അൽമ ഡിയ മൊറാനി
അൽമ ഡിയാ മൊറാനി (1907-2001) [1] ഒരു പ്ലാസ്റ്റിക് സർജനായിരുന്നു. ഇംഗ്ലീഷ്:Alma Dea Morani. അമേരിക്കയിലെ ആദ്യത്തെ വനിതാ പ്ലാസ്റ്റിക് സർജനായി പരക്കെ അംഗീകരിക്കപ്പെട്ട അവർ അമേരിക്കൻ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്റ്റീവ് സർജൻസിലേക്ക് ചേർക്കപ്പെട്ട ആദ്യത്തെ വനിതാ അംഗമായിരുന്നു.
ജീവിതരേഖ
[തിരുത്തുക]ചെറുപ്പത്തിൽ തന്നെ കലാപരമായ കഴിവുകൾ പ്രകടിപ്പിച്ചിരുന്ന ആളായിരുന്നു അൽമ ഡിയാ മൊറാനി. വളർന്നുവരുന്നതിനിടയിൽ പിതാവിന്റെ മതപരമായ, പ്രതീകാത്മകതയിലൂടെയുള്ള സഞ്ചാരം അവൾ കണ്ടറിഞ്ഞു.[2] അക്കാലത്ത് മതപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ പ്രതിമകളും ചിഹ്നങ്ങളും അടങ്ങിയ മതപരമായ സംജ്ഞകൾ ഉപയോഗിച്ചിരുന്നു.[2] അൽമയുടെ പിതാവ് സാൽവത്തോർ മൊറാനി ഒരു ശിൽപിയായിരുന്നു. പിതാവിന്റെ സൃഷ്ടികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പ്ലാസ്റ്റിക് സർജറിയിൽ ഒരു കരിയർ പിന്തുടരാൻ അവൾ തീരുമാനിച്ചു.[3] കൗമാരത്തിന്റെ മധ്യത്തിൽ ഗേൾ സ്‌കൗട്ട്‌സ് മുഖേന അൽമ ചെറിയ മെഡിക്കൽ പരിക്കുകൾ ഭേദമാകാൻ സഹായിക്കാനും ചികിത്സിക്കാനുമുള്ള കഴിവുകൾ ആർജ്ജിച്ചു. ഈ അനുഭവം വൈദ്യശാസ്ത്രത്തോടുള്ള അവളുടെ താൽപര്യം വർധിപ്പിക്കുന്നതിന് കാരണമായി.[2]
അൽമ 1928-ൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ (NYU) ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് അവർ വുമൺസ് മെഡിക്കൽ കോളേജ് ഓഫ് പെൻസിൽവാനിയയിൽ (WMCP) ഉപരിപഠനം നടത്തി . 1931-ൽ MWCP-യിൽ നിന്ന് വൈദ്യശാസ്ത്ര ബിരുദം നേടി. 1935 [4] ൽ അവിടെ നിന്ന് പ്ലാസ്റ്റിക് സർജറിയിലും ബിരുദാനന്തര ബിരുദം പൂർത്തിയാക്കി.
റഫറൻസുകൾ
[തിരുത്തുക]- ↑ "Dr. Alma Dea Morani". Changing the Face of Medicine. Retrieved April 24, 2018.
- ↑ 2.0 2.1 2.2 "Dr. Alma Dea Morani". Changing the Face of Medicine. Retrieved April 24, 2018.
- ↑ Solomon, M. P.; Granick, M. S. (1 April 1997). "Alma Dea Morani, MD: a pioneer in plastic surgery". Annals of Plastic Surgery. 38 (4): 431–436. doi:10.1097/00000637-199704000-00021. PMID 9111907.
- ↑ "Dr. Alma Dea Morani". Changing the Face of Medicine. Retrieved April 24, 2018.