ആമിനാ ബുക്ക് സ്റ്റാൾ
ദൃശ്യരൂപം
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. |
കേരളത്തിലെ ഒരു പുസ്തക പ്രസാധകരാണ് ആമിനാ ബുക്ക് സ്റ്റാൾ. 1948-ൽ ആരംഭിച്ച ഈ പ്രസാധനാലയത്തിലൂടെ നിരവധി മലയാള ഗ്രന്ഥങ്ങൾ പുറത്ത് വന്നിട്ടുണ്ട്. തൃശ്ശൂർ ആയിരുന്നു ബുക്ക് സ്റ്റാളിന്റെ ആസ്ഥാനം.
ചരിത്രം
[തിരുത്തുക]കെ.ബി. അബൂബക്കർ ആണ് 1948-ൽ ആമിനാ ബുക്ക് സ്റ്റാൾ ആരംഭിക്കുന്നത്. ഇസ്‌ലാമിക പ്രസിദ്ധീകരണങ്ങൾ പ്രസിദ്ധീകരിച്ച് തുടങ്ങിയ ആമിനാ ബുക്ക് സ്റ്റാൾ പ്രമുഖരായ പല എഴുത്തുകാരുടെയും ഗ്രന്ഥങ്ങൾ പിൽക്കാലത്ത് പുറത്തിറക്കിയിരുന്നു. കടവനാട് കുട്ടികൃഷ്ണൻ[1], പി.എ. സെയ്തുമുഹമ്മദ്, കെ.എ. ജലീൽ, ഇച്ച അബ്ദുൽ ഖാദർ മസ്താൻ, ജി. ശങ്കരക്കുറുപ്പ്, മൊയ്തു പടിയത്ത്, കെ.കെ. മുഹമ്മദ് അബ്ദുൽ കരീം, എസ്.കെ.എസ്. ജലീൽ തങ്ങൾ തുടങ്ങിയവരുടെ സ്വതന്ത്ര കൃതികൾക്ക് പുറമെ, അല്ലാമാ ഇഖ്ബാൽ, ഇമാം ഗസ്സാലി തുടങ്ങിയവരുടെ കൃതികളുടെ മലയാള വിവർത്തനങ്ങളും ആമിനാ ബുക്ക് സ്റ്റാൾ പ്രസിദ്ധീകരിച്ചു.[1]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "State Central Library, Kerala". State Central Library, Kerala. State Central Library, Kerala. Retrieved 2021-09-22.[പ്രവർത്തിക്കാത്ത കണ്ണി]