Jump to content

അർമ്മഗദോൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിസ്തീയ ബൈബിൾ പ്രകാരം യുഗസമാപ്തിയിലെ യുദ്ധം നടക്കുന്ന സ്ഥലമാണ് അർമ്മഗദോൻ (ഇംഗ്ലീഷ്:Armageddon). ഇത് അക്ഷരാർത്ഥത്തിൽ നിലവിലുള്ള സ്ഥലമെന്ന നിലയിലും ഒരു പ്രതീതാത്മക സ്ഥലമെന്ന നിലയിലും വ്യാഖ്യാനിക്കപ്പെടുന്നു. ലോകാവസാനത്തെ സൂചിപ്പിക്കുന്ന പൊതു അർത്ഥത്തിലും ഈ പദം പലപ്പോഴും ഉപയോഗിക്കാറുണ്ട്.

മെഗിദ്ദോ കുന്നിലെ അവശിഷ്ടങ്ങൾ

ബൈബിളിൽ വെളിപാട്‌ പുസ്തകം 16:16-ലാണ് അർമ്മഗദോൻ എന്ന പദം പരാമർശിക്കപ്പെടുന്നത്. അന്ത്യകാലത്ത് നന്മയും തിന്മയും തമ്മിൽ സംഘട്ടനം നടക്കുമെന്നും ഒടുവിൽ ദൈവത്തിന്റെ സ്വർഗീയസേനകൾ സാത്താനെ പരാജയപ്പെടുത്തുമെന്നും ആ സംഘട്ടനം അർമഗദോനിൽ വച്ചായിരിക്കുമെന്നും ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.[൧] ബൈബിളിൽ മറ്റൊരിടത്തും ഇങ്ങനെയൊരു സ്ഥലത്തെപ്പറ്റി പരാമർശമില്ല. അർമഗദോൻ എന്ന പേരിൽ ഭൂമിശാസ്ത്രപരമായി ഒരു സ്ഥലം ഉള്ളതായി അറിവില്ല. എങ്കിലും പരോക്ഷമായി ചില പരാമർശങ്ങൾ കാണുന്നുണ്ട്. ഹർ, മെഗിദ്ദോ എന്നീ രണ്ടു ഹീബ്രൂവാക്കുകൾ ചേർന്നാണ് ഹർമഗെദ്ദോൻ അഥവാ അർമഗദോൻ എന്ന പദമുണ്ടായതെന്ന് ചില ഹീബ്രുപണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മെഗിദ്ദോവിലെ കുന്ന് എന്നാണ് ഈ പദത്തിനർഥം. മെഗിദ്ദോ എന്ന പേരിൽ ഒരു പലസ്തീൻ നഗരമുണ്ട്. ബി.സി. 1468-ൽ തുത്ത്മോസിസ് മൂന്നാമന്റെ[1] കാലം മുതൽ 1917-ൽ മെഗിദ്ദോവിലെ അല്ലെൻബി പ്രഭുവിന്റെ കാലംവരെ മെഗിദ്ദോയിൽ നിരവധി ഭീകരയുദ്ധങ്ങൾ നടന്നിട്ടുണ്ട്. ഈ സ്ഥലത്തിന്റെ തന്ത്രപ്രാധാന്യമാണ് ഇതിനെ പലപ്പോഴും യുദ്ധഭൂമിയാക്കിത്തീർത്തിട്ടുള്ളത്.

യഹോവയുടെ സാക്ഷികൾ അർമഗെദോൻ എന്നത് സർവശക്തൻ ആയ ദൈവം ഭൂമിയിലെ രാജാക്കന്മാരോട് അഥവാ ഭരണകൂടങ്ങളോട് നടത്താൻ പോകുന്ന ഒരു യുദ്ധം ആയി കാണുന്നു. [2]

കുറിപ്പുകൾ

[തിരുത്തുക]

൧.^ മഹാസർപ്പത്തിന്റെ വായിൽനിന്നും മൃഗത്തിന്റെ വായിൽനിന്നും കള്ളപ്രവാചകന്റെ വായിൽനിന്നും തവളയെപോലെ മൂന്ന് അശുദ്ധാത്മാക്കൾ പുറപ്പെടുന്നതു ഞാൻ കണ്ടു. ഇവ സർവഭൂതലത്തിലും ഉള്ള രാജാക്കന്മാരെ സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിനു കൂട്ടിച്ചേർപ്പാൻ അത്ഭുതങ്ങൾ ചെയ്തുകൊണ്ട് അവരുടെ അടുക്കലേക്കു പുറപ്പെടുന്ന ഭൂതാത്മാക്കൾതന്നെ..... അവ അവരെ എബ്രായഭാഷയിൽ ഹർമഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്തിൽ കൂട്ടിച്ചേർത്തു [3]

അവലംബം

[തിരുത്തുക]
  1. http://egyptopia.com/Guide+and+Information+for+Tomb+of+Thuthmosis+III+%28KV+34%29_30_100_29_11901_en.html Tomb of Thuthmosis III (KV 34)
  2. What Is the Battle of Armageddon? www.jw.org
  3. വെളിപാട് പുസ്തകം 16:16
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അർമഗദോൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അർമ്മഗദോൻ&oldid=3137717" എന്ന താളിൽനിന്ന് ശേഖരിച്ചത്