ആന്റിന
ദൃശ്യരൂപം

വിദ്യുത്കാന്തികതരംഗങ്ങളെ സ്വീകരിക്കാനോ പ്രസരിപ്പിക്കാനോ ഉപയോഗിക്കുന്ന ഉപാധിയാണ് ആന്റിന അഥവാ ഏരിയൽ . വിദ്യുത്കാന്തികതരംഗങ്ങളെ വൈദ്യുത പ്രവാഹമായോ അല്ലെങ്കിൽ നേരെ തിരിച്ചോ മാറ്റുകയാണ് ഇവ ചെയ്യുന്നത്. റേഡിയോ, ടെലിവിഷൻ സംപ്രേഷണ സംവിധാനങ്ങൾ, നേർക്കു നേർ റേഡിയോ ആശയവിനിമയ സംവിധാനങ്ങൾ, റഡാർ, വയർലെസ്സ് ലാനുകൾ തുടങ്ങി ഒട്ടനവധി ഉപകരണങ്ങളിൽ ഇവ ഉപയോഗിക്കുന്നു. സാധാരണയായി ആന്റിനകൾ തുറസ്സായ സ്ഥലങ്ങളിലാണ് സ്ഥാപിക്കാറ്. എങ്കിലും ചില പ്രത്യേക ആവൃത്തികൾക്കു വേണ്ടി രൂപകല്പ്പന ചെയ്യുന്ന ഹ്രസ്വ ദൂര ആന്റിനകൾ വെള്ളത്തിനടിയിലും ചിലപ്പോൾ മണ്ണിനടിയിൽ തന്നെയും വയ്കാവുന്നതാണ്.

ചിത്രശാല
[തിരുത്തുക]-
യാഗി ആന്റിന, ഇത് അന്തരീക്ഷത്തിൽ നിന്നും തരംഗങ്ങളെ സ്വീകരിച്ച് പ്രസ്തുത ഉപകരണത്തിലേക്ക് എത്തിക്കുന്നു.
-
സാറ്റലൈറ്റ് റേഡിയോ ആന്റിന, ഇത് ഉപഗ്രഹത്തിൽ നിന്നും തരംഗങ്ങളെ സ്വീകരിച്ച് റേഡിയോയിലേക്ക് എത്തിക്കുന്നു.