ആനി ദിവ്യ
ആനി ദിവ്യ | |
---|---|
ജനനം | ആനി ദിവ്യ |
വിദ്യാഭ്യാസം | ഏവിയേഷനിൽ ബിരുദം |
തൊഴിൽ | Captain (aeronautics) |
അറിയപ്പെടുന്നത് | ബോയിംഗ് 777 പറത്തിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കമാൻഡർ |
ഒരു ഇന്ത്യൻ വനിത പൈലറ്റാണ് ആനി ദിവ്യ (ജനനം 1987). 2017 ൽ ബോയിംഗ് 777 എന്ന വിമാനം പറത്തി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കമാൻഡറായി ആനി ചുമതലയേറ്റു.[1][2]
ആദ്യകാല ജീവിതം
[തിരുത്തുക]ആനിയുടെ അച്ഛൻ ഇന്ത്യൻ സേനയിൽ സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു. പഞ്ചാബിലെ പത്താൻകോട്ടിൽ സൈന്യത്തിന്റെ ബേസ് ക്യാമ്പിനു സമീപമാണ് ആനിയുടെ കുടുബം താമസിച്ചിരുന്നത്. അച്ഛൻ വിരമിച്ച ശേഷം ആന്ധ്രപ്രദേശിലെ വിജയവാഡയിൽ അവരുടെ കുടുംബം താമസം മാറി. അവിടെ ആനി സ്കൂൾ വിദ്യാഭ്യാസം തുടർന്നു.
തൊഴിൽ
[തിരുത്തുക]17 വയസ്സുള്ളപ്പോൾ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആനി, ഉത്തർപ്രദേശിലെ ഇന്ദിര ഗാന്ധി രാഷ്ട്രീയ യുറൻ അക്കാദമി (ഐ.ജി.ആർ.യു.എ) എന്ന സ്കൂളിൽ ചേർന്നു. 19-ാം വയസ്സിൽ അവൾ പരിശീലനം പൂർത്തിയാക്കി എയർ ഇന്ത്യയോടൊപ്പം തന്റെ തൊഴിൽ ജീവിതം ആരംഭിച്ചു. പരിശീലനത്തിനായി സ്പെയിനിലേക്ക് പോയ ആനി ബോയിംഗ് 737 വിമാനം പറത്തി. 21-ാം വയസ്സിൽ കൂടുതൽ പരിശീലനത്തിനായി ലണ്ടനിലേക്ക് അയയ്ക്കപ്പെട്ടു. അവിടെവെച്ച് അവൾ ബോയിംഗ് 777 എന്ന വിമാനം പറത്തി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കമാൻഡറായി.[3][4]
അവലംബങ്ങൾ
[തിരുത്തുക]- ↑ ഡെസ്ക്, ന്യൂസ്. "ബോയിംഗ് 777 പറത്തിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കമാൻഡർ; അറിയാം ആനിയെ – Kairalinewsonline.com". Retrieved 2019-03-11.
- ↑ "ബോയിങ് 777 വിമാനം പറത്തുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ വനിതാ കമാൻഡറിനെപ്പറ്റി അറിയാം". East Coast Daily Malayalam. 2017-08-05. Retrieved 2019-03-11.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "Giving wings to her curiosity". thehindubusinessline.com. Retrieved 1 November 2017.
- ↑ Coffey, Helen (25 July 2017). "Indian woman becomes youngest female commander of Boeing 777 plane in the world". The Independent. Retrieved 6 November 2017.