Jump to content

ആംഗലസാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

എ.ആർ. രാജരാജവർമ്മ രചിച്ച സംസ്കൃത മഹാകാവ്യം ആണ് ആംഗലസാമ്രാജ്യം . സംസ്കൃതാലങ്കാരികസിദ്ധാന്തങ്ങൾ അനുസരിച്ചുള്ള മഹാകാവ്യലക്ഷണങ്ങൾ ഉൾക്കൊണ്ട ഈ കൃതി, ബ്രിട്ടനിലെ വിക്ടോറിയയുടെ വജ്രജൂബിലി സംബന്ധിച്ച് രചിച്ചതാണ് .23 സർഗങ്ങളും 1910 പദ്യങ്ങളും ഉണ്ടീ ക്യതിയിൽ . ആ കാലത്ത് രചനയാരംഭിച്ച ഈ മഹാകാവ്യം ആറു വർഷങ്ങൾക്കുശേഷം (1901) ടി.ഗണപതി ശാസ്ത്രിയുടെ ടിപ്പണിയോടുകൂടി പ്രകാശിതമായി. ഇതിലെ 23 സർഗങ്ങളിലായി ബ്രിട്ടന്റെയും ഇന്ത്യയുടെയും ഭൂതകാലചരിത്രങ്ങളും, ഈ രാജ്യങ്ങൾ തമ്മിലുണ്ടായ സേവ്യസേവകബന്ധത്തിന്റെ രൂപപരിണാമങ്ങളും കല്പനാസമ്പന്നനായ ഒരു കവിയുടെ ശില്പനിപുണതയോടുകൂടി വർണിതമായിട്ടുണ്ട്.

ഒന്നാം സർഗത്തിൽ ലണ്ടൻനഗരത്തിന്റെ വർണനയോടുകൂടി ആരംഭിക്കുന്ന ഈ മഹാകാവ്യം 22-ാം സർഗത്തിൽ വിക്ടോറിയയുടെ ഭരണപരിഷ്കാരവിളംബരത്തിൽ എത്തിച്ചേരുന്നു. അവസാനസർഗം ജൂബിലിമഹോത്സവത്തിന്റെ വർണനയാണ്. ഇന്ത്യയിലെ ഹൈന്ദവ-മുസ്ലിം ഭരണചരിത്രം ദിങ്മാത്രദർശനം ചെയ്തുപോകുന്ന കവി, ടിപ്പുവിന്റെ പടയോട്ടക്കാലത്തെ വർണിക്കുവാൻ ഒരു സർഗം മുഴുവൻ (11) വിനിയോഗിച്ചിരിക്കുന്നു. കെ.സി. കേശവപിള്ള 1910 ൽ ഈ കാവ്യത്തെ മലയാളത്തിൽ വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട് .

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആംഗലസാമ്രാജ്യം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ആംഗലസാമ്രാജ്യം&oldid=3319908" എന്ന താളിൽനിന്ന് ശേഖരിച്ചത്