസി സ്റ്റേറ്റ് കൺസർവേറ്റോയറിൽ നിന്ന് അദ്ദേഹം ബിരുദം നേടി. വിദ്യാർത്ഥിയായിരിക്കെ, അദ്ദേഹം പോളിഫോണിക് ജോർജിയൻ നാടോടി ശേഖരം, പ്രത്യേകിച്ച് ഗുരിയ പ്രവിശ്യയിൽ നിന്നുള്ളവ ശേഖരിക്കാനും പകർത്താനും തുടങ്ങി. 1968-ൽ അദ്ദേഹം സ്ഥാപിച്ച റുസ്താവി ക്വയർ ജോർജിയയിലും വിദേശത്തും ദശകങ്ങളോളം പര്യടനം നടത്തിയിരുന്നു.
നാടോടി ആലാപന പൈതൃക ഗവേഷണം, സമാഹാരം, സംരക്ഷിണം എന്നീ മേഖലകളിലെ എർകോമൈഷ്‌വിലിയുടെ പ്രവർത്തനങ്ങൾ അദ്ദേഹത്തെ മെറിറ്റോറിയസ് ആർട്ടിസ്റ്റ് ഓഫ് ജോർജിയ എന്ന പദവി(1969), ഇവാൻ ജാവഖിഷ്‌വിലി, ഷോട്ട റസ്തവേലി ദേശീയ പുരസ്കാരങ്ങൾ, ഓർഡർ ഓഫ് ഓണർ, പ്രസിഡൻഷ്യൽ ഓർഡർ ഓഫ് എക്‌സലൻസ് (2020), ടിബിലിസിയുടെ ഓണററി പൗരത്വം (2014) എന്നിവയുൾപ്പെടെ മറ്റ് നിരവധി പുരസ്‌കാരങ്ങൾ നേടുന്നതിന് അർഹനാക്കി.[2] 2008-ൽ, ഭരണകക്ഷിയായ യുണൈറ്റഡ് നാഷണൽ മൂവ്‌മെന്റ് പാർട്ടിക്ക് വേണ്ടി ഒസുർഗെട്ടി ജില്ലയിൽനിന്ന് ജോർജിയൻ പാർലമെന്റിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും, 2009 മാർച്ചിൽ അദ്ദേഹം തന്റെ പാർലമെന്റ് അംഗത്വം രാജിവച്ചു.[3] ജോർജിയൻ നാടോടി സംഗീതത്തെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളും പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2021 മാർച്ച് 31-ന് ടിബിലിസിയിലെ ഒരു ആശുപത്രിയിൽ COVID-19-മായി ബന്ധപ്പെട്ട സങ്കീർണതകൾ കാരണം എർകോമൈഷ്‌വിലി മരിച്ചു. മൃതദേഹം ടിബിലിസിയിലെ മറ്റാസ്മിൻഡ പന്തീയോനിൽ സംസ്‌കരിച്ചു.[4]
അവലംബം
[തിരുത്തുക]- ↑ Jordania, Joseph (2001). "Erkomaishvili family". Oxford Music Online. doi:10.1093/gmo/9781561592630.article.51507.
- ↑ "Musicologist, Rustavi ensemble founder Anzor Erkomaishvili dies of Covid at 81". Agenda.ge. 31 March 2021. Retrieved 31 March 2021.
- ↑ "Anzor Erkomaishvili". Parliament of Georgia. Retrieved 31 March 2021.
- ↑ "Musicologist, Rustavi ensemble founder Anzor Erkomaishvili dies of Covid at 81". Agenda.ge. 31 March 2021. Retrieved 31 March 2021.