Jump to content

അൽ ഉർവത്തുൽ വുഥ്ഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
العروة الوثقى
Al-Urwah al-Wuthqa
Jamāl al-Dīn al-Afghānī and Muhammad Abduh
ഗണംliterary, political
ആദ്യ ലക്കംമാർച്ച് 13, 1884; 140 വർഷങ്ങൾക്ക് മുമ്പ് (1884-03-13)
അവസാന ലക്കംഒക്ടോബർ 1884 (1884-10)
ഭാഷArabic

ജമാലുദ്ദീൻ അഫ്ഗാനി, മുഹമ്മദ് അബ്ദു എന്നിവർ ചേർന്ന് സ്ഥാപിച്ച ഒരു കൊളോണിയൽ വിരുദ്ധ ഇസ്‌ലാമിക പ്രസിദ്ധീകരണമായിരുന്നു അൽ ഉർവത്തുൽ വുഥ്ഖ (അറബി: العروة الوثقى, The Firmest Bond) [1] [2]. 1884 മാർച്ച് മുതൽ അതേവർഷം ഒക്ടോബർ[3] വരെ മാത്രമേ ഇത് പ്രസിദ്ധീകരിക്കപ്പെട്ടുള്ളൂ എങ്കിലും, അറബ് നവോത്ഥാനത്തിന്റെ ഏറ്റവും പ്രഥമവും പ്രധാനവുമായ പ്രസിദ്ധീകരണമായി കരുതപ്പെടുന്നു. ഇസ്‌ലാമികസമൂഹത്തോട് സംവദിച്ച ഉർവ, ഐക്യത്തിന് വേണ്ടി ആഹ്വാനം ചെയ്തു.[4]

യൂറോപ്യൻ കൊളോണിയലിസത്തിനെതിരെ ഉറച്ച നിലപാടും സ്വീകരിച്ചതോടെ, ഈജിപ്റ്റിലും ഇന്ത്യയിലും ബ്രിട്ടീഷ് അധികാരികൾ ഇത് നിരോധിച്ചു.[5]

ബലിഷ്ഠമായ കരാർ എന്നർത്ഥം വരുന്ന അറബി പദമാണ് അൽ ഉർവത്തുൽ വുഥ്ഖ ഖുർആനിൽ രണ്ടുതവണ ഈ നാമം പ്രത്യക്ഷപ്പെടുന്നുണ്ട്.

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". archive.islamonline.net. Archived from the original on 2019-11-12. Retrieved 2019-11-12.
  2. "Urwat al-Wuthqa, al- - Oxford Islamic Studies Online". www.oxfordislamicstudies.com. Archived from the original on 2014-04-26. Retrieved 2019-11-12.
  3. Meisami, Julie Scott; Starkey, Paul (1998). Encyclopedia of Arabic Literature (in ഇംഗ്ലീഷ്). Taylor & Francis. ISBN 978-0-415-18572-1.
  4. "Urwa al-Wuthqa, al- | Encyclopedia.com". www.encyclopedia.com. Retrieved 2019-12-07.
  5. ""العروة الوثقى" عبر الهند". www.alkhaleej.ae. Retrieved 2019-12-07.
"https://ml.wikipedia.org/w/index.php?title=അൽ_ഉർവത്തുൽ_വുഥ്ഖ&oldid=4016406" എന്ന താളിൽനിന്ന് ശേഖരിച്ചത്