ആനത്തൊട്ടാവാടി
ആനത്തൊട്ടാവാടി | |
---|---|
Mimosa diplotricha foliage and flower | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | M. diplotricha
|
Binomial name | |
Mimosa diplotricha | |
Synonyms | |
Mimosa invisa Mart. |
തൊട്ടാവാടിയുടെ കുടുംബത്തിൽപ്പെട്ടതും വിഷമുള്ളതും ഔഷധത്തിന് ഉപയോഗിക്കാത്തതുമായ ഒരു സസ്യമാണ് ആനത്തൊട്ടാവാടി. പാണ്ടി തൊട്ടാവാടി എന്ന പേരിലും ഇത് അറിയപ്പെടുന്നു[1]. ഇത് ഏകദേശം രണ്ട് മീറ്റർ വരെ പൊക്കത്തിൽ വളരുന്നു. ശാസ്ത്രീയനാമം: Mimosa diplotricha. ഇംഗ്ലീഷ്: Giant Sensitive plant.
കഴിച്ചാൽ മാരകമായ വിഷബാധയുണ്ടാക്കുന്നു ആനത്തൊട്ടാവാടിയുടെ ഇളം ചെടികളിൽ കൂടുതലായി കണ്ടുവരുന്ന മൈമോസിൽ എന്ന വിഷാംശമാണ് വിഷബാധകൾക്ക് കാരണം. ശരീരത്തിൽ നീർക്കെട്ട്, ശ്വാസതടസ്സം, വിറയൽ, തീറ്റ തിന്നാതിരിക്കൽ, നടക്കാൻ ബുദ്ധിമുട്ട് എനിവയാന്നു രോഗലക്ഷണങ്ങൾ.[2]
ഇതിന്റെ ഉറവിട രാജ്യം ബ്രസീൽ ആണെന്ന് കരുതപ്പെടുന്നു. ഈ സസ്യം നശീകരണ പ്രവർത്തനങ്ങൾ ഇല്ലാതിരിക്കുമ്പോൾ, 2 മീറ്റർ വരെ വളരുന്നതാണ്. ഇതിന്റെ തണ്ടിലുടനീളം കാണുന്ന മുള്ളുകളേറ്റാൽ വേദന അസഹ്യമാണ്. മുള്ളുകളേറ്റാലുള്ള വേദന ആനയ്ക്കുപോലും വേദന ഉളവാക്കുന്നതിൽനാലാണ് ഇതിന് ആനത്തൊട്ടാവാടി എന്നപേരു വന്നതെന്നു പറയപ്പെടുന്നു.[3] മറ്റുചെടികൾക്കു വളരാൻ പറ്റാത്ത വിധം തായ്ത്തടിയിൽ പറ്റിച്ചേർന്നാണ് ഈ പാഴ്‌ചെടിയുടെ വളർച്ച. നാഷണൽ പാർക്കുകളിലും വന്യജീവ സങ്കേതങ്ങളിലും സ്വാഭാവിക വനമേഖലകളിലും വളർന്ന് പരക്കുന്ന സസ്യം, പ്രാദേശിക സസ്യയിനങ്ങൾക്കും ജൈവവൈവിധ്യത്തിനും കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
ചിത്രശാല
[തിരുത്തുക]-
ആനത്തൊട്ടാവാടി ഇലകൾ വിടർന്ന അവസ്ഥയിൽ
-
ആനത്തൊട്ടാവാടി ഇലകൾ കൂമ്പിയ അവസ്ഥയിൽ
-
ആനത്തൊട്ടാവാടി വളരെ വേഗത്തിൽ വളർന്ന് മറ്റു ചെടികളെക്കൂടി ശ്വാസം മുട്ടിക്കുന്നു
-
ആനതൊട്ടാവാടി
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-31. Retrieved 2011-11-09.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-15. Retrieved 2012-08-15.
- ↑ മലയാളമനോരമ ദിനപത്രം പഠിപ്പുരയിൽ വന്ന ലേഖനത്തിൽ നിന്നും.