അൽ വഹ്ബ അഗ്നിപർവ്വത മുഖം
അൽ വഹ്ബ ക്രയ്റ്റർ അഥവാ അൽ വഹ്ബ അഗ്നിപർവ്വത മുഖം (അറബിയിൽ മഖ്‌ല തമിയ) സൗദി അറേബ്യയിലെ ത്വായിഫിൽ നിന്നും 254 കിലോമീറ്റർ മാറി ഹരാത് കിഷബ് സമതലത്തിൽ സ്ഥിതി ചെയ്യുന്നു. 250 മീ ( 820 അടി) താഴ്ചയും 2 കി.മീ (1.2 മൈൽ) വ്യാസവും ഉള്ള വൃത്താകാരമായ ഒരു ഭൌമഗർത്തമാണു അൽ വഹ്ബ. ഗർത്തിന്റെ താഴ്ഭാഗ വെളുത്ത സോഡിയം ഫോസ്ഫേറ്റ് പരലുകൾ മൂടപ്പെട്ടിരിക്കുന്നു. ഹരാത് കിഷബിൽ അൽ വഹ്ബ കൂടാതെ വേറെയും ധാരാളം അഗ്നിപർവതാവശിഷ്ടങ്ങളുണ്ട്.
ഭൂഗർഭ ജലവും മാഗമയും ഭൂമിക്കടിയിൽ വെച്ച് ഇടകലരുക വഴി രൂപം കൊണ്ട ഭൂഗഭ അഗ്നിപർവ്വത പ്രവർത്തനം മൂലം രൂപം കൊണ്ട മാർ ക്രയ്റ്റർ ആണു അൽ വഹ്ബ എന്നാണു ആധുനിക ഭൗമശാസ്ത്രജ്ഞർ പൊതുവെ കരുതന്നത്. ജലത്തിന്റേയും മാഗ്മയുടെയും പ്രതിപ്രവർത്തനം വഴി ശക്തമായ വാതക പ്രസരണം ഉണ്ടാവുകയും അതുവഴി ഗർത്തം രൂപം കൊള്ളുകയുമായിരുന്നു എന്നും കരുതപ്പെടുന്നു.
വിനോദ സഞ്ചാരം
[തിരുത്തുക]സമീപ നഗരഗങ്ങളായ തായിഫിനേയും ജിദ്ദയേയും ബന്ധിച്ച് വാഹനയോഗ്യമായ പാതകൾ ഉണ്ട്. ഗർത്തത്തിന്റെ താഴെ വരെ നടന്നിറങ്ങാവുന്നാ തർത്തിലുള്ളാ നടപാതയുണ്ട്. താഴേയ്ക്കിറങ്ങാൻ ഏകദേശം 25 മിനിറ്റും തിരികെ വരാൻ 45 മിനിറ്റും സമയെമെടുക്കും.[1]
അവലംബം
[തിരുത്തുക]- ↑ Grainger, David J. (1996). "Al Wahbah volcanic explosion crater, Saudi Arabia". Geology Today 12 (1): 27–30. doi:10.1046/j.1365-2451.1996.00006.x.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- Mekshat Archived 2012-02-19 at the Wayback Machine.
- Global Volcanism Program Archived 2013-02-20 at the Wayback Machine.