Jump to content

അൽമൻസൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്തലൂസിലെ ഒരു ഭരണാധികാരിയായിരുന്നു അബൂ ആമിർ മുഹമ്മദ് ഇബ്ൻ അബ്ദുല്ലാഹ് എന്ന അൽ മൻസൂർ( അറബി: أبو عامر محمد بن عبد الله بن أبي عامر المعافري; (938 - 8 ഓഗസ്റ്റ് 1002)). വിജയി എന്നർത്ഥം വരുന്ന അൽമൻസൂർ എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടത്[1]. കൊർദോവ ഖിലാഫത്തിന്റെ അവസാനത്തിൽ ഭരണം നടത്തിയിരുന്ന ഹിഷാം രണ്ടാമൻ പ്രായപൂർത്തിയാകാത്തതിനാൽ ഭരണച്ചുമതല അൽമൻസൂറിനായിരുന്നു.

ചരിത്രം

[തിരുത്തുക]

939-ൽ [2] [3] [4] [5] ഇന്നത്തെ സ്പെയിനിലെ അൽക്വേരിയയിൽ ഒരു യെമനി കുടുംബത്തിലാണ് ഇബ്ൻ അബൂ ആമിർ ജനിച്ചത്. നിയമപഠനത്തിനായി കൊർദോവയിലേക്ക് പോയ അദ്ദേഹം പിന്നീട് അവിടെ കോടതി ഉദ്യോഗസ്ഥനായി.[6] ഹിഷാം രണ്ടാമന്റെ മാതാവായ സുബ്‌ഹ[7], തന്റെയും മക്കളുടെയും കാര്യങ്ങൾ നോക്കിനടത്താനായി അബൂ ആമിറിനെ ഏല്പിച്ചു.

ഈ സമയത്ത് ഖലീഫയായിരുന്ന അൽ ഹകം രണ്ടാമൻ നാണയങ്ങൾ ഉത്പാദിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം ഇബ്ൻ അബൂ ആമിറിനെ ഏല്പിച്ചു. കൂടാതെ തന്ത്രപ്രധാനമായ പല ഉത്തരവാദിത്തങ്ങളും അദ്ദേഹത്തെ ഏല്പിച്ചിരുന്നു[8]. അൽ ഹകം രണ്ടാമന്റെ മരണത്തോടെ (976) ഖിലാഫത്തിന്റെ ചുമതല വഹിച്ചത് അൽ മൻസൂർ ആയി മാറി. ഖലീഫയായി ഹിഷാം രണ്ടാമൻ ഉണ്ടായിരുന്നെങ്കിലും അധികാരം മുഴുവൻ അൽമൻസൂറിന്റെ കൈവശമായിരുന്നു[9].

1002-ൽ മൻസൂർ മരണപ്പെട്ടതോടെ മക്കൾ അധികാരമേറ്റെടുത്തു. 1009 വരെ അൽമൻസൂർ കുടുംബം ഐബീരിയൻ ഉപദ്വീപിൽ ഭരണം നടത്തി.[10]



അൽമൻസൂറിന്റെ പ്രതിമ

കുറിപ്പുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Fletcher 2000, പുറം. 91.
  2. Bariani 2003, പുറം. 52.
  3. Echevarría Arsuaga 2011, പുറം. 33.
  4. Cañada Juste 1992, പുറം. 372.
  5. Valdés Fernández 1999, പുറം. 13.
  6. Echevarría Arsuaga 2011, പുറങ്ങൾ. 335–39.
  7. Echevarría Arsuaga 2011, പുറം. 42.
  8. Cañada Juste 1992, പുറം. 373.
  9. Valdés Fernández 1999, പുറങ്ങൾ. 11–12.
  10. Valdés Fernández 1999, പുറം. 11.

ഗ്രന്ഥസൂചിക

[തിരുത്തുക]

 

"https://ml.wikipedia.org/w/index.php?title=അൽമൻസൂർ&oldid=3913114" എന്ന താളിൽനിന്ന് ശേഖരിച്ചത്