അൻവർ അലി
മലയാള സാഹിത്യത്തിലെ ഉത്തരാധുനിക കവികളിൽ ശ്രദ്ധേയനാണ് അൻവർ അലി. കവി, വിവർത്തകൻ, എഡിറ്റർ, സിനിമാ/ഡോക്യുമെന്ററി എഴുത്തുകാരൻ,ചലച്ചിത്രഗാന രചയിതാവ് എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഏറെ ശ്രദ്ധിക്കപ്പെട്ട മാർഗ്ഗം, ശയനം തുടങ്ങിയ സിനിമകൾക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. 'മെഹബൂബ് എക്സ്പ്രസ്' എന്ന കവിതക്ക് 2021-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]
ജീവിതരേഖ
[തിരുത്തുക]1966 ജൂലൈ 1-ന് തിരുവനന്തപുരം ജില്ലയിലെ ചിറയൻകീഴിൽ ജനിച്ചു. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ നിന്നും മലയാളത്തിൽ ബിരുദാനന്തര ബിരുദം, കോട്ടയം മഹാത്മാഗാന്ധി യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നിന്നും എം.ഫിൽ ബിരുദവും നേടി. പിതാവ്:എ. അബ്ദുൾ ജലീൽ. മാതാവ്:എം.അൻസാർബീഗം. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവും. തൃശൂർ സ്കൂൾ ഒഫ് ഡ്രാമയിൽ അസിസ്റ്റന്റ് പ്രൊഫസറായ അമ്പിളി എന്ന നജ്മുൽ ഷാഹിയാണ് അൻവർ അലിയുടെ ഭാര്യ. അൻപ് എ., നൈല എ. എന്നിവരാണ് മക്കൾ.[2] ഇപ്പോൾ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പിൽ ജീവനക്കാരനാണ്. കേരള കാർഷിക സർവകലാശാല ഓഡിറ്റിൽ ഓഡിറ്റ് ഓഫീസറാണ്.
കവിതാജീവിതം
[തിരുത്തുക]1983 മുതൽ ആനുകാലികങ്ങളിൽ കവിതകൾ എഴുതി വരുന്നു. മഴക്കാലം ആദ്യ കവിതാസമാഹാരമാണ്. ജപ്പാനീസ് വിദ്യാഭ്യാസരംഗത്ത് ചലനങ്ങൾ സൃഷ്ടിച്ച തെത്സുകോ കുറയോനഗിയുടെ ടോട്ടോച്ചാൻ എന്ന കൃതി മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. കവിതകൾ ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, തമിഴ്, ബംഗാളി, കന്നഡ, ആസ്സാമീസ്, മറാഠി, ഗുജറാത്തി, മൈഥിലി തുടങ്ങിയ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷിക്കൂട്ടം എന്ന സാഹിത്യപ്രസിദ്ധീകരണത്തിന്റെയും കവിതക്ക് ഒരിടം എന്ന കവിതകൾക്കു മാത്രമായുള്ള പ്രസിദ്ധീകരണത്തിന്റെയും സഹ-എഡിറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.
കൃതികൾ
[തിരുത്തുക]- മഴക്കാലം
- ആടിയാടി അലഞ്ഞ മരങ്ങളേ
- മെഹ്ബൂബ് എക്സ്പ്രസ്
സിനിമാഗാനങ്ങൾ
[തിരുത്തുക]ഗാനം | ചലചിത്രം / ആൽബം | |
---|---|---|
2013 | കണ്ടോ കണ്ടോ | അന്നയും റസൂലും |
വഴിവക്കിൽ | ||
ആര് നിന്റെ നാവികൻ | ||
2014 | തെരുവുകൾ നീ | ഞാൻ സ്റ്റീവ് ലോപസ് |
ഊരാകെ കലപില | ||
ചിറകുകൾ ഞാൻ നീ ദൂരമായ് | ||
മുത്തുപെണ്ണേ | ||
ഉലകം വയലാക്കി | ജലാംശം | |
2016 | Para Para | കമ്മട്ടിപ്പാടം |
കാത്തിരുന്ന പക്ഷി ഞാൻ | ||
പുഴു പുലികൾ | ||
കിസ പാതിയിൽ | കിസ്മത്ത്[3] | |
ചിലതുനാം | ||
വിന്നു ചുരന്ന | ||
2017 | ലോകം എന്നും | സഖാവ് |
മിഴിയിൽ നിന്നും | മായാനദി | |
തമ്പിരാൻ | എസ്ര | |
2018 | സ്വപ്നം സ്വപ്നം | പടയോട്ടം |
മാരിവിൽ | ഏട | |
ഉടലിൻ | ||
മിഴി നിറഞ്ഞു | ||
കിനാവുകൊണ്ടൊരു | സുഡാനി ഫ്രം നൈജീരിയ | |
Plathoore Sivantambalathin | കുട്ടൻ പിള്ളയുടെ ശിവരാത്രി | |
2019 | ഉയിരുള്ളവരാം | വലിയപെരുന്നാൾ |
താഴ്വാരങ്ങൾ | ||
Pranthan Kandalinl | തൊട്ടപ്പൻ | |
ചെരാതുകൾ | കുമ്പളങ്ങി നൈറ്റ്സ് | |
ഉയിരിൽ തൊടും | ||
കുറുമാലി പുഴേൽ | Pengalila | |
2020 | സ്മരണകൾ കാടായ് | ഭൂമിയിലെ മനോഹര സ്വകാര്യം |
മുറ്റത്ത് | ഹലാൽ ലൗ സ്റ്റോറി | |
ഓടിയോടിപ്പോയ | വിശുദ്ധരാത്രികൾ | |
2021 | Chiramabhayamee | ആർക്കറിയാം |
Appalaale | നായാട്ട് | |
തീരമേ തീരമേ | മാലിക് | |
ആരാരും കാണാതെ |
പുരസ്കാരങ്ങൾ
[തിരുത്തുക]- കുഞ്ചുപിള്ള സ്മാരക അവാർഡ് -മഴക്കാലം എന്ന കൃതിക്ക്(1992)
- കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എൻഡോവ്മെന്റ് അവാർഡ്-കവിതകൾക്ക്(2000)
- ഏറ്റവും നല്ല സിനിമാ തിരക്കഥക്കുള്ള അവാർഡ് -The South-South Film Encounter- മൊറോക്കോ(2003),ഫാജർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ-ടെഹ്റാൻ (2003)
- കേരള സംസ്ഥാന ഫിലിം അവാർഡ്-മാർഗ്ഗം എന്ന സിനിമയുടെ കഥക്ക് (2003)
- കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം മെഹ്ബൂബ് എക്സ്പ്രസ് - 2021[4]
പുറമേ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- അൻവർ അലിയുടെ ബ്ലോഗ്
- തിരക്കവിതയിൽ Archived 2017-11-13 at the Wayback Machine
- ↑ https://www.madhyamam.com/culture/literature/kerala-sahithya-acadamy-award-1046634
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-10-31. Retrieved 2021-10-31.
- ↑ https://www.filmfare.com/awards/filmfare-awards-south-2017/malayalam/nominations/best-lyrics/anwar-ali-kissa-paathiyil
- ↑ "രാജശ്രീയ്ക്കും വിനോയ് തോമസിനും വൈശാഖനും പുരസ്കാരം; സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു". Archived from the original on 2022-07-28. Retrieved 27 ജൂലൈ 2022.
{{cite news}}
: CS1 maint: bot: original URL status unknown (link)