ആഹ്ഹൻ
ആഹ്ഹൻ | ||
---|---|---|
Country | Germany | |
State | North Rhine-Westphalia | |
Admin. region | Köln | |
District | Aachen | |
സർക്കാർ | ||
• Lord Mayor | Marcel Philipp (CDU) | |
• Governing parties | CDU / Greens | |
വിസ്തീർണ്ണം | ||
• ആകെ | 160.83 ച.കി.മീ. (62.10 ച മൈ) | |
ഉയരം | 266 മീ (873 അടി) | |
ജനസംഖ്യ (2013-12-31)[1] | ||
• ആകെ | 2,41,683 | |
• ജനസാന്ദ്രത | 1,500/ച.കി.മീ. (3,900/ച മൈ) | |
സമയമേഖല | CET/CEST (UTC+1/+2) | |
Postal codes | 52062–52080 | |
Dialling codes | 0241 / 02405 / 02407 / 02408 | |
Vehicle registration | AC | |
വെബ്സൈറ്റ് | www.aachen.de |
പശ്ചിമ ജർമനിയിലെ ഒരു നഗരമാണ് ആഹ്ഹൻ. ഫ്രഞ്ചുഭാഷയിൽ ഐക്സ്-ലാ-ഷപ്പേൽ (Aix-La-Chapelle)[2] എന്ന പേരിൽ ഈ നഗരം അറിയപ്പെടുന്നു. പശ്ചിമ ജർമനിയിൽ ബെൽജിയം, നെതർലാൻഡ് എന്നീ രാജ്യങ്ങളുടെ അതിർത്തിക്കു സമീപം കൊളോണിൽനിന്ന് 70 കി.മീ. അകലെ ഈ നഗരം സ്ഥിതിചെയ്യുന്നു. പ്രാചീനകാലത്തുതന്നെ ധാതുജലധാരകൾക്ക് (Mineral Springs)[3] പ്രസിദ്ധി ആർജിച്ചതാണ് ഈ നഗരം.
ചരിത്രം
[തിരുത്തുക]പ്രാചീന റോമൻ സാമ്രാജ്യത്തിൽ അക്വിസ്ഗ്രാനം (അപ്പോളൊഗ്രാനസ് എന്ന റോമൻ ദേവന്റെ പേരിൽ നിന്നാണ് ഈ നാമം നിഷ്പന്നമായത്) എന്നാണ് ഈ നഗരം ആദ്യം അറിയപ്പെട്ടിരുന്നത്. ഷാർലെമെയിന്റെ പിതാവായ പെപിൻ III (ഭ. കാ. 751-768) ഈ നഗരത്തിൽ ഒരു കൊട്ടാരം പണികഴിപ്പിച്ചു; ഈ കൊട്ടാരത്തിലാണ് ഷാർലെമെയിൻ ഭൂജാതനായത്. 777-നും 786-നും മധ്യേ ഷാർലെമെയിൻ ചക്രവർത്തിയും ഇവിടെ ഒരു മനോഹരഹർമ്മ്യം നിർമിച്ചു. അക്കാലങ്ങളിൽ ഈ നഗരം പാശ്ചാത്യസംസ്കാരത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഒരു മുഖ്യകേന്ദ്രമായിരുന്നു. ഓട്ടോ I (912-973) മുതൽ ഫെർഡിനൻഡ് I (1503-64) വരെയുള്ള ജർമൻ രാജാക്കൻമാരുടെ സ്ഥാനാരോഹണച്ചടങ്ങുകൾക്ക് ഈ നഗരം സാക്ഷ്യം വഹിച്ചിട്ടുണ്ട്. 12-നൂറ്റാണ്ടിൽ ഫ്രെഡറിക്ക് I (1123-90) ഈ നഗരം കോട്ടകളാൽ സുരക്ഷിതമാക്കി (1166). എന്നാൽ ഈ നഗരം 16-ആം നൂറ്റാണ്ടു മുതൽ ക്ഷയോൻമുഖമായി. ഇത് ഫ്രാൻസിനു വളരെ സമീപമായിരുന്നതുകൊണ്ട് ഫ്രഞ്ച് ആക്രമണഭീഷണിയെ എപ്പോഴും നേരിടേണ്ടിവന്നു; ജർമനിയുടെ കേന്ദ്രഭാഗത്തു നിന്ന് വളരെ അകന്നു സ്ഥിതിചെയ്തിരുന്നതുകൊണ്ട് ഒരു തലസ്ഥാന നഗരിയാകുവാനും ഇതിനു യോഗ്യതയില്ലാതായി.
സമാധാന സമ്മേളനങ്ങൾ
[തിരുത്തുക]പലയുദ്ധങ്ങളുടെയും പരിസമാപ്തി കുറിച്ച സമാധാന സമ്മേളനങ്ങൾ ഇവിടെ വച്ചുനടത്തപ്പെട്ടിട്ടുണ്ട്. ലൂയി XIV (1638-1715)ന്റെ കാലത്ത് ഫ്രാൻസും സ്പെയിനും തമ്മിൽ നടന്ന യുദ്ധം അവസാനിച്ചത് ഈ നഗരത്തിൽവച്ചു നടന്ന (1748) സമാധാനസന്ധിയനുസരിച്ചാണ്. 1794-ൽ ഫ്രഞ്ചുസേന ഈ നഗരം കീഴടക്കി; 1801-ൽ ഇത് ഫ്രാൻസിന്റെ ഭാഗമായി. വിയന്നാസമാധാന സമ്മേളനത്തിനുശേഷം (1814-15) ഇത് പ്രഷ്യയുടെ ഭാഗമായി. 1818-ൽ ഈ നഗരത്തിൽവച്ചുനടന്ന സമ്മേളനമാണ് നെപ്പോളിയൻ നയിച്ച യുദ്ധത്തിനുശേഷം യൂറോപ്പിന്റെ പ്രശ്നങ്ങൾ പരിഹരിച്ചത്. 1918-ൽ ഈ നഗരം ബൽജിയത്തിന്റെ അധീനതയിലായിരുന്നു. സഖ്യകക്ഷികൾ ഈ നഗരം ബോംബുചെയ്യുകയും 1944 ഒക്ടോബർ 20-ന് കീഴടക്കുകയും ചെയ്തു. ജനസംഖ്യ 2,47,000 (2001). ആഹ്ഹൻ യൂണിവേഴ്സിറ്റി ഒഫ് അപ്ലൈഡ് സയൻസസ് 1971-ൽ സ്ഥാപിതമായി. ജർമനിയിലെ ഏറ്റവും പ്രസിദ്ധമായ അശ്വാരൂഢമത്സരങ്ങൾ നടക്കുന്നത് ആക്കനിലാണ്. 2006-ലെ അന്തർദേശീയ അശ്വാരൂഢ മത്സരങ്ങൾ ഇവിടെയാണ് നടന്നത്.
ചിത്രശാല
[തിരുത്തുക]-
സിറ്റി ഹാൾ
-
കത്തീഡ്രൽ
-
ജെർമനി നെതർലാൻഡ് ബെൽജിയം ബോർഡർ
-
ഫോർഡ് റിസർച്ച് സെന്റർ ആഹ്ഹൻ
-
ആഹ്ഹൻ കാർണിവൽ
-
ആഹ്ഹൻ മെയിൻ ബിൽഡിങ്
അവലംബം
[തിരുത്തുക]- ↑ "Amtliche Bevölkerungszahlen". Landesbetrieb Information und Technik NRW (in German). 31 December 2013.
{{cite web}}
: CS1 maint: unrecognized language (link) - ↑ http://www.newadvent.org/cathen/01001a.htm CATHOLIC ENCYCLOPEDIA: Aachen
- ↑ http://www.warmmineralsprings.com/ Archived 2012-02-08 at the Wayback Machine Warm Mineral Springs || You'll Feel Better
പുറംകണ്ണികൾ
[തിരുത്തുക]- http://www.jugendherberge.de/jh/rheinland/aachen/?m
- http://www.aachen.de/
- http://www.aseag.de/
- http://www.hoeckmann.de/germany/limburg-map.htm
- http://www.fh-aachen.de/
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ആക്കൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |