ആണ്ടിപ്പട്ടി
ആണ്ടിപ്പട്ടി aandipatti | |
---|---|
പട്ടണം | |
ആണ്ടിപ്പട്ടി റെയിൽവേ സ്റ്റേഷൻ | |
Nickname(s): நாயக்கர் கோட்டை | |
Coordinates: 10°00′N 77°37′E / 10.000°N 77.617°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | തമിഴ്നാട് |
ജില്ല | തേനി |
• ആകെ | 17,959[1] |
• ഔദ്യോഗികം | തമിഴ് |
സമയമേഖല | UTC+5:30 (ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം) |
തമിഴ്നാട്ടിലെ തേനി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറുപട്ടണമാണ് ആണ്ടിപ്പട്ടി.[1] ജന്തു-സസ്യജാലങ്ങളാൽ സമൃദ്ധമായ വൈഗൈ നദിയുടെ തീരത്താണ് ഈ ചെറുപട്ടണം സ്ഥിതിചെയ്യുന്നത്. മലനിരകളാൽ ചുറ്റപ്പെട്ട ഒരു താഴ്‌വാര പ്രദേശമാണിത്. പ്രധാന വരുമാന മാർഗം കൃഷിയാണ്; അതോടൊപ്പം കൈത്തറി-നെയ്ത്തു ശാലകൾ പട്ടണത്തിലുടനീളമുണ്ട്. തേനി, മധുര, കമ്പം, നടുക്കോട്ടൈ, ഗൂഡല്ലൂർ എന്നിവയാണ് ഏറ്റവും അടുത്ത പ്രധാന സ്ഥലങ്ങൾ. ആണ്ടിപ്പട്ടി ബ്ലോക്ക് പഞ്ചായത്തിൽ 30 വില്ലേജ് പഞ്ചായത്തുകൾ ഉൾപ്പെടുന്നു.[2] തമിഴ്നാട്ടിലെ മുൻമുഖ്യമന്ത്രിമാരായ എം.ജി. രാമചന്ദ്രൻ, ജയലളിത എന്നിവരുടെ മണ്ഡലമായതിനാൽ ഈ ചെറുപട്ടണം വളരെ പ്രശസ്തമാണ്. ഗ്രാമീണ ആരോഗ്യ പരിപാലനത്തിനും സ്ത്രീകളുടെ വികസനത്തിനും ശാക്തീകരണത്തിനും വേണ്ടി ആരോഗ്യ അഗം എന്ന സർക്കാരിതര സംഘടന ഇവിടെ പ്രവർത്തിക്കുന്നു. തമിഴ്നാട്ടിലെ പ്രധാന ജലസംഭരണിയായ വൈഗൈ അണക്കെട്ട് ആണ്ടിപ്പട്ടിയിൽ നിന്നും ഏഴു കിലോമീറ്റർ ദൂരെ സ്ഥിതി ചെയ്യുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Indian Village Directory". villageinfo.in.
{{cite web}}
:|first1=
missing|last1=
(help) - ↑ "ആണ്ടിപ്പട്ടി ബ്ലോക്ക് പഞ്ചായത്ത്". https://theni.nic.in/.
{{cite web}}
: External link in
(help)|website=