ആടും ദൈവം നീ അരുൾവായ്
ദൃശ്യരൂപം
പാപനാശം ശിവൻ കാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു തമിഴ് കൃതിയാണ് ആടും ദൈവം നീ അരുൾവായ്[1]
വരികളും അർത്ഥവും
[തിരുത്തുക]വരികൾ | അർത്ഥം | തമിഴ് വരികൾ | |
---|---|---|---|
പല്ലവി | ആടും ദൈവം നീ അരുൾവായ്, ഇടതുപാദം തൂക്കി ആടും |
ഇടത് കാൽ ഉയർത്തി നൃത്തം ചെയ്യുന്ന മഹേശ്വരാ അങ്ങയുടെ അനുഗ്രഹം എനിക്കു തരേണമേ. |
ஆடும் தெய்வம் நீ அருள்வாய் இடது பாதம் தூக்கி |
അനുപല്ലവി | നാടും അഡിയർ പിറവി തുയരറ വീടും തരും കരുണൈനിധിയേ നടം |
അങ്ങയുടെ അടുത്ത് അഭയം തേടുന്ന ഭക്തർക്ക് പലജന്മങ്ങളുടെ ദുരിതത്തിൽ നിന്ന് അങ്ങ് മോചനം നൽകുന്നു. |
நாடும் அடியர் பிறவித் துயரற வீடும் தரும் கருணை நிதியே நடம் |
ചരണം | ശുഭം ശേർ കാളിയുടൻ ആടി പടുതോൽവി അഞ്ചി തിരുച്ചെവിയിൽ അണിന്ത മണി ത്തോടു വിഴുന്ദാ നാദമായം കാട്ടിയും തൊഴും പാദം ഉയരെത്തൂക്കിയും വിരി- പ്രപഞ്ചം മുഴുദും ആട്ടും നിൻ തിരുപ്പദം തഞ്ചം എന ഉന്നൈ അടൈന്തേൻ പരിന്തെൻ തിണ്ടാട്ടം കണ്ടു പരിശ് തരും ദുരൈയേ സഭൈ നടുവിൽ തത്‌ധിമി എനൃ |
ശുഭകരമായി കാളിദേവിയുമൊത്ത് മത്സരിച്ച് നൃത്തം ചെയ്യുമ്പോൾ അങ്ങ് തോൽവി ഉറപ്പിച്ചിരുന്നു. അപ്പോൾ കാൽ ചെവിയിലേക്ക് ഉയർത്തി നിലത്തുവീണ കമ്മൽ ചെവിയിലേക്കു വയ്ക്കുകയാണെന്നങ്ങ് ഭാവിച്ചു. ആ നൃത്തത്തിലൂടെ അങ്ങ് പ്രപഞ്ചത്തെ മുഴുവൻ ചലിപ്പിക്കുകയാണ്. ഭക്തരുടെ കഷ്ടപ്പാടുകളെ അടിസ്ഥാനമാക്കി അങ്ങ് അവർക്ക് പ്രതിഫലം നൽകുന്നു. അങ്ങയുടെ പാദത്തിൽ അഭയം പ്രാപിക്കുന്ന എന്നെയും കൈവിടരുതേ |
சுபம் சேர் காளியுடன் ஆடிப் படு தோல்வி அஞ்சி திருச் செவியில் அணிந்த மணித் தோடு விழுந்ததாக மாயம் காட்டியும் தொழும் பதம் உயரத் தூக்கியும் – விரி பிரபஞ்சம் முழுதும் ஆட்டும் நின் திருப் பதம் தஞ்சம் என உன்னை அடைந்தேன் பரிந்தென் திண்டாட்டம் கண்டு பரிசு தரும் துரையே சபை நடுவில் தத்திமி என்று (ஆடும்) |