Jump to content

ആതിഷി മർലേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആതിഷി മർലേന
Advisor to Deputy Chief Minister of Delhi on Education
ഓഫീസിൽ
ജൂലൈ 2015 – 2018 ഏപ്രിൽ 17
വ്യക്തിഗത വിവരങ്ങൾ
ജനനം (1981-06-08) 8 ജൂൺ 1981  (43 വയസ്സ്)
ഡൽഹി, ഇന്ത്യ
പൗരത്വംഇന്ത്യൻ
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിആം ആദ്മി പാർട്ടി
പങ്കാളിപ്രവീൺ സിംഗ്
മാതാപിതാക്കൾ(s)വിജയ് സിംഗ് (അച്ഛൻ)
തൃപ്ത സിംഗ് (അമ്മ)
വസതിഡൽഹി
അൽമ മേറ്റർ
അറിയപ്പെടുന്നത്വിദ്യാഭ്യാസ നയങ്ങൾ,[2] Political activism.

ഇന്ത്യയിലെ പ്രഗൽഭയായ വിദ്യാഭ്യാസ പ്രവർത്തകയും രാഷ്ട്രീയ പ്രവർത്തകയുമാണ് ആതിഷി മർലേന. ആം ആദ്മി പാർട്ടിയുടെ വക്താവും നേതാവുമാണവർ.വിദ്യാഭ്യാസ നിലവാരം കൊണ്ടും പ്രവർത്തന പ്രതിബദ്ധത കൊണ്ടും ശ്രദ്ധേയയായ രാഷ്ട്രീയം വ്യക്തിത്വമാണവർ.

ദൽഹി സർവകലാശാല അധ്യാപകരായ വിജയ് സിംഗിന്റെയും തൃപ്ത വാഹിയുടെയും മകളായി 1981 ൽ ജനനം. മിശ്രവിവാഹിതരായ ദമ്പതികൾ തങ്ങളുടെ മകളുടെ ജാതിപ്പേരും കുടുംബപ്പേരും ഒഴിവാക്കി അതിനു പകരം പേരിനോടൊപ്പം മർലേന എന്ന് വിളിച്ചു. കമ്മ്യൂണിസ്റ്റ് ചിന്തകനായ മാർക്സിന്റേയും ലെനിന്റേയും സംയുക്തരൂപമാണ് മർലേന എന്നത്.

2001 ൽ ദൽഹി സെന്റ് സ്റ്റീഫൻ കോളേജിൽ നിന്നും ചരിത്രത്തിൽ ബിരുദം പൂർത്തിയാക്കിയ ആതിഷി സർവകലാശാലയിലെ ഒന്നാം റാങ്കുകാരിയായിരുന്നു. വിദ്യാർത്ഥികളുടെ സ്വപ്നകേന്ദ്രമായ ഓക്സ്ഫോഡ് സർവകലാശാലയിലാണ് ആതിഷി ചരിത്രത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കുന്നത്. 2003 ൽ സ്കോളർഷിപ്പോടെയായിരുന്നു ആതിഷിയുടെ ഓക്സ്ഫോഡ് പഠനം. പിന്നീട് 2005 ലും ഓക്സ്ഫോഡിൽ തന്നെ ഗവേഷകയായും ആതിഷി പ്രവർത്തിച്ചു.

ഒരു വർഷത്തിന് ശേഷം ആന്ധ്രപ്രദേശിലെ ഒരു സ്വകാര്യ സ്‌കൂളിൽ ഇംഗ്ലീഷും ചരിത്രവും പഠിപ്പിച്ചു ആതിഷി. തുടർന്ന് മധ്യപ്രദേശിലെ ഭോപ്പാലിലെ ഒരു കൊച്ചുഗ്രാമത്തിലായിരുന്നു ആതിഷി കുറച്ചുകാലം. അവിടെ പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള കുട്ടികൾക്കുള്ള വിദ്യാഭ്യാസ ശ്രമങ്ങളിൽ ആതിഷി തന്റെ സമയം ചിലവഴിച്ചു. ഒപ്പം ഒഴിവുസമയങ്ങളിൽ ജൈവകൃഷിയെന്ന ഹോബിയും മുന്നോട്ട് കൊണ്ടുപോയി. വ്യത്യസ്‍ത എൻജിഒകളുമായി ചേർന്ന് പ്രവർത്തിച്ച ആതിഷി അവിടെ നിന്നും പ്രശാന്ത് ഭൂഷൺ ഉൾപ്പെടെയുള്ളവരെ കണ്ടുമുട്ടുകയായിരുന്നു. ആ കണ്ടുമുട്ടലുകളാണ് ആം ആദ്മി പാർട്ടിയെന്നെ രാഷ്ട്രീയത്തിലേക്ക് ആതിഷിയെന്നെ ചെറുപ്പത്തിനെ ആകർഷിപ്പിച്ചത്.

പബ്ലിക് പോളിസിയിൽ തത്പരയാണെങ്കിലും ആം ആദ്മിയുടെ അഴിമതിവിരുദ്ധരാഷ്ട്രീയം എന്ന ഏകധ്രുവത്തിലുള്ള കാമ്പയിനിങ്ങിന് ആതിഷി എതിരായിരുന്നു. 2011 ൽ ആം ആദ്മിയെ പുറത്തുനിന്ന് നിരീക്ഷിച്ച ആതിഷി 2013 ൽ ആം ആദ്മിയുടെ നയപരിപാടികളുടെ രൂപീകരണത്തിൽ പ്രധാന പങ്കാളിയായി ആതിഷി പാർട്ടിയിലേക്ക് വന്നു. ആപ്പിന്റെ ഏറ്റവും ഉയർന്ന ബോഡിയായ രാഷ്ട്രീയ കാര്യസമിതിയിൽ അവർ അംഗമായി. 2013 മുതൽൽ ആം ആദ്മിയുടെ വക്താവായി ആതിഷി ദൃശ്യ മാധ്യമങ്ങളിൽ സജീവസാന്നിധ്യമാണ്.

അവലംബം

[തിരുത്തുക]
  1. "Meet the young leaders hoping to infuse vitality into our democracy". ഹിന്ദുസ്ഥാൻ ടൈംസ്. 2015 ജൂൺ 20. {{cite news}}: Check date values in: |date= (help)
  2. "ആം ആദ്മി പാർട്ടിയുടെ കിഴക്കൻ ഡൽഹിയുടെ ലോക്‌സഭ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് ആതിഷ് മർലേന, ഡൽഹിയുടെ 'വിദ്യാഭ്യാസ പരിഷ്കർത്താവ്'". ഫിനാൻഷ്യൽ ടൈംസ്. 2018 ആഗസ്റ്റ് 28. {{cite news}}: Check date values in: |date= (help)
"https://ml.wikipedia.org/w/index.php?title=ആതിഷി_മർലേന&oldid=3406950" എന്ന താളിൽനിന്ന് ശേഖരിച്ചത്