Jump to content

ആഗസ്റ്റോ പിനോഷെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആഗസ്റ്റോ പിനോഷെ
Official portrait, c.
29th President of Chile
ഓഫീസിൽ
17 December 1974 – 11 March 1990
മുൻഗാമിSalvador Allende
പിൻഗാമിPatricio Aylwin
ഓഫീസിൽ
11 September 1973 – 11 March 1981
മുൻഗാമിPosition established
പിൻഗാമിJosé Toribio Merino
Senator-for-life of Chile
ഓഫീസിൽ
11 March 1998 – 4 July 2002
ഓഫീസിൽ
23 August 1973 – 11 March 1998
രാഷ്ട്രപതി
മുൻഗാമിCarlos Prats
പിൻഗാമിRicardo Izurieta
വ്യക്തിഗത വിവരങ്ങൾ
ജനനം
Augusto José Ramón Pinochet Ugarte

(1915-11-25)25 നവംബർ 1915
Valparaíso, Chile
മരണം10 ഡിസംബർ 2006(2006-12-10) (പ്രായം 91)
Santiago, Chile
അന്ത്യവിശ്രമംLos Boldos, Santo Domingo
Valparaíso, Chile
രാഷ്ട്രീയ കക്ഷിIndependent
പങ്കാളി
(m. 1943)
കുട്ടികൾ5, including Inés Lucía Pinochet
അൽമ മേറ്റർChilean War Academy
ജോലി
  • Military officer
തൊഴിൽMilitary
ഒപ്പ്
NicknamesEl Tata, Mi General
Military service
Allegiance Chile
Branch/serviceCoat of arms of Chile Chilean Army
Years of service1931–1998
RankInsignia of a Captain General of the Chilean Army Captain General
Unit
  • "Chacabuco" Regiment
  • "Maipo" Regiment
  • "Carampangue" Regiment
  • "Rancagua" Regiment
  • 1st Army Division
Commands
  • "Esmeralda" Regiment
  • 2nd Army Division
  • 6th Army Division
  • Santiago Army Garrison
  • Chilean Army
Battles/warsCold War
Criminal information
ആഗസ്റ്റോ പിനോഷെ
ക്രിമിനൽ കുറ്റം(ങ്ങൾ)
ക്രിമിനൽ പദവിDeceased
ആഗസ്റ്റോ പിനോഷെ

ആഗസ്റ്റോ ജോസ് റാമൺ പിനോഷെ ഉഗാർട്ടെ(ജനനം - 1915 നവംബർ 25, മരണം - 2006 ഡിസംബർ 10) ചിലിയുടെ സൈന്യാധിപനും രാഷ്ട്രപതിയുമായിരുന്നു. അദ്ദേഹം ഒരു സൈനിക വിപ്ലവത്തിലൂടെ 1973-ൽ ചിലിയിൽ ഭരണം പിടിച്ചെടുത്തു. അന്ന് തിരഞ്ഞെടുത്ത ഭരണാധികാരിയായിരുന്ന സാൽ‌വഡോർ അലിൻഡേയെ ആണ് അട്ടിമറിയിലൂടെ പിനോഷെ പുറത്താക്കിയത്. അമേരിക്കയുടെ പിന്തുണയോടെ അദ്ദേഹം ഒരു സൈനിക ഭരണകൂടം സ്ഥാപിച്ചു.[1] 1974-ൽ പിനോഷെ സ്വയം രാഷ്ട്രപതിയായി അവരോധിച്ചു.[2][3] 16 വർഷത്തോളം അദ്ദേഹം ചിലി ഭരിച്ചു. അദ്ദേഹം വ്യാപകമായി നടപ്പാക്കിയ വാണിജ്യ പരിഷ്കാരങ്ങളും അമേരിക്കൻ മാതൃകയിലെ ഉദാരവൽക്കരണവും ആണ് ചിലിയുടെ ഇന്നത്തെ സുദൃഢമായ സമ്പദ് വ്യവസ്ഥയ്ക്ക് അടിസ്ഥാനമായത് എന്ന് പലരും വിശ്വസിക്കുന്നു.[4][5] അദ്ദേഹത്തിന്റെ എതിരാളികൾ ഈ സാമ്പത്തിക പരിഷ്കാരങ്ങൾ വൻ‌തോതിലുള്ള തൊഴിലില്ലായ്മ, ദാരിദ്ര്യം, ശമ്പളത്തിൽ വന്ന കുറവ് എന്നിവയ്ക്ക് കാരണം അദ്ദേഹത്തിന്റെ ഭരണം ആയിരുന്നു എന്നും ദീർഘകാല സാമ്പത്തിക ഭദ്രതയ്ക്ക് അദ്ദേഹത്തിന്റെ പരിക്ഷ്കാരങ്ങൾ ഗുണം ചെയ്തില്ല എന്നും വിശ്വസിക്കുന്നു.[6] ഓപ്പറേഷൻ കോണ്ടോർ എന്ന സൈനിക നടപടി പിനോഷെയുടെ സർക്കാർ നടപ്പാക്കി. ചിലിയെ കമ്യൂണിസത്തിൽ നിന്നും രക്ഷിക്കുവാൻ ഇത് ആവശ്യമായിരുന്നു എന്ന് അദ്ദേഹം വിശ്വസിച്ചു. ഈ സൈനിക നടപടിയിൽ 3000-ത്തോളം ഇടതുപക്ഷ അനുകൂലികളും സർക്കാർ വിരുദ്ധരും കൊല്ലപ്പെട്ടു.[7] 30,000 പേരോളം ക്രൂരമായ പീഠനങ്ങൾക്ക് ഇരയായി. 2006-ൽ മരണ സമയത്ത് പിനോഷെയ്ക്ക് എതിരായി 300-ഓളം ക്രിമിനൽ കേസുകൾ ചിലിയിൽ നിലവിലുണ്ടായിരുന്നു. മനുഷ്യാവകാശ ധ്വംസനത്തിനും വഴിവിട്ട് ധനം സമ്പാദിച്ചതിനുമായിരുന്നു മിക്ക കേസുകളും.[8]

പിനോഷെ ലോകത്തിന്റെ പലഭാഗങ്ങളിലേയും ജനങ്ങളെ രണ്ടു ചേരിയായി തിരിക്കുന്നു. അദ്ദേഹത്തിന്റെ വിമർശകർ മനുഷ്യാവകാശ ധ്വംസനത്തിന് പിനോഷെയെ വിമർശിക്കുമ്പോൾ അദ്ദേഹത്തിന്റെ അനുകൂലികൾ ചിലിയെ സാമ്പത്തിക ഭദ്രതയിലേക്ക് നയിച്ചതിനും ഒരു കമ്യൂണിസ്റ്റ് ഭരണം തിരിച്ചുവരുന്നത് തടഞ്ഞതിനും അദ്ദേഹത്തെ പ്രശംസിക്കുന്നു.[9][10]

അവലംബം

[തിരുത്തുക]
  1. ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സ്റ്റി നാഷണൽ സെക്യൂരിറ്റി ആർക്കൈവ്:"Pinochet: A Declassified Documentary Obit" and "CIA Acknowledges Ties to Pinochet's Repression" (2006)[1] [2]
  2. "Profile: Augusto Pinochet". BBC. 3 December 2006. Retrieved 2006-12-15.
  3. "From tyrant to arrest and indictment". The Guardian. 11 December 2006. Retrieved 2006-12-15.
  4. http://www.hartford-hwp.com/archives/42a/086.html
  5. http://www.scaruffi.com/politics/chile.html
  6. http://www.huppi.com/kangaroo/L-chichile.htm
  7. http://abcnews.go.com/International/wireStory?id=2714962
  8. Chang, Jack; Yulkowski; Lisa (December 13, 2006). "Vocal minority praises Pinochet at his funeral". Bradenton Herald. Archived from the original on 2011-10-21. Retrieved 2006-12-19.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-01-08. Retrieved 2006-12-20.
  10. http://news.bbc.co.uk/2/hi/americas/6170117.stm
"https://ml.wikipedia.org/w/index.php?title=ആഗസ്റ്റോ_പിനോഷെ&oldid=3935552" എന്ന താളിൽനിന്ന് ശേഖരിച്ചത്