അൽക്ക ലാംബ
അൽക്ക ലാംബ | |
---|---|
ഡൽഹി നിയമസഭാംഗം | |
പദവിയിൽ | |
ഓഫീസിൽ ഫെബ്രുവരി 2015 | |
മുൻഗാമി | പർലാദ് സിങ് സാഹ്നി |
മണ്ഡലം | ചാന്ദ്നി ചൗക്ക് നിയോജകമണ്ഡലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ന്യൂ ഡെൽഹി, ഇന്ത്യ | 21 സെപ്റ്റംബർ 1975
പങ്കാളി | ലോകേഷ് കപൂർ (വിവാഹമോചനം തേടി) |
മാതാപിതാക്കൾ | അമർനാഥ് ലാംബ (പിതാവ്) |
ജോലി | രാഷ്ട്രീയപ്രവർത്തക |
ഡൽഹിയിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തകയാണ് അൽക്ക ലാംബ (Alka Lamba). നാഷണൽ സ്റ്റുഡന്റ്സ് യൂണിയന്റെ ദേശീയ പ്രസിഡന്റായിരുന്നു. ഡൽഹി യൂണിവേഴ്സിറ്റി സ്റ്റൂഡന്റ്സ് യൂണിയൻ പ്രസിഡന്റ്, ഡൽഹി പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യ കോൺഗ്രസ്സ് കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.[1]
2013 ഡിസംബറിൽ അൽക്ക കോൺഗ്രസ്സ് പാർട്ടി വിട്ട്, ആം ആദ്മി പാർട്ടിയിൽ അംഗമായി ചേർന്നു.[2] 2015 ലെ തിരഞ്ഞെടുപ്പിൽ ചാന്ദ്നി ചൗക്ക് മണ്ഡലത്തിൽ നിന്നും ജയിച്ച് അൽക്ക ഡൽഹി നിയമസഭയിലെത്തി. ഭാരതീയ ജനതാ പാർട്ടിയിലെ സുമൻ കുമാർ ഗുപ്തിയേയാണ് അൽക്ക പരാജയപ്പെടുത്തിയത്. ഗോഇന്ത്യാഫൗണ്ടേഷൻ എന്ന സന്നദ്ധസംഘടനയുടെ പ്രസിഡന്റു കൂടിയാണു അൽക്ക. 2020ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായിരുന്ന ഇവർ പരാജയപെട്ടു
വ്യക്തി ജീവിതം
[തിരുത്തുക]1975 സെപ്തംബർ 21 ആണു അൽക്ക ജനിച്ചത്. അമർനാഥ് ലാംബയും, രാജ്കുമാരി ലാംബയുമായിരുന്നു മാതാപിതാക്കൾ. ഡൽഹി ഗവൺമെന്റ് ഗേൾസ് സെക്കണ്ടറി സ്കൂളിൽ നിന്നായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഡൽഹി സർവ്വകലാശാല, സെന്റ്.സ്റ്റീഫൻസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം. രസതന്ത്രത്തിലും, വിദ്യാഭ്യാസത്തിലും ബിരുദാനന്തര ബിരുദമുണ്ട്.
രാഷ്ട്രീയ ജീവിതം
[തിരുത്തുക]കോൺഗ്രസ്സിന്റെ വിദ്യാർത്ഥി സംഘടനയായ നാഷണൽ സ്റ്റുഡന്റ്സ് യൂണിയനിലൂടേയാണ് അൽക്ക തന്റെ രാഷ്ട്രീയപ്രവർത്തനം ആരംഭിക്കുന്നത്. ഡൽഹി സർവ്വകലാശാലയിൽ രണ്ടാം വർഷ ബിരുദ പഠനകാലഘട്ടത്തിലായിരുന്നു ഇത്. 1995 ൽ ഡൽഹി സർവ്വകലാശാല സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1997 ൽ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.[3]
2002 ൽ അൽക്ക ഓൾ ഇന്ത്യാ മഹിളാ കോൺഗ്രസ്സിന്റെ സെക്രട്ടറിയായി ചുമതലയേറ്റു. 2003 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ മോത്തി നഗറിൽ നിന്നും മത്സരിച്ചുവെങ്കിലും, ഭാരതീയ ജനതാ പാർട്ടിയിലെ മദൻലാൽ ഖുറാനയോടു പരാജയപ്പെട്ടു.[4] 2006 ൽ ഓൾ ഇന്ത്യാ കോൺഗ്രസ്സ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു, അതോടൊപ്പം തന്നെ ഡൽഹിപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
2013 ൽ അൽക്ക കോൺഗ്രസ്സ് പാർട്ടി വിട്ടു, ആം ആദ്മി പാർട്ടിയിൽ അംഗമായി.[5]2015 ലെ ഡൽഹി തിരഞ്ഞെടുപ്പിൽ ചാന്ദ്നി ചൗക്ക് മണ്ഡലത്തിൽ നിന്നും ഡൽഹി നിയസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.[6]
അവലംബം
[തിരുത്തുക]- ↑ "അൽക്ക ലാംബ". AICC. Archived from the original on 2016-08-20. Retrieved 2016-08-20.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "Ex-NSUI President Alka Lamba quits Congress, joins Aam Aadmi Party". India Today. 2013-12-26. Archived from the original on 2016-08-20. Retrieved 2016-08-21.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Alka Lamba". Goindiafoundation. Archived from the original on 2016-08-20. Retrieved 2016-08-20.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "In Khurana's home turf". The Hindu. 2003-11-19. Archived from the original on 2016-08-21. Retrieved 2016-08-21.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Congress Leader Alka Lamba to join AAP on December 29". Biharprabha. 2013-12-27. Archived from the original on 2016-08-21. Retrieved 2016-08-21.
{{cite news}}
: CS1 maint: bot: original URL status unknown (link) - ↑ "Delhi Elections 2015". Livemint. 2015-02-10. Archived from the original on 2016-08-21. Retrieved 2016-08-21.
{{cite news}}
: CS1 maint: bot: original URL status unknown (link)