ആകാശവാണി ശ്രീനഗർ
ഇന്ത്യയിലെ ജമ്മു കശ്മീരിൽ പ്രവർത്തിക്കുന്ന ഒരു പൊതു റേഡിയോ സ്റ്റേഷനാണ് ഓൾ ഇന്ത്യ റേഡിയോ ശ്രീനഗർ അഥവാ ആകാശവാണി ശ്രീനഗർ.[1][2] ഇവിടെനിന്നും, കശ്മീരി, ഉറുദു, ഹിന്ദി ഭാഷകളിൽ പ്രക്ഷേപണം ചെയ്യുന്നു. മുമ്പ് റേഡിയോ കശ്മീർ ശ്രീനഗർ എന്നറിയപ്പെട്ടിരുന്നെങ്കിലും 2019 ലെ ജമ്മു കശ്മീർ പുനസംഘടന നിയമത്തെ തുടർന്ന് ആകാശവാണി ശ്രീനഗർ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ആകാശവാണി ജമ്മു, ആകാശവാണി ലേ എന്നിവയ്‌ക്കൊപ്പം യൂണിയൻ പ്രദേശത്തെ പൊതു സ്റ്റേഷനുകളിൽ ഒന്നാണിത്.[3][4]
ചരിത്രം
[തിരുത്തുക]1948 ജൂലൈ 1 ന് അന്നത്തെ കശ്മീർ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് അബ്ദുല്ല ശ്രീനഗറിലെ ടൂറിസ്റ്റ് റിസപ്ഷൻ സെന്ററിന് സമീപം റേഡിയോ കശ്മീർ ശ്രീനഗർ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.[5] ശ്രീനഗറിൽ അബ്ദുല്ല ബ്രിഡ്ജിനടുത്താണ് ഇതിന്റെ പ്രക്ഷേപണ കേന്ദ്രം.[6] ജെ. എൻ സുത്ഷിയാണ് റേഡിയോ കശ്മീരിന്റെ ആദ്യത്തെ ഡയറക്ടർ ജനറൽ. ജമ്മു കശ്മീർ സർക്കാരിന്റെ ഇൻഫർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് സെക്രട്ടറി കൂടിയായിരുന്നു അദ്ദേഹം. ഗുലാം മോഹി-ഉദ്-ദിൻ ആയിരുന്നു സ്റ്റേഷന്റെ ആദ്യ തലവൻ. റേഡിയോ കശ്മീർ ശ്രീനഗർ ഏറ്റവും പ്രചാരത്തിലായത് പത്തൊൻപത് വർഷത്തിലേറെ നീണ്ടുനിന്ന പുഷ്കർ ഭാന്റെ 'സൂൺ ദാബ്' സംപ്രേഷണം ചെയ്തപ്പോളാണ്.
പ്രതിസന്ധി
[തിരുത്തുക]1953 ന് ശേഷം കശ്മീരിലെ രാഷ്ട്രീയ സ്ഥിതിഗതികൾ മാറാൻ തുടങ്ങിയപ്പോൾ, റേഡിയോ ആസാദ് കശ്മീരിനെ പ്രതിരോധിക്കാൻ ഓൾ ഇന്ത്യ റേഡിയോയുടെ നിയന്ത്രണത്തിലായി ആകാശവാണി ശ്രീനഗർ. ഈ രണ്ട് സ്റ്റേഷനുകളും പരസ്പരം സംപ്രേഷണം ചെയ്യുന്ന പ്രോഗ്രാമുകളെ പ്രതിരോധിക്കാൻ ഉപയോഗിച്ചിരുന്നെന്നും നിരീക്ഷകർ പറയുന്നു. ആസാദ് റേഡിയോ കശ്മീർ 'സർബ് ഇ ഖലീം' സംപ്രേഷണം ചെയ്യുമ്പോൾ, ശ്രീനഗർ സ്റ്റേഷൻ 'ജവാബി ഹംല' സംപ്രേഷണം ചെയ്തു മത്സരിക്കുമായിരുന്നു.[7][8]
സംഭാവനകൾ
[തിരുത്തുക]ഓൾ ഇന്ത്യ റേഡിയോ ശ്രീനഗർ, കശ്മീരിലെ പരമ്പരാഗത സംഗീതത്തിന് വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട്. ഗുലാം ഹസ്സൻ സോഫിയെപ്പോലുള്ളവരുടെ വീടായി ഇത് മാറി. കശ്മീരിലെ പരമ്പരാഗത ഗാനങ്ങൾ കശ്മീരി ജനതയുടെ അസ്വസ്ഥമായ മനസ്സിന് ആശ്വാസം പകർന്നു.[9] കൈലാഷ് മെഹ്‌റയുടെ പാട്ടുകളും സംപ്രേഷണം ചെയ്തിരുന്നു.[10] ഓൾ ഇന്ത്യ റേഡിയോ ശ്രീനഗറിലൂടെ കഴിവ് പ്രകടിപ്പിച്ച പ്രശസ്ത കലാകാരന്മാരിൽ ഒരാളാണ് ജൻബാസ് കിഷ്ത്വാരി (ഗുലാം നബി ദൂൽവാൾ). ഇപ്പോൾ അദ്ദേഹത്തിന്റെ മകൾ ജഹാൻ അറ ജൻബാസ് ഓൾ ഇന്ത്യ റേഡിയോ ശ്രീനഗറിലൂടെ ആരാധകരിലേക്ക് എത്തുന്നു. ഓൾ ഇന്ത്യ റേഡിയോ ശ്രീനഗർ കശ്മീരി പരമ്പരാഗത ഗാനങ്ങളുടെ ഓഡിയോ പ്രക്ഷേപണം ചെയ്യുന്ന ഒരേയൊരു മാധ്യമമാണെന്ന് വിശ്വസിക്കപ്പെടുന്നു, അങ്ങനെ കശ്മീരി സംഗീത പാരമ്പര്യം നിലനിർത്തുകയും കശ്മീരി സമൂഹത്തിന് സംഭാവന നൽകുകയും ചെയ്യുന്നു.[11]
2014 ലെ വെള്ളപ്പൊക്കം
[തിരുത്തുക]2014 സെപ്റ്റംബറിൽ ശ്രീനഗറിലെ വെള്ളപ്പൊക്കം ദുരിതം വിതച്ചപ്പോൾ, പ്രളയബാധിതർ തമ്മിലുള്ള ആശയവിനിമയ മാധ്യമം എന്ന നിലയിൽ ഒരുപാടു സംഭാവനകൾ ചെയ്തിട്ടുണ്ട് ഓൾ ഇന്ത്യ റേഡിയോ ശ്രീനഗർ. അന്നത്തെ കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല ദുരിതബാധിതരുമായി ആശയവിനിമയം നടത്തിയതും ഈ റേഡിയോയിലൂടെയാണ്. ദുരിതമനുഭവിക്കുന്നവരുമായി 'ഹ്രസ്വ സന്ദേശ സേവനവും' ഓൾ ഇന്ത്യ റേഡിയോ ശ്രീനഗർ നടത്തിയിരുന്നു.
വാർത്തകൾ
[തിരുത്തുക]റേഡിയോ കശ്മീർ ശ്രീനഗർ സംപ്രേഷണം ചെയ്ത വാർത്താ പരിപാടിയിൽ 'ഷെഹർ ബീൻ', ഒരു പ്രധാന പരിപാടിയാണ്.[12] കശ്മീരിൽ തീവ്രവാദത്തിന്റെ ഭീഷണി നേരിട്ട സമയത്തു, പ്രസാർ ഭാരതി ന്യൂസ് റൂമിലെയും സഹോദര വകുപ്പിലെ ഉദ്യോഗസ്ഥർക്കും ന്യൂസ്‌കാസ്റ്റർമാർക്കും വധഭീഷണി ലഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്, അതിനാൽ കുറച്ച് കാലം ദില്ലിയിൽ നിന്ന് വാർത്തകൾ സംപ്രേഷണം ചെയ്തിരുന്നു. ആ സമയത്തു "യെ റേഡിയോ കശ്മീർ ഹായ് അബ് അപ് സന്യേ നായി ഡെൽഹി സെ ഖബ്രെയിൻ " എന്നായിരുന്നു റേഡിയോ സന്ദേശത്തിന്റെ ആമുഖം.
അവലംബം
[തിരുത്തുക]- ↑ "AIR Srinagar". Prasar Bharati. Retrieved 13 July 2020.
- ↑ "Radio Kashmir becomes AIR From Today: A Short History of Radio Kashmir". India.com. 2019-10-31. Retrieved 2020-07-13.
- ↑ "Radio Kashmir renamed All India Radio". The Tribune. 2019-10-20. Retrieved 2020-07-13.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Radio Kashmir renamed All India Radio". Outlook India. 2019-10-31. Retrieved 2020-07-13.
- ↑ "Sheikh Abdullah inaugurated the radio kashmir". Archived from the original on 2 മാർച്ച് 2014.
- ↑ "Radio Kashmir Srinagar - Srinagar". Retrieved 8 September 2016.
- ↑ "Strategic Importance of Radio Kashmir in Countering Pakistan's War of Words against India". I.D.S.A. Archived from the original on 2021-05-24. Retrieved 14 May 2013.
- ↑ "Ye radio kashmir hai". Greater Kashmir. Retrieved 14 May 2013.
- ↑ "Melody, meditation and melancholy: A tribute to Hasan Suif". Koshur. Retrieved 14 May 2013.
- ↑ "Kailash Mehra's. Another very melodious voice was that of Nirmala Chattoo around 1968 (who also sang in the first Kashmiri movie Maenj Raat). Nirmala Chattoo sang "Raah Baakshtam Sare Parwardigaro- which became a great collection on Vividhbharati station. Collection". Archived from the original on 2011-10-13.
- ↑ "Radio Kashmir's contribution towards Kashmiri music". Koausa. Retrieved 14 May 2013.
- ↑ "Shehar Been gets the axe, duration slashed to 10 minutes". Greater Kashmir. Retrieved 17 May 2013.