Jump to content

ആകാശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആകാശ്
ഡെവലപ്പർDataWind
Manufacturerഡാറ്റാവിൻഡ്
തരംടാബ്ലെറ്റ് കമ്പ്യൂട്ടർ
ആദ്യത്തെ വില2999 Rs (1750 Rs for students)
ഓപ്പറേറ്റിംഗ് സിസ്റ്റംആൻഡ്രോയിഡ് 2.2
പവർ2100 mAh Li-Po battery, 2-3hr life
സി.പി.യു366 MHz processor
സ്റ്റോറേജ് കപ്പാസിറ്റിഫ്ലാഷ് മെമ്മറി
2 GB-32 GB microSD slot
മെമ്മറി256 MB DDR2 RAM
ഡിസ്‌പ്ലേ800 × 480 px
7 ഇഞ്ച് (18 സെ.മീ) diagonal
ഇൻ‌പുട്Multi-touch resistive touchscreen, headset controls
ക്യാമറഇല്ല
കണക്ടിവിറ്റിGPRS and Wi-Fi (802.11 a/b/g/n)
ഓൺലൈൻ സേവനങ്ങൾGetjar marketplace
(not Android marketplace)
അളവുകൾ190.5 മി.മീ (7.50 ഇഞ്ച്) (h)
118.5 മി.മീ (4.67 ഇഞ്ച്) (w)
15.7 മി.മീ (0.62 ഇഞ്ച്) (d)
ഭാരം350 ഗ്രാം (12 oz)
വെബ്‌സൈറ്റ്ubislate.com

ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡാറ്റാവൈൻഡ്[1] എന്ന കമ്പനിയും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ചേർന്ന് രൂപകൽപ്പന ചെയ്ത് ക്വാഡ് എന്ന ഇന്ത്യൻ കമ്പനി ഹൈദരാബാദിലെ[2] നിർമ്മാണശാലയിൽ വികസിപ്പിച്ചെടുത്ത ആൻഡ്രോയ്ഡ് അധിഷ്ഠിത ടാബ്‌ലെറ്റ് കമ്പ്യൂട്ടർ ആണ് ആകാശ് .ലോകത്തിലെ ഏറ്റവും വിലക്കുറവുള്ള ഈ ടാബ്‌ലെറ്റ് കമ്പ്യൂട്ടർ വിദ്യാർത്ഥികൾക്ക് 1750 രൂപക്കും മറ്റുള്ളവർക്ക് 3000 രൂപക്കും ലഭ്യമാക്കും എന്നു കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.[1] 2011 ഒക്ടോബർ 5-നു് ആകാശ് എന്ന പേരിൽ ഈ ടാബ്‌ലറ്റ് ഔദ്യോഗികമായി പുറത്തിറക്കി. 100,000 യൂനിറ്റുകളാണ് ആദ്യ ഘട്ടത്തിൽ പുറത്തിറക്കിയത്[3]. കൂടുതൽ മെച്ചപ്പെട്ട സേവനങ്ങളോടെ പുറത്തിറങ്ങുന്ന രണ്ടാം പതിപ്പ് 2012 ആദ്യപാദത്തിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു[4]. രണ്ടാം പതിപ്പ് രാജ്യത്തെ വിദ്യാർത്ഥികൾക്കെല്ലാം ലഭ്യമാക്കാനുള്ള പദ്ധതി മന്ത്രിസഭയുടെ പരിഗണനയിലാണ്.[5]

7 ഇഞ്ച് റസിസ്ടീവ് ടച്ച് സ്ക്രീനോടു കൂടി പുറത്തിറങ്ങുന്ന ഈ ടാബ്‌ലറ്റിൽ 256 മെഗാബൈറ്റ് റാമും , എ.ആർ.എം. 11 പ്രോസസറുമുണ്ട്[6]. ആൻഡ്രോയ്ഡ് 2.2 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഈ ടാബ്‌ലറ്റിൽ രണ്ടു യു.എസ്.ബി. പോർട്ടുകളും[3], എച്ച്.ഡി. ഗുണമേന്മയോടെയുള്ള വീഡിയോകൾ പ്രവർത്തിക്കുവാനുമുള്ള[6][7] കഴിവുമുണ്ട്. ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്തുപയോഗിക്കുന്നത് സാധാരണ ആൻഡ്രോയ്ഡ് ടാബ്‌ലറ്റുകളിൽ നിന്നു വ്യത്യസ്തമായി ആൻഡ്രോയ്ഡ് മാർക്കറ്റിൽ നിന്ന് ഉപയോഗിക്കുന്നതിനു പകരം ഗെറ്റ്ജാർ എന്ന ടൂൾ ആണുപയോഗിക്കുന്നത്[8].മൂന്നു മണിക്കൂർ ബാക്കപ്പ് ലഭിക്കും. ആന്റിന, കീബോർഡ്‌ കേസ് എന്നിവയാണ് ആക്സസ്സറികൾ.

ഇൻഫർമേഷൻ കമ്മ്യുണിക്കേഷൻ ടെക്നോളജിയിലൂടെ വിദ്യാഭ്യാസം എന്ന ദേശീയ മിഷനാണ്(National Mission on Education through Information and Communication Technology:NME-ICT) ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലെ സക്ശത് എന്ന പോർട്ടൽ വഴി ഇന്ത്യയിലെ നാനൂറോളം സർവകലാശാലകളും ഇരുപതിനായിരത്തോളം കോളേജ്കളും ഈ-ലേണിംഗ് പ്രോഗ്രാമിലൂടെ ബന്ധിപ്പിക്കും. വൈ-ഫൈ , ജീ പീ ആർ എസ്‌ വഴികളിലൂടെ നെറ്റ് വർക്കിൽ പ്രവേശിക്കാം. www.akashtablet com. എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത്‌ ഓർഡർ കൊടുക്കാം.

അവലംബം

[തിരുത്തുക]

ഇൻഫോ കൈരളി കമ്പ്യൂട്ടർ മാഗസിൻ, നവംബർ 2011

  1. 1.0 1.1 Kurup, Saira (2011 ഒക്ടോബർ 09). "'We want to target the billion Indians who are cut off'". Times of India. Retrieved 2011 ഒക്ടോബർ 09. {{cite web}}: Check date values in: |accessdate= and |date= (help); Cite has empty unknown parameter: |coauthors= (help)
  2. "Aiming for the Other One Billion". New York Times, October 6, 2011, Heather Timmons.
  3. 3.0 3.1 "Meet Aakash, India's $35 'Laptop'". New York Times, October 5, 2011, Pamposh Raina and Heather Timmons.
  4. "Better, faster Aakash-2 to be launched in Feb 2012". Chetan Chauhan, Hindustan Times, New Delhi, November 03, 2011. Archived from the original on 2011-11-06. Retrieved 2011-11-11.
  5. മലയാള മനോരമ ദിനപത്രം-ഒക്ടോബർ 9
  6. 6.0 6.1 "Aakash tablet will end 'digital divide'". Montreal Gazette, Jason Magder, October 6, 2011. Archived from the original on 2011-11-08. Retrieved 2011-11-11.
  7. "India Announces World's Cheapest Tablet". India Real Time, viaThe Wall Street Journal, Tripti Lahiri, October 5, 2011.
  8. "Aakash: We want to target the billion Indians who are cut off, says Suneet Singh Tuli, CEO of Datawind". Economic Times, October 09, 2011, Saira Kurup.



"https://ml.wikipedia.org/w/index.php?title=ആകാശ്&oldid=3624116" എന്ന താളിൽനിന്ന് ശേഖരിച്ചത്