ആനന്ദ സാഗര
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ ഗരുഡദ്ധ്വനിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ആനന്ദ സാഗര. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ദേശാദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]ആനന്ദ സാഗര മീദനി ദേഹമു ഭൂമി ഭാരമു
രാമ! ബ്രഹ്മ!
ശ്രീനായകാഖില നൈഗമാശ്രിത സംഗീത
ജ്ഞാനമനു ബ്രഹ്മ!
ചരണം
[തിരുത്തുക]ശ്രീ വിശ്വനാഥാദി ശ്രീകാന്ത വിധുലു
പാവനമൂർത്തുലുപാസിൻ-ച ലേദാ?
ഭാവിൻചി രാഗ ലയാദുല ഭജിയിൻചു
ശ്രീ ത്യാഗരാജനുത
സാരാംശം
[തിരുത്തുക]ഹേ രാമ! സംഗീതത്തിന്റെ ഈ (ബ്രഹ്മാ+)ആനന്ദസാഗരത്തിൽ നീന്തിത്തുടിക്കാനാവാത്ത ഏതൊരു മനുഷ്യശരീരവും ഭൂമിക്കു ഭാരമാവുന്നു.
മഹാവിഷ്ണു മുതലുള്ള എല്ലാ മൂർത്തികളും ആശ്രയിക്കപ്പെടുന്നതു് (ആരാധിക്കപ്പെടുന്നതു്) സംഗീതത്തെക്കുറിച്ചുള്ള ഈ അറിവു സ്വായത്തമാക്കിയവരാലല്ലോ.
ത്യാഗരാജനാൽ ആലാപനം ചെയ്യപ്പെടുന്ന ഈ സംഗീത രാഗലയത്തിലൂടെയല്ലേ ബ്രഹ്മാവിഷ്ണുഗിരീശന്മാർ പോലും ഉപാസിക്കപ്പെടുന്നതു്?