Jump to content

അർണോൾഡ് ജോസഫ് ടോയൻബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അർണോൽഡ് ജോസഫ് ടോയൻബി
അർണോൽഡ് ജോസഫ് ടോയൻബി
ജനനം1889 ഏപ്രിൽ 14
മരണം1975 ഒക്ടോബർ 22
അറിയപ്പെടുന്നത്ചരിത്രകാരൻ

ഒരു ബ്രിട്ടീഷ് ചരിത്രകാരനാണ്‌ എ.ജെ. ടോയൻബി എന്ന അർണോൾഡ് ജോസഫ് ടോയൻബി(ഏപ്രിൽ 14, 1889ഒക്ടോബർ 22, 1975). പന്ത്രണ്ട് വാല്യങ്ങളിലായുള്ള (1934-1961)അദ്ദേഹത്തിന്റെ "എ സ്റ്റഡി ഓഫ് ഹിസ്റ്ററി" (ചരിത്രത്തെ കുറിച്ചുള്ള ഒരു പഠനം) എന്ന ലോകചരിത്രം, സംഭവങ്ങളുടെ ഉത്ഭവം,വളർച്ച , പതനം എന്ന ചാക്രിക പ്രക്രിയയെ അടിസ്ഥാനപ്പെടുത്തി ചരിത്രത്തെ ഒരു ആഗോള പരിപ്രേക്ഷ്യത്തിൽ പരിശോധിക്കുന്ന ഗ്രന്ഥമാണ്‌.

ജീവിതരേഖ

[തിരുത്തുക]

അർണോൾഡ് ജോസഫ് ടോയൻബി സാമ്പത്തിക ചരിത്രകാരനായ അർണോൾഡ് ടോയൻബിയുടെ മരുമകനാണ്‌(nephew). ഇവർ തമ്മിലുള്ള പേരിലെ സാമ്യം പലപ്പോഴും ആശയകുഴപ്പം സൃഷ്ടിക്കാറുണ്ട്. ലണ്ടനിൽ ജനിച്ച എ.ജെ ടോയൻബി ഓക്സ്ഫോറ്ഡിലെ വിൻസ്റ്റൺ കോളേജ്,ബാല്ലിയോൾ കോളേജ് എന്നിവിടങ്ങളിലാണ്‌ വിദ്യാഭ്യാസം ചെയ്തത്. 1912 ൽ ബാല്ലിയോൾ കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം പിന്നീട് കിങ്സ് കോളേജ് ലണ്ടൻ,ലണ്ടൻ സ്കൂൾ ഓഫ് എകണോമിക്സ്,റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ അഫ്ഫയേഴ്സ് എന്നിവിടങ്ങളിലും സേവനം ചെയ്തു.1925 മുതൽ 1955 വരെ റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ അഫയേഴ്സിന്റെ ഡയറക്ടർ ഓഫ് സ്റ്റഡീസ് ആയിരുന്നു. ഒന്നാം ലോകയുദ്ധസമയത്ത് ബ്രിട്ടീഷ് വിദേശകാര്യ വിഭാഗത്തിന്റെ പൊളിറ്റിക്കൽ ഇന്റലിജൻസ് വിഭാഗത്തിൽ ജോലിചെയ്തിട്ടുണ്ട്.1919 ലെ പാരീസ് സമാധാന സമ്മേളനത്തിൽ പ്രതിനിധിയായും ടോയൻബി സേവനമർപ്പിച്ചു. റൊസ്ലിൽ മുറെയുമായി ആയിരുന്നു ടോയൻബിയുടെ ആദ്യ വിവാഹം .ആ ബന്ധത്തിൽ അവർക്ക് മൂന്ന് ആൺകുട്ടികൾ ഉണ്ട്. 1946 ൽ ഇവർ വിവാഹമോചിതരായി. പിന്നീട് ടോയൻബി തന്റെ ഗവേഷണ സഹായിയായ വെറോണിക്ക എം. ബൗട്ട്‌ലറെ വിവാഹം ചെയ്തു.

ടോയൻ‌ബി കുടുംബരേഖ

[തിരുത്തുക]
ജോസഫ് ടോയൻബി
Pioneering otolaryngologist
 
ഹാരിയറ്റ് ഹോംസ്
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ആർനോൾഡ് ടോയൻബി
സാമ്പത്തിക ചരിത്രകാരൻ
 
ഹാരി വാൽപ്പി ടോയൻബി
 
ഗിൽബർട്ട് മുറേ
Classicist and public intellectual
 
ലേഡി മേരി ഹോവാർഡ്
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ആർനോൾഡ് ജെ. ടോയൻബി
Universal historian
 
 
 
റോസലിൻഡ് മുറേ
1890-1967
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ആന്റണി ഹാരി ടോയൻബി
1914-39
 
ഫിലിപ്പ് ടോയൻബി
Writer and journalist
 
ആനി പവൽ
 
ലോറൻസ് ടോയൻബി
b. 1922
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ജോസഫൈൻ ടോയൻബി
 
പോളി ടോയൻബി
പത്രപ്രവർത്തകൻ
 
 
 
 

ചരിത്രത്തെ കുറിച്ചുള്ള വീക്ഷണം

[തിരുത്തുക]

ടോയൻബിയുടെ ചരിത്രത്തെ കുറിച്ചുള്ള ആശയങ്ങളും സമീപനങ്ങളും താരതമ്യ ചരിത്ര വിഭാഗത്തിൽ വരൂന്നതാണെന്ന് പറയാം. ഓസ്‌വാൾഡ് സ്പെൻ‌ഗ്ലറിന്റെ "ദ ഡിക്ലൈൻ ഓഫ് വെസ്റ്റിനോട്" അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ താരതമ്യം ചെയ്യപ്പെടാമെങ്കിലും സ്പെൻ‌ഗ്ലറിന്റെ പ്രകൃതിയുടെ അനിവാര്യമായ ഒരു ചക്രമാണ്‌ സംസ്കാരത്തിന്റെ ഉത്ഥാന പതനങ്ങൾ എന്ന കാഴ്ചപ്പാടിനോട് ടോയൻബി വിയോജിക്കുന്നു. ടോയൻബിയുടെ അഭിപ്രായത്തിൽ ഒരു സംസ്കാരത്തിന്റെ പതനമോ അല്ലെങ്കിൽ വളർച്ചയോ അത് നെരിടുന്ന വെല്ലുവിളികളേയും അതിനോടുള്ള പ്രതികരണങ്ങളേയും ആശ്രയിച്ചാണിരിക്കുന്നത്. ദേശരാഷ്ട്രങ്ങളെയും (nation-states) വംശീയ വിഭാഗങ്ങളേയും കുറിച്ചുള്ളതാണ്‌ ചരിത്രമെന്നതിലുപരി നാഗരികതകളുടെ ഉത്ഥാനപതനങ്ങളാണ്‌ ചരിത്രമെന്ന് വിളിക്കാൻ കൂടുതൽ യോഗ്യം എന്ന് ടോയൻബി വിലയിരുത്തി. നാഗരികതകൾ എന്നത് ദേശരാജ്യങ്ങളെ അടിസ്ഥാനപ്പെടുത്തി കാണുന്നതിനേക്കാൾ മതപരവും സംസ്കാരപരവുമായ മാനദണ്ഡങ്ങൾ വെച്ചാണ്‌ അദ്ദേഹം വേർതിരിക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Ankerl, Guy. Global communication without universal civilization. INU societal research. Vol. Vol.1: Coexisting contemporary civilizations : Arabo-Muslim, Bharati, Chinese, and Western. Geneva: INU Press. pp. 421–429. ISBN 2-88155-004-5. {{cite book}}: |volume= has extra text (help)
"https://ml.wikipedia.org/w/index.php?title=അർണോൾഡ്_ജോസഫ്_ടോയൻബി&oldid=2679834" എന്ന താളിൽനിന്ന് ശേഖരിച്ചത്